പടിഞ്ഞാറൻ സുമാത്ര
From Wikipedia, the free encyclopedia
Remove ads
പടിഞ്ഞാറൻ സുമാത്ര, ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയാണ്. സുമാത്ര ദ്വീപിലെ പടിഞ്ഞാറൻ തീരത്തയാി ഈ പ്രവിസ്യ സ്ഥിതി ചെയ്യുന്നു. 2014 ജനുവരിയിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ പ്രവിശ്യയിലെ ആകെ ജനസംഖ്യ 5,098,790 ആയിരുന്നു. പടിഞ്ഞാറൻ സുമാത്ര 12 റീജൻസികളായും ഏഴ് നഗരങ്ങളായും വിഭജിക്കപ്പെട്ടിരിക്കുന്നു. ജാവാ പ്രവിശ്യ ഒഴിച്ചാൽ ഇന്തോനേഷ്യയിലെ മറ്റു പ്രവിശ്യകളെ അപേക്ഷിച്ച് താരതമ്യേന കൂടുതൽ നഗരങ്ങൾ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.[3] ഇതിന്റെ തലസ്ഥാന നഗരം പെഡാങ് ആണ്.
പ്രവിശ്യയുടെ അതിരുകളായി വടക്കു വശത്ത് വടക്കൻ സുമാത്രയും (സുമത്തേര ഉത്താര), റിയൂ, ജാംബി എന്നിവ കിഴക്കു ഭാഗത്തും, ബെങ്കുളു തെക്കുകിഴക്കായും സ്ഥിതിചെയ്യുന്നു. തീരത്തുനിന്നകലെയായി സ്ഥിതിചെയ്യുന്ന മെന്താവായ് ദ്വീപുകൾ ഈ പ്രവിശ്യയിൽ ഉൾപ്പെടുന്നു.
Remove ads
ചരിത്രം
പടിഞ്ഞാറൻ സുമാത്രയുടെ ചരിത്രം മിൻങ്കാബൌ ജനങ്ങളുടെ ചരിത്രവുമായി ഇഴപിരിഞ്ഞിരിക്കുന്നു. പുരാവസ്തു തെളിവുകൾ സൂചിപ്പിക്കുന്നത്, ലിമാപുലുഹ് കോട്ടൊ റീജൻസിയെ വലയം ചെയ്തുകിടക്കുന്ന പ്രദേശം മിൻങ്കാബബൌ ജനങ്ങളുടെ ആദ്യ താവളമായിരുന്നുവെന്നാണ്. ലിമാപുലുഹ് കൊട്ടോ റീജൻസി, സുമാത്രൻ തീരപ്രദേശങ്ങളുടെ കിഴക്കൻ ഭാഗവുമായി സന്ധിക്കുന്ന അനേകം വലിയ നദികളെ ഉൾക്കൊള്ളുന്നതും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനകാലം വരെ കപ്പൽ ഗതാഗതം ലഭ്യമാക്കിയിരുന്നതുമാണ്.
Remove ads
ഭൂമിശാസ്ത്രം
സുമാത്രായുടെ പടിഞ്ഞാറൻ തീരത്തിനു നടുവിലായിട്ടാണ് പടിഞ്ഞാറൻ സുമാത്രാ സ്ഥിതിചെയ്യുന്നത്. 42,130.82 ചതുരശ്ര കിലോമീറ്റർ ആണ് ഇതിന്റെ ആകെയുള്ള വിസ്തീർണ്ണം. ഇതിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളിൽ സമതലങ്ങൾ, വടക്കുപടിഞ്ഞാറ് മുതൽ തെക്കുകിഴക്ക് വരെയുളള ബാരിസാൻ മലനിരകളിൽ രൂപം കൊള്ളുന്ന ഉന്നതങ്ങളായ അഗ്നിപർവ്വത മലനിരകൾ, മെന്റവായി ദ്വീപുകളെന്ന പേരിലറിയപ്പെുന്നതും തീരത്തുനിന്നകലെയുള്ളതുമായ ദ്വീപസമൂഹങ്ങൾ എന്നിവയും ഉൾപ്പെടുന്നു. പടിഞ്ഞാറൻ സുമാത്രയുടെ തീരപ്രദേശം ഇന്ത്യൻ മഹാസമുദ്രത്തിന് അഭിമുഖമായുള്ളതും വടക്കുപടിഞ്ഞാറൻ ദിശയിലുള്ള വടക്കൻ സുമാത്രാ പ്രവിശ്യയിൽനിന്ന് ഏകദേശം 375 കിലോമീറ്റർ നീളത്തിൽ തെക്കുകിഴക്കുള്ള ബെങ്കുളു വരെ വ്യാപിച്ചു കിടക്കുന്നതുമാണ്. പടിഞ്ഞാറൻ സുമാത്രയിലെ തടാകങ്ങളിൽ മാനിഞ്ച്വ (99.5 ചതുരശ്ര കിലോമീറ്റർ), സിങ്കരാക്ക് (130.1 ചതുരശ്ര കിലോമീറ്റർ), ദിയാറ്റാസ് (31.5 ചതുരശ്ര കിലോമീറ്റർ), ദിബാവാ (14.0 ചതുരശ്ര കിലോമീറ്റർ), തലാംഗ് (5.0 ചതുരശ്ര കിലോമീറ്റർ) എന്നിവ ഉൾപ്പെടുന്നു. പടിഞ്ഞാറൻ സുമാത്രയിലെ നദികളിൽ കുരൻജി, അനായി, ഓംബിലിൻ, സുലിക്കി, ആഗാം, സിനാമർ, അരൌ എന്നിവ ഉൾപ്പെടുന്നു. കെരിൻസി (3,805 മീറ്റർ), മാരാപ്പി (2,891 മീ), സാഗൊ (2,271 മീ.), സിംഗ്ഗലാങ്ങ് (2,877 മീ.), തലക്ക്മൌ (2,912 മീ.), തലാംഗ് (2,572), തണ്ടിക്കാട്ട് (2,438 മീ) എന്നിവ പടിഞ്ഞാറൻ സുമാത്രയിലെ മലനിരകളിലും അഗ്നിപർവ്വതങ്ങളിലും ഉൾപ്പെടുന്നു.
Remove ads
സസ്യജന്തു ജാലങ്ങൾ
ഇടതൂർന്ന ഉഷ്ണമേഖലാ വനങ്ങളുടെ വലിയ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഈ പ്രവിശ്യയിലെ വനനിരകൾ അപൂർവ്വങ്ങളായ നിരവധി സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ്. ഇതിൽ റഫ്ലേഷ്യ അർനോൾഡി (ലോകത്തിലെ ഏറ്റവും വലിയ പുഷ്പം), സുമാത്രൻ കടുവ, സിയാമാങ് (ഒരുതരം ആൾക്കുരങ്ങ്), മലയൻ ടാപിർ, സുമാത്രൻ സെറോ, റുസ മാൻ, മലയൻ സൺ ബിയർ, ബോർണിയൻ മേഘപ്പുലി എന്നിവയും നിരവധി പക്ഷികളും ചിത്രശലഭങ്ങളുടേയും ഉൾപ്പെടുന്നു.
സിബെററ്റ് ദേശീയോദ്യാനം, കെരിൻസി സെബ്ലാറ്റ് ദേശീയോദ്യാനം എന്നിങ്ങനെ രണ്ട് ദേശീയോദ്യാനങ്ങളും ഈ പ്രവിശ്യയിലുണ്ട്. അതുപോലെതന്നെ റിംബോ പാന്റി നേച്ചർ റിസർവ്വ്, ബതാംഗ് പലുപുഹ് നേച്ചർ റിസേർവ്, ലംമ്പാ അനായി നേച്ചർ റിസർവ്, ലെംബാ ഹാറൌ നേച്ചർ റിസർവ്, ബംഗ് ഹട്ട ഗ്രാൻഡ് ഫോറസ്റ്റ് പാർക്ക്, ബെറിങ്കിൻ സക്തി നേച്ചർ റിസേർവ് തുടങ്ങി നിരവധി പ്രകൃതിദത്ത കരുതൽ വനങ്ങളും ഈ പ്രവിശ്യയിലുൾപ്പെടുന്നുണ്ട്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads