ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2016
From Wikipedia, the free encyclopedia
Remove ads
2016-ലെ ലോക ചെസ്സ് ചാമ്പ്യനെ കണ്ടെത്താനുള്ള ഫിഡെയുടെ ആഭിമുഖ്യത്തിൽ അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിൽ 2016 നവംബർ 11 മുതൽ 30 വരെ നടന്ന മത്സരമാണ് ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2016. നിലവിലെ ചാമ്പ്യനായിരുന്ന മാഗ്നസ് കാൾസണും റഷ്യൻ ഗ്രാൻഡ് മാസ്റ്ററായ സെർജി കര്യാക്കിനും തമ്മിലാണ് ഈ മത്സരം നടന്നത്. കാൾസനെ എതിരിടാനുള്ള കളിക്കാരനെ കണ്ടെത്തിയത് രണ്ട് വട്ടമായി നടന്ന റൗണ്ട് റോബിൻ കാൻഡിഡേറ്റ് മത്സരങ്ങളിൽ നിന്നാണ്.
നിശ്ചയിച്ച 12 മത്സരങ്ങളിൽ തുടർച്ചയായ ഏഴു സമനിലകൾക്കു ശേഷം, എട്ടാം മത്സരം സെർജി കര്യാക്കിനും പത്താം മത്സരം കാൾസണും ജയിച്ചു. ശേഷിച്ച മത്സരങ്ങൾ സമനിലയായതോടെ സ്കോർ 6-6 എന്ന നിലയിൽ ടൈയിൽ അവസാനിച്ചു. പിന്നീടു നടന്ന 4 മത്സരങ്ങളുടെ റാപിഡ് ചെസ്സ് ടൈ ബ്രേക്കിൽ, മൂന്നും നാലും മത്സരം ജയിച്ച കാഴ്സൺ 3-1 എന്ന സ്കോറിന് കര്യാക്കിനെ തോൽപ്പിക്കുകയും ലോക ചെസ്സ് ചാമ്പ്യൻ പദവി നിലനിർത്തുകയും ചെയ്തു.
Remove ads
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads