ഉസ്ബെക്

From Wikipedia, the free encyclopedia

Remove ads

തുർക്കിക് ഭാഷയായ ഉസ്ബെക്ക് ഭാഷ സംസാരിക്കുന്ന മദ്ധ്യേഷ്യയിലെ ഒരു ജനവിഭാഗമാണ്‌ ഉസ്ബെക്കുകൾ. ഇവരിൽ ഭൂരിപക്ഷവും ഉസ്ബെക്കിസ്താനിൽ വസിക്കുന്നു. സമീപരാജ്യങ്ങളായ അഫ്ഗാനിസ്താൻ, താജികിസ്താൻ, കിർഗിസ്താൻ, തുർക്മെനിസ്താൻ, കസാഖ്സ്താൻ, റഷ്യ, ചൈനയിലെ ക്സിൻജിയാങ് ഉയ്ഘർ പ്രവിശ്യ എന്നിവിടങ്ങളിലും ഉസ്ബെക്കുകളുടെ സാരമായ ജനസംഖ്യയുണ്ട്. ഇറാൻ, തുർക്കി, വടക്കേ അമേരിക്ക, പടിഞ്ഞാറൻ യുറോപ്പ് എന്നിവിടങ്ങളിലും മദ്ധ്യേഷ്യയിൽ നിന്നുള്ള ഉസ്ബെക്കുകളുടെ ചെറിയ സാന്നിധ്യമുണ്ട്. ഉസ്ബെക്കുകൾ പൊതുവേ സുന്നി മുസ്ലീങ്ങളാണ്‌.

വസ്തുതകൾ Total population, ഗണ്യമായ ജനസംഖ്യയുള്ള പ്രദേശങ്ങൾ ...

പതിനഞ്ചാം നൂറ്റാണ്ടിൽ റഷ്യയിലേയും പശ്ചിമമദ്ധ്യേഷ്യയിലേയും ഗോൾഡൻ ഹോർഡ് വംശജരുടെ നേതാവായിരുന്ന ഉസ്ബെക് ഖാന്റെ പേരിൽ നിന്നാണ്‌ ഇവരുടെ പേര്‌ വന്നതെന്ന് അവകാശപ്പെടുന്നുണ്ട്.[11]

Remove ads

വടക്കൻ അഫ്ഗാനിസ്താനിൽ

വടക്കൻ അഫ്ഗാനിസ്താനിലെ ഉസ്ബെക്കുകൾ, അഫ്ഗാനികളെ അപേക്ഷിച്ച് വെളൂത്ത നിറമുള്ളവരുമാണ്. കൃഷിപ്പണി ചെയ്തിരുന്ന ഇവർ തുർക്ക്മാൻ കുതിര എന്ന ഒരു സവിശേഷവംശത്തിലുള്ള കുതിരയെയും കാരാകുൽ ചെമ്മരിയാട് എന്നയിനം ആടിനേയും വളർത്തുന്നു. അഫ്ഗാൻ ആട്ടിന്തോൽ (Afghan lambskin) എന്ന് പ്രശസ്തിയാർജ്ജിച്ച ആട്ടിൻ‌തോൽ കാരാകുൽ ആടിൽ നിന്നാണ് ലഭിക്കുന്നത്.[12]

ചരിത്രം

പതിനഞ്ചാം നൂറ്റാണ്ടിൽ വോൾഗ നദിയുടെ തെക്കുഭാഗത്തിനും ആറൽ കടലിനും ഇടക്കുള്ള പ്രദേശം മുഴുവൻ ഉസ്ബെക്കുകളുടെ നിയന്ത്രണത്തിലായിരുന്നു.[11] ഉസ്ബെക്കുകളിൽ, ചെങ്കിസ് ഖാന്റെ ഒരു പേരക്കുട്ടിയായിരുന്ന ഷിബാന്റെ പരമ്പര പ്രാധാന്യമർഹിക്കുന്നതാണ്. 1430/31-ൽ ഈ വംശത്തിലെ ഷിബാനി വംശത്തിലെ അബുൽ ഖായ്‌ർ, ആറലിന് തെക്കുള്ള ഖോറെസ്മിയ പിടിച്ചടക്കി. ഈ വംശത്തിലെ മുഹമ്മദ് ഷൈബാനി ഖാൻ സ്ഥാപിച്ച സാമ്രാജ്യമാണ് ഷൈബാനി സാമ്രാജ്യം. ഷൈബാനി ഖാൻ പിന്നീട് തെക്കോട്ട് ഇറാനിയൻ പീഠഭൂമിയിലേക്ക് നീങ്ങുകയും സമർഖണ്ഡ്, ബുഖാര തുടങ്ങിയ പ്രദേശങ്ങൾ ഇവരുടെ അധീനതയിലായി. ഇതിനു ശേഷം ഇറാൻ പിടിച്ചടക്കുന്നതിനായി തുനിഞ്ഞ ഇവരെ ഷാ ഇസ്മയിലിന്റെ നേതൃത്വത്തിൽ ഉയർന്നുവന്ന സഫാവിദുകളാണ് 1510-ൽ മാർവിനടുത്തു വച്ചു നടന്ന യുദ്ധത്തിൽ പരാജയപ്പെടുത്തിയത്. എന്നിരുന്നാലും സമർഖണ്ഡും, ബുഖാറയും, ഖീവയുമടക്കമുള്ള അഫ്ഘാനിസ്ഥാനിസ്താനു വടക്കുള്ള പ്രദേശങ്ങൾ പിൽക്കാലത്തും ഉസ്ബെക്കുകളുടെ നിയന്ത്രണത്തിലായിരുന്നു.[11]

അക്ബറിന്റെ ഭരണകാലത്തിന്റെ തുടക്കത്തിൽ മുഗൾ സാമ്രാജ്യത്തിന്റെ ശക്തിക്ഷയം മുതലെടൂത്ത് ഉസ്ബെക്ക് നേതാവ് അബ്ദ് അള്ളാ ബിൻ ഇസ്കന്ദർ വടക്കൻ അഫ്ഘാനിസ്താനും ബദാഖ്‌ശാനും 1568-ൽ കൈയടക്കി. പിൽക്കാലത്ത് അൿബറും ഉസ്ബെക്കുകളും തമ്മിൽ ഒരു സന്ധിയിൽ ഏർപ്പെടുകയും ഹിന്ദുക്കുഷിനു വടക്കുള്ള പ്രദേശങ്ങൾ മുഴുവൻ ഉസ്ബെക്കുകളുടെ നിയന്ത്രണത്തിൽ വിടാൻ ഇതോടെ ധാരണയാകുകയും ചെയ്തു. 1588-ൽ സഫവികളിൽ നിന്നും ഹെറാത്തും ഇസ്കന്ദർ കീഴടക്കി. ഇക്കാലത്തെ ഉസ്ബെക്കുകളുടെ മുന്നേറ്റം കുതിരപ്പടയുടെ ശക്തിയിലാണ് അടിസ്ഥാനമാക്കിയിരുന്നത്.[13]

പത്തൊമ്പതാം നൂറ്റാണ്ടിൽ ഖാനേറ്റുകൾ എന്നറിയപ്പെട്ടിരുന്ന പത്തോളം അർദ്ധസ്വതന്ത്രമായ സാമ്രാജ്യങ്ങൾ ഉസ്ബെക്കുകൾ വടക്കൻ അഫ്ഗാനിസ്താനിൽ സ്ഥാപിച്ചിരുന്നു. ഹിന്ദുകുഷിനും അമു ദര്യക്കും ഇടക്കുള്ള വടക്കൻ അഫ്ഗാനിസ്താനിലേക്ക് പഷ്തൂണുകൾ ആധിപത്യം സ്ഥാപിച്ചതൊടെ ഈ സാമ്രാജ്യങ്ങൾ ക്രമേണ അപ്രത്യക്ഷമായി.[12]

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും, റഷ്യൻ വിപ്ലവത്തിനു ശേഷവും കൂടുതൽ ഉസ്ബെക്കുകൾ വടക്കൻ അഫ്ഘാനിസ്ഥാനിലെത്തി. അഭയാർത്ഥികളായെത്തിയ ഇവർ മുഹാജറിൻ എന്നാണ് അറിയപ്പെടുന്നത്.[11]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads