വൈറ്റില മൊബിലിറ്റി ഹബ്
From Wikipedia, the free encyclopedia
Remove ads
എറണാകുളത്തു നിന്നുള്ള ഗതാഗത സൗകര്യം സുഗമമാക്കുവാൻ ഉദ്ദേശിച്ച് തുടങ്ങിയിട്ടുള്ള കേരളസർക്കാരിന്റെ പദ്ധതിയാണ് വൈറ്റില മൊബിലിറ്റി ഹബ്. കേരളത്തിലെ ഏറ്റവും വലിയ കവലയായ വൈറ്റിലയിൽ 75 ഏക്കർ പ്രദേശത്താണ് പദ്ധതിപുരോഗമിക്കുന്നത്. കൃഷിവകുപ്പിന്റെ തെങ്ങു ഗവേഷണ കേന്ദ്രം വക സ്ഥലം ഏറ്റെടുത്താണ് പദ്ധതിക്ക് തുടക്കമിട്ടത്.

വിവിധ ഘട്ടങ്ങൾ
ഒന്നാം ഘട്ടം
വൈറ്റില മൊബിലിറ്റി ഹബ് പദ്ധതിയുടെ ഒന്നാം ഘട്ട പ്രവർത്തനം പൂർത്തിയായിക്കഴിഞ്ഞു. ആറേക്കർ സ്ഥലത്ത് 15.8 കോടി രൂപ ചെലവിലാണ് ആദ്യ ഘട്ടം പൂർത്തിയാക്കിയത്. 2011 ഫെബ്രുവരി 26 ന് അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദൻ ഒന്നാം ഘട്ടം നാടിന് സമർപ്പിച്ചു. പ്രാഥമിക ബസ് ടർമിനലിന്റെ ഒരുഭാഗം, വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം, ഫുഡ് കോർട്ട്, ടോയ്‌ലെറ്റ് ബ്ലോക്ക് എന്നിവയാണ് ഒന്നാംഘട്ടത്തിൽ പൂർത്തിയായിട്ടുള്ളത്.[1]
മറ്റു ഘട്ടങ്ങൾ
400 കോടി രൂപ ചെലവുള്ള പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്. രണ്ടാം ഘട്ടത്തിന് 125 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ടത്തിൽ പ്രാഥമിക ബസ് ടർമിനൽ പൂർത്തിയാകും.
Remove ads
ലക്ഷ്യങ്ങൾ
- ഇന്ധന ലാഭം
- എയർപ്പോർട്ട് ഷട്ടിൽ സർവീസ്
- റെയിൽവെ സ്റ്റേഷൻ ഷട്ടിൽ സർവീസ്
- ഗതാഗതക്കുരുക്ക് കുറയ്ക്കുക
- യാത്ര, താമസം, വിശ്രമം, ഭക്ഷണം ഒരു കുടക്കീഴിൽ
ചിത്രശാല
Vyttila Mobility Hub എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഹബ്ബിലെ വിശ്രമ കേന്ദ്രം
- ഹബ്ബിലെ വിളക്ക്
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
