വൂഹാൻ
From Wikipedia, the free encyclopedia
Remove ads
മദ്ധ്യ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും, ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനവുമാണ് വൂഹാൻ (ലഘൂകരിച്ച ചൈനീസ്: 武汉; പരമ്പരാഗത ചൈനീസ്: 武漢; പിൻയിൻ: വൂഹാൻ [wùxân] ⓘ). ജിയാങ്ഹാൻ സമതലത്തിന്റെ കിഴക്ക് ഭാഗത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഒരു പ്രധാന ഗതാഗത കേന്ദ്രമായ ഈ നഗരത്തിലൂടെ ഡസൻ കണക്കിന് റെയിലുകളും റോഡ് ശൃംഖലകളും എക്സ്പ്രസ്‌വേകളും കടന്ന് പോകുന്നു. 1927 മുതലാണ് നഗരം വൂഹാൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. 2006-ലെ കനേഷുമാരി പ്രകാരം 9,100,000 ആണ് ഇവിടുത്തെ ജനസംഖ്യ. ഇതിൽ 6,100,000-ഓളം ജനങ്ങൾ നഗരപ്രദേശങ്ങളിൽ വസിക്കുന്നു. 1920-കളിൽ വാങ് ജിങ്വെയ് നയിച്ച ഇടത് ക്വോമിന്റാങ് സർക്കാരിന്റെ തലസ്ഥാനമഅയും ഈ നഗരം പ്രവർത്തിച്ചു. ഇപ്പോൾ മദ്ധ്യ ചൈനയുടെ രാഷ്ട്രീയ, സാമ്പത്തിക, ധനകാര്യ, സാംസ്കാരിക, വിദ്യാഭ്യാസ, ഗതാഗത കേന്ദ്രമാണ് വൂഹാൻ.
വുഹാനിൽ നടന്ന ചരിത്രസംഭവങ്ങളിൽ ക്വിംഗ് രാജവംശത്തിന്റെ പതനത്തിനും ചൈന റിപ്പബ്ലിക് സ്ഥാപിക്കുന്നതിനും കാരണമായ 1911 ലെ വുചാങ് പ്രക്ഷോഭം ഉൾപ്പെടുന്നു.[16] വാങ് ജിങ്‌വെയുടെ നേതൃത്വത്തിലുള്ള കുമിന്താങ്ങ് (കെഎംടി) സർക്കാരിന്റെ ഇടതുപക്ഷത്തിന് കീഴിൽ 1927 ൽ വുഹാൻ ചൈനയുടെ തലസ്ഥാനമായിരുന്നു.[17] രണ്ടാം സൈനോ-ജാപ്പനീസ് യുദ്ധകാലത്ത് 1937 ൽ പത്ത് മാസത്തോളം ഈ നഗരം ചൈനയുടെ യുദ്ധകാല തലസ്ഥാനമായി പ്രവർത്തിച്ചിരുന്നു.[18][19] 2020 ലെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള 2019–20 കൊറോണ വൈറസ് രോഗം 2019 (COVID-19) ആരംഭിച്ച സ്ഥലമായി ചൈനയിലെ വുഹാൻ ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ടു.[20][21]
Remove ads
ഭൂമിശാസ്ത്രം
Remove ads
കാലാവസ്ഥ
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads