നെതർലാന്റ്സിലെ വില്ലം-അലക്സാണ്ടർ
From Wikipedia, the free encyclopedia
Remove ads
വില്ലം-അലക്സാണ്ടർ (ഡച്ച്: [ʋɪləm aːlɛksɑndər]; ജനനം. വില്ലെം-അലക്സാണ്ടർ ക്ലോസ് ജോർജ്ജ് ഫെർഡിനാൻഡ്, 27 ഏപ്രിൽ 1967) 2013-ൽ അദ്ദേഹത്തിന്റെ അമ്മ സ്വമേധയാ പദവി ഉപേക്ഷിച്ചതിനെത്തുടർന്ന്, സിംഹാസനത്തിലെത്തിയ നെതർലാൻഡ്‌സിലെ രാജാവാണ്. വില്ലം-അലക്സാണ്ടർ രാജകുമാരിയായ ബിയാട്രിക്സ്, നയതന്ത്രജ്ഞൻ ക്ലോസ് വാൻ ആൽബർഗ്ഗ് [1]എന്നിവരുടെ മൂത്ത കുട്ടിയായി യൂട്രെക്കിൽ ജനിച്ചു. 1980 ഏപ്രിൽ 30 ന് അമ്മ രാജ്ഞിയായി അധികാരമേറ്റപ്പോൾ അനന്തരാവകാശിയായി പ്രിൻസ് ഓഫ് ഓറഞ്ച് ആകുകയും 2013 ഏപ്രിൽ 30 ന് രാജ്ഞി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് അടുത്ത പിൻഗാമിയാകുകയും ചെയ്തു. അദ്ദേഹം പഠനത്തിനായി പബ്ലിക് പ്രൈമറി, സെക്കൻഡറി സ്കൂളുകളിൽ പോകുകയും റോയൽ നെതർലാന്റ്സ് നേവിയിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു. ലെയ്ഡൻ സർവകലാശാലയിൽ ചേർന്ന് ചരിത്രം പഠിച്ചു. അദ്ദേഹം 2002-ൽ മാക്സിമ സോറെഗെറ്റ സെറൂട്ടിയെ വിവാഹം കഴിച്ചു. അവർക്ക് മൂന്ന് പെൺമക്കളുണ്ട്: കാതറിന-അമാലിയ, (ജനനം 2003), അലക്സിയ രാജകുമാരി (ജനനം 2005), അരിയാനെ രാജകുമാരി (ജനനം 2007).
Remove ads
Remove ads
അവലംബം
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads