വിക്ടർ ഷോൾഷെർ

From Wikipedia, the free encyclopedia

വിക്ടർ ഷോൾഷെർ
Remove ads

അടിമത്തത്തിനെതിരേ പോരാടിയ ഒരു ഫ്രഞ്ച് എഴുത്തുകാരനായിരുന്നു വിക്ടർ ഷോൾഷർ (Victor Schœlcher) (1804 ജൂലൈ 22, പാരീസ് – 1893 ഡിസംബർ 25, ഹോവില്ലെസ്). ഫ്രാൻസിൽ അടിമത്തനിരോധനത്തിനായി പരിശ്രമിച്ചിരുന്ന ഒരു കൂട്ടായ്മയുടെ പ്രധാന വക്താവായിരുന്നു ഇദ്ദേഹം. 1834-ൽ ഇദ്ദേഹം അടിമത്തനിരോധനത്തിനായി ശ്രമിക്കുവാൻ ഒരു സൊസൈറ്റി രൂപീകരിച്ചു. കരീബിയൻ ദ്വീപുകളിലെ അടിമത്തത്തിന് അവസാനമുണ്ടാക്കാനാണ് ഇദ്ദേഹം കൂടുതൽ ശ്രമിച്ചത്.

Thumb
പുതുച്ചേരിയിൽ സ്ഥാപിച്ചിട്ടുള്ള വിക്ടർ ഷോൾഷെറിന്റെ പ്രതിമ.
Remove ads

ജീവിത രേഖ

ഇദ്ദേഹത്തിന്റെ അച്ഛനായ മാർക് ഷോൾഷർ (1766–1832) ഒരു പോഴ്സലീൻ ഫാക്ടറി നടത്തിപ്പുകാരനായിരുന്നു. അമ്മ വിക്ടൊറീ ജേക്കബ് (1767–1839) എന്ന സ്ത്രീയായിരുന്നു. ഇദ്ദേഹത്തിന്റെ മാമോദീസ ചടങ്ങ് 1804-ലാണ് നടന്നത്.

പഠനത്തിനു ശേഷം ഇദ്ദേഹം ഒരു പത്രപ്രവർത്തകനായി. ലൂയി ഫിലിപ്പെയുടെ സർക്കാരിനെതിരേ പ്രവർത്തിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുന്നകാര്യത്തിൽ പ്രശസ്തിനേടുകയും ചെയ്തു. 1826-ന് ശേഷം ഇദ്ദേഹം ഏകദേശം പൂർണ്ണമായി തന്റെ ജീവിതം അടിമത്തനിരോധനത്തിനായി ഉഴിഞ്ഞുവച്ചു. തന്റെ സ്വത്തിന്റെ ഒരു ഭാഗവും ഇദ്ദേഹം കറുത്ത വർഗ്ഗക്കാരുടെ വിമോചനത്തിനായി ചിലവഴിച്ചു.

Thumb
ആൻഡ്രെ ഗിൽ വരച്ച ഷോൾഷെറിന്റെ കാരിക്കേച്ചർ. ഇദ്ദേഹം ഒരു കറുത്തവർഗ്ഗക്കാരനെ താലോലിക്കുന്നതാണ് പ്രമേയം

1829 മുതൽ 1830 വരെ ബിസിനസ് ആവശ്യത്തിനായി ഇദ്ദേഹത്തെ അമേരിക്കയിലേയ്ക്കയയ്ക്കുകയുണ്ടായി. മെക്സിക്കോ, ക്യൂബ, അമേരിക്കയിലെ ചില ദക്ഷിണ സംസ്ഥാനങ്ങൾ എന്നിവ ഇദ്ദേഹം സന്ദർശിച്ചു. ഇവിടെ ഇദ്ദേഹം അടിമത്തത്തെപ്പറ്റി ധാരാളം മനസ്സിലാക്കുകയും ചെയ്തു. 1840 മുതൽ 1842 വരെ ഇദ്ദേഹം വെസ്റ്റ് ഇൻഡീസ് സന്ദർശിച്ചു. 1845 മുതൽ 1847 വരെ ഗ്രീസ്, ഈജിപ്റ്റ്, ടർക്കി, ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരം എന്നിവ അടിമത്തത്തെക്കുറിച്ച് പഠിക്കാനായി ഇദ്ദേഹം സന്ദർശിക്കുകയുണ്ടായി.

1833 മുതൽ 1847 വരെ ഇദ്ദേഹം അടിമത്തത്തെപ്പറ്റി ധാരാ‌ളം ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അടിമത്തം നിർത്തലാക്കുന്നതിന്റെ മെച്ചങ്ങളെപ്പറ്റിയാണ് ഇദ്ദേഹം കൂടുതൽ ചർച്ച ചെയ്തിരുന്നത്. കരീബിയൻ കോളനികളിൽ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ മാറ്റങ്ങൾ വരുത്തുന്നതിനും ഇദ്ദേഹം ശ്രമിച്ചിട്ടുണ്ട്. വലിയ ഫാക്ടറികൾ സൃഷ്ടിച്ച് അടിമകളെ ഉപയോഗിക്കാതെ തന്നെ പഞ്ചസാര ഉത്പാദനം തുടരാനാവുമെന്നാണ് ഇദ്ദേഹം വാദിച്ചത്. ഹൈതി സന്ദർശിച്ച ആദ്യ യൂറോപ്യൻ അടിമത്ത വിരുദ്ധ പ്രവർത്തകനായിരുന്നു ഇദ്ദേഹം. ഫ്രഞ്ച് വെസ്റ്റ് ഇൻഡീസിലെ അടിമത്തവിരുദ്ധപ്രവർത്തനങ്ങളിൽ ഇദ്ദേഹത്തിന്റെ സ്വാധീനം വലുതായിരുന്നു.

Thumb
മാർട്ടിനിക്വിലെ വിക്ടർ ഷോൾഷെർ പ്രതിമ
Remove ads

കൃതികൾ

  • ഡെ ലെസ്ക്ലാവേജ് ഡെസ് നോയ്ർസ് എറ്റ് ഡെ ലാ ലെജിസ്ലേഷൻ കൊളോണിയേൽ (De l'esclavage des noirs et de la législation coloniale) (കറുത്തവർഗ്ഗക്കാരുടെ അടിമത്തത്തെയും കോളനികളിലെ നിയമനിർമ്മാണത്തെയും പറ്റി) (പാരീസ്, 1833)
  • അബോളിഷൻ ഡെ ലെസ്ക്ലാവേജ് (Abolition de l'esclavage) (അറിമത്ത നിർമാർജ്ജനം) (1840)
  • ലെസ് കോളനീസ് ഫ്രാങ്കൈസ് ഡെ ലഅമേരിക്വെ (Les colonies françaises de l'Amérique) (അമേരിക്കയിലെ ഫ്രഞ്ച് കോളനികൾ) (1842)
  • ലെസ് കോളനീസ് എട്രാഞെറെസ് ഡാൻസ് ലഅമേരിക്വെ എറ്റ് ഹായ്റ്റി (Les colonies étrangères dans l'Amérique et Hayti) (അമേരിക്കയിലെയും ഹെയ്തിയിലെയും വിദേശ കോളനികൾ) (2 വോളിയം, 1843)
  • ഹിസ്റ്റോയ്റെ ഡെ ലെസ്ക്ലാവേജ് പെൻഡന്റ് ലെസ് ഡ്യൂ ഡെർനിഎരെസ് അന്നീസ് (കഴിഞ്ഞ രണ്ടുവർഷത്തെ അടിമത്തത്തിന്റെ ചരിത്രം) (2 വോളിയം, 1847)
  • ല വെരിറ്റെ ഔക്സ് ഓവിയേഴ്സ് എറ്റ് ക‌ൾടിവേറ്റ്യൂഴ്സ് ഡെ ലാ മാർട്ടിനിക്വെ (മാർട്ടിനിക്വിലെ ജോലിക്കാരെയും കൃഷിക്കാരെയും സംബന്ധിച്ച യാധാർത്ഥ്യം) (1850)
  • പ്രൊട്ടസ്റ്റേഷൻ ഡെസ് സിറ്റോയെൻസ് ഫ്രാങ്കൈസ് നെഗ്രെസ് എറ്റ് മുളേറ്റ്രെസ് കോണ്ട്രേ ഡെസ് അക്യൂസേഷൻസ് കാലൊംനിയുസെസ് (താറടിക്കാനുള്ള ശ്രമങ്ങൾക്കെതിരേ കറുത്തവരും മിശ്രിതവർഗ്ഗക്കാരുമായ ഫ്രഞ്ച് പൗരന്മാരുടെ പ്രതിഷേധങ്ങൾ) (1851)
  • ലെ പ്രോസെസ് ഡെ ലാ കൊളോണീ ഡെ മേരി-ഗാലനന്റെ (മേരി-ഗാലന്റെ കോളനിയുടെ വിചാരണ) (1851)
  • ലാ ഗ്രാന്റെ കോൺസ്പിറേഷൻ ഡ്യൂ പില്ലേജ് എറ്റ് ഡ്യു മ്യൂവെർട്ടെ എ ലാ മാർട്ടിനിക്വെ (മാർട്ടിനിക്വിൽ കൊള്ളയടിക്കും കൊലപാതകത്തിനുമായുള്ള ഗൂഠാലോചന) (1875)
Remove ads

ശേഷിപ്പുകൾ

  • അടിമത്തത്തിനെതിരായ ഇദ്ദേഹത്തിന്റെ പോരാട്ടത്തിന്റെ ഓർമയ്ക്കായി കാസെ-നാവിറെയിലെ കമ്യൂൺ 1888 -ൽ ഷോൾഷർ എന്ന പേര് സ്വീകരിച്ചു.
  • ഫാസൻഹൈമിലെ കമ്യൂൺ ഇദ്ദേഹത്തിന്റെ കുടുംബവീട് ഒരു മ്യൂസിയമാക്കി മാറ്റി.
  • ഐയ്-എൻ-പ്രോവെൻസിലെ ചത്വരത്തിന് ഇദ്ദേഹത്തിന്റെ പേര് നൽകപ്പെടുകയുണ്ടായി.[1]
  • പുതുച്ചേരി കടൽത്തീരത്ത് ഇദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

ഗ്രന്ഥസൂചിക

  • ജാൻ റോഗോസിൻസ്കി – എ ബ്രീഫ് ഹിസ്റ്ററി ഓഫ് ദി കരീബിയൻ (ന്യൂ യോർക്ക്: പ്ല്യൂം, 2000)
  • ജേംസ് ചാസ്റ്റിയൻ – വിക്ടർ ഷോൾഷെർ. എൻസൈക്ലോപീഡിയ ഓഫ് 1848 റെവൊല്യൂഷൻസ് 2004 ജേംസ് ചാസ്റ്റിയൻ Archived 2004-10-11 at the Wayback Machine.
  • public domain Wilson, J. G.; Fiske, J., eds. (1900). Appletons' Cyclopædia of American Biography. New York: D. Appleton. {{cite encyclopedia}}: Missing or empty |title= (help)

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads