കാഴ്ച

From Wikipedia, the free encyclopedia

Remove ads

പരിസ്ഥിതിയിലെ വസ്തുക്കൾ പ്രതിഫലിപ്പിക്കുന്ന ദൃശ്യ സ്പെക്ട്രത്തിലെ പ്രകാശം ഉപയോഗിച്ച് ചുറ്റുമുള്ള പരിസ്ഥിതിയെ വ്യാഖ്യാനിക്കാനുള്ള കഴിവാണ് വിഷ്വൽ പെർസെപ്ഷൻ അഥവാ കാഴ്ച എന്നറിയപ്പെടുന്നത്. കാഴ്ചയിൽ ഉൾപ്പെട്ടിരിക്കുന്ന വിവിധ ഫിസിയോളജിക്കൽ ഘടകങ്ങളെ ഒന്നിച്ച് വിഷ്വൽ സിസ്റ്റം എന്ന് വിളിക്കുന്നു. ഭാഷാശാസ്ത്രം, മനശാസ്ത്രം, കോഗ്നിറ്റീവ് സയൻസ്, ന്യൂറോ സയൻസ്, മോളിക്യുലർ ബയോളജി എന്നിവയിലെ വളരെയധികം ഗവേഷണങ്ങളുടെ കേന്ദ്രബിന്ദുവാണ് വിഷ്വൽ പെർസെപ്‌ഷൻ. ഇത് കാഴ്ച ശക്‌തിയുടെ അളവുകോലായ വിഷ്വൽ അക്വിറ്റിയിൽ നിന്ന് വ്യത്യസ്തമാണ്, വിഷ്വൽ അക്വിറ്റി ഒരു വ്യക്തി എത്ര വ്യക്തമായി കാണുന്നുവെന്ന് സൂചിപ്പിക്കുന്നു (ഉദാഹരണത്തിന് "6 /6 (20/20 ) കാഴ്ച"). ഒരു വ്യക്തിക്ക് കാഴ്ച ശക്തി 6 /6 ഉണ്ടെങ്കിലും വിഷ്വൽ പെർസെപ്‌ഷനിൽ പ്രശ്നങ്ങൾ ഉണ്ടാകാം.

കാഴ്ച എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാഴ്ച (വിവക്ഷകൾ) എന്ന താൾ കാണുക. കാഴ്ച (വിവക്ഷകൾ)
Remove ads

വിഷ്വൽ സിസ്റ്റം

മനുഷ്യരിലും മറ്റ് നിരവധി സസ്തനികളിലും, കോർണിയയിലൂടെ പ്രകാശം കണ്ണിലേക്ക് പ്രവേശിക്കുകയും, ലെൻസ് ആ പ്രകാശത്തെ റെറ്റിനയിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്യുന്നു. പ്രകാശത്തെ ന്യൂറോ സിഗ്നലുകളാക്കി മാറ്റുന്നതിനുള്ള ഒരു ട്രാൻസ്ഫ്യൂസറായി റെറ്റിന പ്രവർത്തിക്കുന്നു. റെറ്റിനയിലെ പ്രത്യേക ഫോട്ടോസെസെപ്റ്റീവ് സെല്ലുകളാണ് ഈ കൈമാറ്റം കൈവരിക്കുന്നത്, റോഡ് കോശങ്ങൾ, കോൺ കോശങ്ങൾ എന്നിവയാണ് എന്നിവയാണ് ആ കോശങ്ങൾ. ഇവ പ്രകാശത്തിന്റെ ഫോട്ടോണുകളെ കണ്ടെത്തുകയും ന്യൂറൽ പ്രേരണകൾ സൃഷ്ടിച്ച് പ്രതികരിക്കുകയും ചെയ്യുന്നു. റെറ്റിനയിൽ നിന്നും ഈ സിഗ്നലുകൾ ഒപ്റ്റിക് നാഡിയിലൂടെ തലച്ചോറിലെ സെൻട്രൽ ഗാംഗ്ലിയയിലേക്ക് എത്തുന്നു. അവിടുന്ന് ലാറ്ററൽ ജെനിക്യുലേറ്റ് ന്യൂക്ലിയസ് വിഷ്വൽ കോർട്ടക്സിലേക്ക് വിവരങ്ങൾ കൈമാറുന്നു. റെറ്റിനയിൽ നിന്നുള്ള സിഗ്നലുകൾ സുപ്പീരിയർ കോളിക്യുലസിലേക്ക് നേരിട്ട് സഞ്ചരിക്കുന്നുമുണ്ട്.

ലാറ്ററൽ ജെനിക്യുലേറ്റ് ന്യൂക്ലിയസ് പ്രാഥമിക വിഷ്വൽ കോർട്ടക്സിലേക്ക് സിഗ്നലുകൾ അയയ്ക്കുന്നു, ഇതിനെ സ്ട്രൈറ്റ് കോർട്ടെക്സ് എന്നും വിളിക്കുന്നു. എക്സ്ട്രാസ്‌ട്രേറ്റ് കോർട്ടെക്സ് അല്ലെങ്കിൽ വിഷ്വൽ അസോസിയേഷൻ കോർട്ടെക്സ് കോർട്ടിക്കൽ ഘടനകളുടെ ഒരു കൂട്ടമാണ്, അവ സ്ട്രൈറ്റ് കോർട്ടക്സിൽ നിന്നും പരസ്പരം വിവരങ്ങൾ സ്വീകരിക്കുന്നു.[1] വിഷ്വൽ അസോസിയേഷൻ കോർട്ടെക്സിന്റെ സമീപകാല വിവരണങ്ങൾ ഇതിനെ വെൻട്രൽ പാത്ത്വേ, ഡോർസൽ പാത്ത്വേ എന്നിങ്ങനെ രണ്ട് പ്രവർത്തന പാതകളായി വിവരിക്കുന്നു. ഈ അനുമാനത്തെ 'ടൂ സ്ട്രീം ഹൈപ്പോതിസിസ്' എന്ന് വിളിക്കുന്നു.

വൈദ്യുതകാന്തിക സ്പെക്ട്രത്തിന്റെ 370 - 730 നാനോമീറ്റർ (0.00000037 മുതൽ 0.00000073 മീറ്റർ വരെ) തരംഗദൈർഘ്യ പരിധിയിൽ ഉള്ള പ്രകാശത്തോട് മനുഷ്യ വിഷ്വൽ സിസ്റ്റം സെൻസിറ്റീവ് ആണെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. [2] എന്നിരുന്നാലും, ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് 340 നാനോമീറ്റർ (യുവി-എ), വരെ തരംഗദൈർഘ്യം മനുഷ്യർക്ക് പ്രത്യേകിച്ച് ചെറുപ്പക്കാർക്ക് കാണാൻ കഴിയും എന്നാണ്. [3]

Remove ads

ട്രാൻസ്ഡക്ഷൻ

പാരിസ്ഥിതിക ഉത്തേജനങ്ങളിൽ നിന്നുള്ള ഊർജ്ജം ന്യൂറൽ ഉത്തേജനങ്ങളായി പരിവർത്തനം ചെയ്യുന്ന പ്രക്രിയയാണ് ട്രാൻസ്ഡക്ഷൻ. റെറ്റിനയിലെ ഫോട്ടോറിസെപ്റ്റർ പാളി, ബൈപോളാർ സെൽ പാളി, ഗാംഗ്ലിയൻ സെൽ പാളി എന്നിവയാണ് ഇതിന് സഹായിക്കുന്നത്. ഫോട്ടോറിസെപ്റ്റർ പാളി ലെൻസിൽ നിന്ന് വളരെ അകലെയാണ്. വ്യത്യസ്ത സെൻസിറ്റിവിറ്റികളുള്ള കോൺ കോശങ്ങളും, റോഡ് കോശങ്ങളും ഫോട്ടോറിസെപ്റ്റർ പാളിയിൽ അടങ്ങിയിരിക്കുന്നു. തെളിച്ചമുള്ള അവസ്ഥയിലെ വ്യക്തമായ കാഴ്ചയ്ക്കും വർണ്ണ ദർശനത്തിനും കോണുകൾ ഉത്തരവാദികളാണ്, അവ ചുവപ്പ്, പച്ച, നീല എന്നീ മൂന്ന് തരംഗദൈർഘ്യങ്ങളോട് സംവേദനക്ഷമമാണെന്ന് സൂചിപ്പിച്ചുകൊണ്ട് മൂന്നായി തരം തിരിച്ചിട്ടുണ്ട്. കുറഞ്ഞ വെളിച്ചത്തിൽ വസ്തുക്കളെ മനസ്സിലാക്കാൻ റോഡുകൾ സഹായിക്കുന്നു.[4] മനുഷ്യ റെറ്റിനയിൽ ഏകദേശം 120 ദശലക്ഷം റോഡ് കോശങ്ങളും 6 ദശലക്ഷം കോൺ കോശങ്ങളും അടങ്ങിയിരിക്കുന്നു.

Remove ads

പരാമർശങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads