മൃദുതാലവ്യം

From Wikipedia, the free encyclopedia

Remove ads
Remove ads

നാവിന്റെ പിൻഭാഗം മൃദുതാലുവിനോട് അടുപ്പിച്ചോ സ്പർശിച്ചോ വായുപ്രവാഹത്തെ നിയന്ത്രിക്കുന്നതുവഴി ഉച്ചരിക്കപ്പെടുന്നവയാ‍ണ് മൃദുതാലവ്യങ്ങൾ (Velars). താലു സ്ഥിരകരണമാണെങ്കിൽ താലുവിനു കീഴെ വരുന്ന മൃദുതാലു താരതമ്യേന ചലനശേഷിയുള്ള ഭാഗമാണ്. അതേ സമയം നാവിന്റെ പിൻഭാഗത്തിന് മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ചലനസ്വാതന്ത്ര്യം കുറവുമാണ്. ഈ കാരണങ്ങളാൽ പിമ്പേ വരുന്ന സ്വരത്തിന്റെ സ്വഭാവമനുസരിച്ച് മൃദുതാലവ്യങ്ങളുടെ സന്ധാനസ്ഥാനം അല്പം മുന്നോട്ടോ പിന്നോട്ടോ ആകാം. പിന്നിൽ ഒരു മുൻസ്വരം വരുമ്പോൾ സവർണ്ണനം സംഭവിച്ച് താലവ്യമോ താലവ്യരഞ്ജിതമോ ആയിത്തീരുന്നു. പിൻസ്വരം വരുമ്പോൾ സന്ധാനസ്ഥാനം അല്പം പിറകിലേക്കു മാറും. സ്വനികമോ സ്വനിമികമോ ആയ ഓഷ്ഠ്യസവർണ്ണനവും സംഭവിക്കും.

താലവ്യരഞ്ജിതമായ മൃദുതാലവ്യങ്ങളും (ഉദാ:‘കീരി’യിലെ [ക]) ഓഷ്ഠ്യരഞ്ജിതമായ മൃദുതാലവ്യങ്ങളും(ഉദാ:‘കൂര’യിലെ [ക]) മിക്ക ഭാഷകളിലും ഉപസ്വനങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്. ചുണ്ടിലും മൃദുതാലുവിലുംവച്ച് ഇരട്ടസന്ധാനത്തിന് വിധേയമാകുന്ന ഓഷ്ഠ്യ-മൃദുതാലവ്യവ്യഞ്ജനങ്ങളാണ്(labial-velar) മറ്റൊരു വിഭാഗം. മേൽപ്പറഞ്ഞ ഓഷ്ഠ്യരഞ്ജിതമൃദുതാലവ്യത്തിൽനിന്ന് (labiovelar)വ്യത്യസ്തമാണിത്.

Remove ads

മൃദുതാലവ്യങ്ങളുടെ അഭാവം

മൃദുതാലവ്യസ്ഫോടകമായ [k] മനുഷ്യഭാഷയിലെ സർവ്വസാധാരണമായ വ്യഞ്ജനമാണ്. സാവന്തെ താഹിതിയൻ ഭാഷകൾ മാത്രമാണ് അറിഞ്ഞിട്ടുള്ളവയിൽ മൃദുതാലവ്യങ്ങൾ - ജിഹ്വാമദ്ധ്യവ്യഞ്ജനങ്ങൾ ഒന്നും തന്നെ ഇവയിലില്ല - ഇല്ലാത്ത ഭാഷകൾ. ശുദ്ധമായ മൃദുതാലവ്യങ്ങൾ നഷ്ടമായ ഭാഷകളുണ്ട്. വടക്കുപടിഞ്ഞാറൻ ശാന്തസമുദ്രതീരത്ത് പ്രാക്‌സ്വനമായ *k താലവ്യീകരിക്കപ്പെട്ടുകാണാം. സാനിച്, സാലിഷ്, ചെമകുൻ ഭാഷകളിൽ *k ഇവ്വിധം [tʃ] ആയപ്പോൾ മറ്റു ഭാഷകളിൽ [kʲ] ആയാണ് മാറിയത്. (അതുപോലെ പഴയ *x പിന്നെ [ʃ]-ഉമായി; *g എന്നോ *ŋ എന്നോ പ്രാക്‌സ്വനങ്ങൾ ഇവയിലില്ല.) എന്നാൽ ഈ മൂന്നു ഭാഷകളും ഓഷ്ഠ്യരഞ്ജിതമൃദുതാലവ്യങ്ങളുടെയും പ്രജിഹ്വീയങ്ങളുടെയും ഒരു ഗണത്തെത്തന്നെ സംരക്ഷിക്കുന്നു.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads