വള്ളിക്കോട്
From Wikipedia, the free encyclopedia
Remove ads
പത്തനംതിട്ട ജില്ലയിലെ കോന്നിതാലൂക്കിലെ കോന്നി ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്ത് ആണ് വള്ളിക്കോട്. അച്ചൻകോവിലാറിന്റെ തീരത്തുള്ള ഈ ഗ്രാമം പത്തനംതിട്ട നഗരത്തിൽ നിന്ന് (07 കിലോമീറ്റർ) അകലെയാണ്. (SH-80 ) [കോന്നി]]- ഹരിപ്പാട് സംസ്ഥാന പാതയിലെ പ്രധാന ജന്ഷനാണ് വള്ളിക്കോട് ഇവിടെ നിന്ന് .പന്തളം നഗരം (13 കിലോമീറ്റർ)അകലയും കോന്നി താലൂക്ക് ആസ്ഥാനം (12 കിലോമീറ്റർ) അകലെ ഈ പാതയിലാണ്, പത്തനംതിട്ട ആണ് അടുത്തു സ്ഥിതിചെയ്യുന്ന വലിയ നഗരം.,വള്ളിക്കോട് പഞ്ചായത്തിന് അടുത്തു സ്ഥിതിചെയ്യുന്ന പട്ടണങ്ങളും നഗരങ്ങളും -കോന്നി (12 km)-അടൂർ (14 km)- പന്തളം (13 km)-എന്നിവ ആണ് അടുത്തുള്ള എയർ പോർട്ട് തിരുവനന്തപുരം (103 km)കിലോമീർ അകലെ ആണ്. അടുത്തുളള റെയിൽ വേ സ്റ്റേഷൻ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ (27 km)കിലോമീറ്റർ അകലെ ആണ് വള്ളിക്കോട് നിന്ന് കോന്നി ഗവ. മെഡിക്കൽ കോളജ് (17 km)കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു. ബസ്സ് ഗതാഗതം കോന്നി,പത്തനംതിട്ട, പന്തളം-അടൂര് എന്നി സ്ഥലത്തു നിന്ന് -കെ .എസ് .ആർ. ടി.സി. പ്രൈവറ്റ് ബസ്സ് സർവീസ് ലഭിക്കും
Remove ads
ചരിത്രം
വടക്കേ ഇൻഡ്യയിൽ ഉടലെടുത്ത ബുദ്ധമതവും ജൈനമതവും തെക്കേ ഇൻഡ്യയിലേക്ക് വ്യാപിച്ചപ്പോൾ അതിന്റെ സ്വാധീനം സമീപപ്രദേശങ്ങളിലെന്നപോലെ വള്ളിക്കോട്ട് ഗ്രാമപ്രദേശത്തും ഉണ്ടായി. വള്ളിക്കോടു പഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന വൻപള്ളിൽ ഒരു കാലത്ത് ഒരു ബുദ്ധമതകേന്ദ്രമായിരുന്നു. ഭരണസൌകര്യത്തിനായി പ്രാചീന ഭരണാധികാരികൾ കേരളത്തെ അറുപത്തിനാല് ഗ്രാമങ്ങളായി വിഭജിച്ചിരുന്നു. അതിൽ ഒരു ഗ്രാമം അച്ചൻകോവിൽ മുതൽ ആറൻമുള വരെ വ്യാപിച്ചു കിടന്നിരുന്നു. അതിന്റെ ആസ്ഥാനം വള്ളിക്കോടായിരുന്നു. ബുദ്ധമതദേവാലയങ്ങളുടെയും (പള്ളി-ഹിന്ദുക്കളുടെ ദേവാലയങ്ങൾ ഒഴിച്ചുള്ള ആരാധനാ സ്ഥലങ്ങൾക്കു പറയുന്ന പേര്) ഭരണസിരാകേന്ദ്രങ്ങളുടെയും അഥവാ കോടതികളുടെയും (കോട്) ആസ്ഥാനമായിരുന്ന ’പള്ളിക്കോട് ‘പിൽക്കാലത്ത് വള്ളിക്കോട് എന്ന് അറിയപ്പെട്ടു[അവലംബം ആവശ്യമാണ്]. മുൻപ് കുന്നത്തൂർ താലൂക്കിന്റെ ഭാഗമായിരുന്ന വള്ളിക്കോടു വില്ലേജിൽ ഒരു വില്ലേജ് യൂണിയൻ നിലവിൽ വന്നത് 1951 ൽ ആയിരുന്നു.
Remove ads
ഭൂമിശാസ്ത്രം
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ ജില്ലാ ആസ്ഥാനത്തുനിന്ന് 7 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വളളിക്കോട്. ചെറുകുന്നുകളും താഴ്വരകളുമടക്കം വൈവിദ്ധ്യമാർന്ന ഭൂപ്രകൃതിയാൽ അനുഗൃഹീതമാണ് ഈ പഞ്ചായത്ത്. ഓമല്ലൂർ, കൊടുമൺ, പ്രമാടം, ചെന്നീർക്കര, തുമ്പമൺ , പന്തളം തെക്കേക്കര എന്നീ പഞ്ചായത്തുകൾ വളളിക്കോടു പഞ്ചായത്തിന്റെ അതിരുകളിൽ സ്ഥിതി ചെയ്യുന്നു. ഈ പഞ്ചായത്തിന്റെ വടക്കേ അതിരിൽ കൂടി ഏകദേശം 15 കിലോമീറ്റർ ദൂരം അച്ചൻകോവിലാറ് ഒഴുകുന്നു[1] . പതിനഞ്ച് കിലോമീറ്ററോളം വരുന്ന നദീതീരപ്രദേശം പൊതുവെ ഫലഭൂയിഷ്ഠമാണ്. സമതലനിരപ്പിൽ നിന്നും 100 മീറ്ററിൽ കൂടുതൽ ഉയരമുള്ള കുന്നുകൾ ഈ പഞ്ചായത്തിന്റെ സവിശേഷതയാണ്.
Remove ads
സ്ഥിതിവിവരക്കണക്കുകൾ
- കോന്നി താലൂക്ക്
കോന്നി താലൂക്കിൽ കോന്നി ബ്ളോക്ക് പരിധിയിലാണ് വള്ളിക്കോട് ഗ്രാമപഞ്ചായത്ത്. 18.66 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ വാർഡുകളുടെ എണ്ണം 15 ആണ്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads