വിഷ്ണു

ഹിന്ദുമതത്തിൽ സ്ഥിതിയുടെ ദൈവം From Wikipedia, the free encyclopedia

വിഷ്ണു
Remove ads

ഹിന്ദുമതത്തിലെ പ്രാഥമിക ദേവന്മാരിൽ ഒരാളാണ് വിഷ്ണു ( /V ɪ ʃ n u / ; Sanskrit pronunciation:  ; സംസ്‌കൃതം : विष्णु, IAST : Viṣṇu ). ഹിന്ദു മതത്തിലെ ത്രിമൂർത്തികളിൽ സ്ഥിതിയുടെ ദൈവമാണ്‌ വിഷ്ണു. വൈഷ്ണവിസത്തിൽ മഹാവിഷ്ണു പരമോന്നത ദൈവമായും പരമാത്മാവായും കരുതപ്പെടുന്നു. [5] [6] ബ്രഹ്മം എന്ന സങ്കൽപ്പമായി മഹാവിഷ്ണു കരുതപ്പെടുന്നു. വിവിധ അവതാരങ്ങളാണ് വിഷ്ണുവിന്റെ പ്രത്യേകത. രാമൻ, കൃഷ്ണൻ, കൽകി, നരസിംഹം തുടങ്ങിയ പത്തെണ്ണമാണ് പ്രധാന അവതാരങ്ങൾ. ലോകത്തിലെ അധർമ്മത്തിന്റെയും ദുഷ്ടതയുടെയും നാശത്തിന്റെയും ശക്തികൾ ഉണ്ടാവുമ്പോൾ അവയിൽനിന്ന് ധാർമ്മിക മൂല്യങ്ങ‌ൾ സംരക്ഷിക്കുന്നതിനാണ് അവതാരങ്ങൾ ഉണ്ടാവുന്നത് എന്നാണ് വിശ്വാസം.[7] ഹിന്ദുമതത്തിന്റെ സ്മാർത്ത പാരമ്പര്യത്തിൽ, പഞ്ചായതാന പൂജയിൽ ആരാധിക്കുന്ന തുല്യമായ അഞ്ച് ദൈവങ്ങളിൽ ഒരാളാണ് വിഷ്ണു.[6]

Thumb
ഉദയഗിരി ഗുഹയിലുള്ള വിഷ്ണു പ്രതിമ - 5-ാം നൂറ്റാണ്ട്
വസ്തുതകൾ വിഷ്ണു, ദേവനാഗിരി ...
Remove ads

പേരിനു പിന്നിൽ

ചുവടു വയ്ക്കുക എന്ന സൂചനയാണ്‌ വിഷ്ണു എന്ന വാക്കിന്‌ നിദാനം. ചുവടു വക്കുക, വ്യാപിക്കുക, സക്രിയമാകുക എന്നെല്ലാം അർത്ഥം വരുന്ന വിഷ് എന്ന ധാതുവിൽ നിന്നാണ്‌ വിഷ്ണു എന്ന വാക്കിന്റെ ഉത്ഭവം.

ഐതിഹ്യം

പുരാണങ്ങളിൽ വിഷ്ണുവിനെ പറ്റി പല തരത്തിലുള്ള വ്യാഖ്യാനങ്ങളും ലഭ്യമാണ്. വിഷ്ണു ഒരു ദൈവമാണെന്നാണ് ഹിന്ദു മത വിശ്വാസം. പല രാജാക്കന്മാരും വിഷ്ണുക്ഷേത്രം പണിയുകയും ആരാധിക്കുകയും ചെയ്തിരുന്നു.

വേദങ്ങളിൽ

ഋഗ്വേദങ്ങളിൽ ദേവന്മാരുടെ രാജാവായ ഇന്ദ്രന്റെ സഹായിയായാണ്‌ വിഷ്ണു പ്രത്യക്ഷപ്പെടുന്നത്. കർമ്മഫലദാതാവായ ഇന്ദ്രന്റെ അനുയോജ്യനായ സഖാവ് എന്നാണ്‌ ഋഗ്വേദത്തിൽ ഒരിടത്ത് പരാമർശം.; (1-22:19) ഇന്ദ്രന്റെ ഓജസ്സുമൂലമാണ്‌ വിഷ്ണുവിന് ചുവടുകൾ വയ്ക്കാൻ കഴിയുന്നതെന്ന് മറ്റൊരിടത്തും പ്രസ്താവിച്ചുകാണുന്നു (8- 12:27).

വിഷ്ണു മൂന്ന് കാൽ‌വെയ്പുകൾ കൊണ്ട് മൂന്ന് ലോകവും സൃഷ്ടിച്ചു എന്നും പറയുന്നു. ത്രിവിക്രമൻ എന്ന പേര്‌ വന്നത് അങ്ങനെയാണ്‌.

ബ്രാഹ്മണങ്ങളിൽ

ഋഗ്വേദത്തിന്റെ രചനയ്ക്ക് ശേഷം ഏതാനും നൂറ്റാണ്ടുകൾ കഴിഞ്ഞാണ്‌ ബ്രാഹ്മണങ്ങൾ രചിക്കപ്പെട്ടത്. എന്നാൽ ബ്രാഹ്മണങ്ങളിൽ വിഷ്ണുവിനെ മറ്റൊരു വിധത്തിലാണ്‌ പരാമർശിക്കുന്നത്. ആദിത്യാത്മാവായ വിഷ്ണുവിന്‌ ബ്രാഹ്മണങ്ങളിൽ അധികം പ്രാധാന്യം നല്കിക്കാണുന്നില്ല. പകരം വിഷ്ണുവും യജ്ഞങ്ങളും തമ്മിലുള്ള ബന്ധത്തെയാണ്‌ അത് ഉയർത്തിക്കാട്ടുന്നത്. വിഷ്ണു തന്നെയാണ്‌ യജ്ഞം എന്ന് തൈത്തിരീയം പറയുന്നു (തൈ.1.6.1.5) യജ്ഞകർത്താവ് വിഷ്ണുവിനേപ്പോലെ മൂന്ന് ചുവടുകൾ വച്ചിരിക്കണമെന്ന് ശതപഥം കല്പിക്കുന്നു (ശ. 1.9.1.3.10, 15) വിഷ്ണു വാമന രൂപനായിരുന്നു എന്ന് ശതപഥം ആവർത്തിക്കുന്നു.

Remove ads

മറ്റു ദൈവങ്ങളുമായുള്ള സങ്കലനം

വൈദിക കാലത്ത് വിഷ്ണു ഒരു അപ്രധാന ദേവനായിരുന്നു, ഇന്ദ്രനായിരുന്നു അന്നത്തെ പ്രധാന ആരാധനാ മൂർത്തി. വിഷ്ണുവാകട്ടേ ആദിത്യനെയും, ഊർ‌വരതേയും പ്രതിനിധാനം ചെയ്തു. ക്രി.മു. രണ്ടാം നൂറ്റാണ്ടോടെ അന്നത്തെ ദ്രാവിഡ ദേവതയായ നാരായണനുമായി ചേർത്ത് വിഷ്ണുവിനെ കാണാൻ തുടങ്ങി. ഇവർ നാരായണ-വിഷ്ണു എന്നറിയപ്പെടാൻ തുടങ്ങി. അവൈദിക ദേവനായിരുന്ന നാരായണനെ ഭഗവത് എന്നാണ്‌ വിളിച്ചിരുന്നത്, ആരാധനക്കാരെ ഭാഗവതരെന്നും. ഭഗവതിന്റെ ഭാര്യയായിരുന്നു ഭഗവതി. ഭഗവതിയാകട്ടെ അമ്മ അഥവാ സൃഷ്ടിയെ പ്രതിനിധീകരിച്ചു. ഈ രണ്ടു ദേവതകളും അനാര്യന്മാരുടെ ഗോത്രമുഖ്യന്മാർക്ക് സമാനമായിരുന്നു. ഗോത്രമുഖ്യൻ ബന്ധുജനങ്ങളിൽ നിന്ന് കാഴ്ചകൾ സ്വീകരിക്കുകയും അതിന്റെ പങ്ക് ബന്ധുജനങ്ങൾക്കിടയിൽ വിതരണം ചെയ്യുകയും ചെയ്തിരുന്നതു പോലെ നാരായണൻ തന്റെ ഭക്തരുടെ മേൽ നന്മ ചൊരിയുമെന്ന് വിശ്വസിക്കപ്പെട്ടു. വിഷ്ണുവിനേയും നാരായണനേയും ചേർത്ത് കാണാൻ തുടങ്ങിയതോടെ വിഷ്ണുവിന്‌ അന്നുവരെ അപ്രധാനമായ ആരാധനയിൽ നിന്ന് പ്രാമുഖ്യം കൈവന്നു. വിഷ്ണുവിന്റേയും നാരായാണന്റേയും ഭക്തരെ ഒരു കുടക്കീഴിൽ കൊണ്ടുവരാനായതോടെ ആരാധകർ വർദ്ധിച്ചു. വൈദിക ദേവനായ വിഷ്ണുവും അവൈദികദേവനായ നാരായണനും പരസ്പരം ഒന്നുചേരുകയും മറ്റു ദേവതകളുമായി സങ്കലനത്തിലേർപ്പെടുകയും ചെയ്തു.

പടിഞ്ഞാറൻ ഇന്ത്യയിലെ വൃഷ്ണി ഗോത്രത്തിലെ കൃഷ്ണ-വാസുദേവ് എന്ന സാഹസികനും വീരനുമായ ഗോത്രനായകനുമായുള്ള സങ്കലനമായിരുന്നു അടുത്തത്. മഹത്തായ ഇതിഹാസമായ മഹാഭാരതം പിന്നീട് കൃഷ്ണനും വിഷ്ണുവും മറ്റുള്ള എല്ലാ ദേവീദേവന്മാരും ഒന്നാണെന്ന് കാണിക്കാനായി പുനഃക്രമീകരണം നടത്തപ്പെട്ടു. അങ്ങനെ ക്രിസ്തുവിനു മുൻപ് 200 ഓടെ മൂന്നുതരക്കാരായ ഭക്തരും അവരുടെ ദേവന്മാരും താദാത്മ്യം പ്രാപിച്ചു. ഇത് ഭാഗവത ആരാധന അഥവാ വൈഷ്ണവ ആരാധനയുടെ തുടക്കം കുറിച്ചു. [8]

Remove ads

വൈഷ്ണവമതം

ഭക്തി, അഹിംസ എന്നിവയാണ് വൈഷ്ണവമതത്തിന്റെ ശ്രദ്ധേയമായ അംശങ്ങൾ. സ്നേഹത്തോടെയുള്ള സമർപ്പണമാണ് ഭക്തി. ഒരു ഗോത്രവർഗ്ഗക്കാരൻ തന്റെ മുഖ്യനോടോ ഒരു പ്രജ തന്റെ രാജാവിനോടോ കാണിക്കുന്ന തരത്തിലുള്ള വിശ്വസ്തതയാണത്. അഹിംസയാകട്ടെ കാർഷിക സമൂഹത്തിന് യോജിച്ചതായിരുന്നു. മൃഗങ്ങളെ ഹിംസിക്കാതിരിക്കുക എന്നായിരുന്നു അതുപദേശിച്ചത്. ബലിക്കായി ഗോത്രവർഗ്ഗക്കാരും യജ്ഞങ്ങൾക്കായി ആര്യന്മാരും മൃഗങ്ങളെ ഹിംസിച്ചിരുന്നു. അതിനെ വൈഷ്ണവാരാധന വെറുത്തു. പഴയ ജീവദായക ഊർവരതാരാധനക്ക് ചേർന്നതായിരുന്നു രണ്ടും. ജനങ്ങൾ വിഷ്ണുവിന്റെ മൂർത്തിയെ ആരാധിക്കുകയും അതിന് നെല്ലും എള്ളും നേദിക്കുകയും ചെയ്തു.

Remove ads

ദശാവതാരങ്ങൾ

വിഷ്ണുവിന്റെ അവതാരകഥകളാണ് ഭാഗവതത്തിലെ ദശാവതാരകഥകൾ. ആദ്യം ഏഴ് അവതാരങ്ങളെ ഉണ്ടായിരുന്നുള്ളുവെന്നും ബാക്കി പിന്നീട് വന്നുചേർന്നതാണെന്നുമുള്ള ഒരു വാദവുമുണ്ട്. കൂടാതെ മറ്റുപല ഗ്രന്ഥങ്ങളിലും മൂന്നുമുതൽ ഇരുപതുവരെയുള്ള വിവിധ തരത്തിലുള്ള അവതാരങ്ങളെപ്പറ്റി പരാമർശമുണ്ട്. വിഷ്ണുവിന്റെ പത്ത് അവതാരങ്ങൾ ഇപ്രകാരമാണ്.

  1. മത്സ്യം
  2. കൂർമ്മം
  3. വരാഹം
  4. നരസിംഹം
  5. വാമനൻ
  6. പരശുരാമൻ
  7. ശ്രീരാമൻ
  8. ബലരാമൻ
  9. ശ്രീകൃഷ്ണൻ
  10. കല്ക്കി
Remove ads

പ്രധാന ആഭരണങ്ങളും ആയുധങ്ങളും

  • പാഞ്ചജന്യം - വെളുത്ത നിറത്തിലുള്ള ശംഖ്
  • സുദർശനം - ശത്രുക്കളെ സംഹരിക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന ആയുധം.
  • കൗമോദകി - ഗദയുടെ പേര്.
  • കൗസ്തുഭം - ക്ഷീരസാഗരം കടഞ്ഞപ്പോൾ കിട്ടിയ ആഭരണം.
  • നന്ദകം - ഇന്ദ്രനിൽ നിന്ന് ലഭിച്ച വാൾ.
  • ശാർങ്ഗം - വില്ല്
  • വൈജയന്തി - രത്നമാല.
  • ശ്രീവത്സം - നെഞ്ചിലുള്ള അടയാളം (മറുക്). ഭൃഗു എന്ന മഹർഷി നെഞ്ചിൽ ചവിട്ടിയപ്പോൾ ഉണ്ടായതാണെന്ന് കരുതപ്പെടുന്നു.

മറ്റു ലിങ്കുകൾ



അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads