വെസ്റ്റ് നൈൽ വൈറസ്
വൈറസിന്റെ വർഗ്ഗങ്ങൾ From Wikipedia, the free encyclopedia
Remove ads
വെസ്റ്റ് നൈൽ പനിക്ക് കാരണമാകുന്ന ഒരു ആർ. എൻ. എ. വൈറസ് ആണ് വെസ്റ്റ് നൈൽ വൈറസ്. ഇത്, ഫ്ലാവിവിറിഡേ കുടുംബത്തിലെ ഫ്ലാവിവൈറസ് ജീനസിൽപ്പെടുന്നു. ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ ആണ് പ്രധാനമായും ഈ രോഗം പകർത്തുന്നത്[1]. പക്ഷികളാണ് ഈ വൈറസിന്റെ മുഖ്യ ആതിഥേയർ. "പക്ഷി-കൊതുക്-പക്ഷി" ചക്രമായി രോഗകാരി നിലനിൽക്കുന്നു[2].

Remove ads
ചരിത്രം
1937 ൽ ഉഗാണ്ടയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. 1999 ൽ വടക്കേ അമേരിക്കയിൽ രോഗം തിരിച്ചറിഞ്ഞു[3].
ഘടന
വെസ്റ്റ് നൈൽ വൈറസ്, ഒരു സംരക്ഷിത ആവരണത്തോടു കൂടിയ RNA വൈറസാണ് . ഇതിന് ഒരു മാംസ്യാവരണവും ഒരു കൊഴുപ്പ് ദ്വയ പാളിയുമുണ്ട്[4].
രോഗം

വെസ്റ്റ് നൈൽ വൈറസ് ബാധയാൽ വെസ്റ്റ് നൈൽ പനിയുണ്ടാവുന്നു[5]. രോഗബാധയുണ്ടായാലും എൺപത് ശതമാനം പേരിലും കാര്യമായ ലക്ഷണങ്ങൾ ഉണ്ടാകാറില്ല. പനി, തലവേദന, ഛർദ്ദി തുടങ്ങിയവയാണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ. ഒരു ശതമാനത്തിൽ താഴെ രോഗബാധിതരിൽ കടുത്ത ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. എൻസെഫാലിറ്റിസ്, മെനിഞ്ചൈറ്റിസ് എന്നിവയുടെ ലക്ഷണൾ കാണിക്കുന്നു. നാഡീവ്യവസ്ഥയ്ക്ക് രോഗബാധയേറ്റവരിൽ പത്തുശതമാനത്തോളം പേർ മരണപ്പെടുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു[6].
രോഗബാധയുള്ള പക്ഷികളിൽ നിന്നും രക്തം കുടിക്കുമ്പോൾ കൊതുകിലേക്ക് വൈറസ് പകരുന്നു. കൊതുകുവഴിയാണ് പ്രധാനമായും രോഗപ്പകർച്ച. രക്തദാനം, അവയവ മാറ്റം എന്നിവ വഴിയും അമ്മയിൽ നിന്നും മുലപ്പാലിലൂടെ കുഞ്ഞിലേക്കും രോഗപ്പകർച്ചയുണ്ടാവാം.
രോഗനിയന്ത്രണം
വെസ്റ്റ് നൈൽ വൈറസിനെ പ്രതിരോധിക്കാൻ വാക്സിനുകൾ ലഭ്യമല്ല. കൊതുകുകടി ഏൽക്കാതിരിക്കുകയാണ് രോഗബാധ തടയുന്നതിനുള്ള പ്രധാന മാർഗ്ഗം. കൊതുക് പെരുകുന്നത് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുക. രോഗബാധ മൂലമുണ്ടാകുന്ന വേദനയ്ക്ക് വേദനസംഹാരികൾ (അനാൾജെസിക്കും ആൻറിപൈറെറ്റിക്കും) ഔഷധങ്ങളായി ഉപയോഗിക്കുന്നു.[5].
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads