യാർ‌വ്

From Wikipedia, the free encyclopedia

Remove ads

റൂബി പ്രോഗ്രാമിങ് ഭാഷയ്ക്കുവേണ്ടി കൊയിചി സസാദ വികസിപ്പിച്ചെടുത്ത ബൈറ്റ്കോഡ് ഇന്റർപ്രിറ്റർ ആണ്‌ യാർ‌വ് (YARV, Yet another Ruby VM). റൂബി പ്രോഗ്രാമുകളുടെ പ്രവർത്തനം വേഗം ഗണ്യമായി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുൻ‌നിർത്തിയാണ്‌ ഇത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പതിപ്പ് 1.9 മുതൽ യാർ‌വാണ്‌ റൂബിയുടെ സ്വാഭവിക ഇന്റർപ്രിറ്റർ ആയി ഉപയോഗപ്പെടുത്തുന്നത്, അതുകൊണ്ട് തന്നെ ഇതിനെ ഇപ്പോൾ കെ.ആർ.ഐ. (Koichi's Ruby Interpreter) എന്നു വിളിക്കാറുണ്ട്.

വസ്തുതകൾ വികസിപ്പിച്ചത്, തരം ...
Remove ads

പ്രവർത്തനവേഗം

rubychan.de തയ്യാറാക്കിയ ബെഞ്ച്മാർക്കുകളിൽ മികച്ച പ്രകടനം ഇത് കാഴചവച്ചിട്ടുണ്ട്.[1] അന്റോണിയോ കാൻ‌ജിയാനോ തയ്യാറാക്കിയ ബെഞ്ച്മാർക്കുകളിൽ മുൻപുണ്ടായിരുന്ന ഇന്റർപ്രിറ്ററിനേക്കാളും ശരാശരി നാലിരട്ടി വേഗം ഇത് കാണിക്കുന്നുണ്ട്.[2] രണ്ട് നിർണ്ണയങ്ങളിലും പ്രധാനമായും സ്വാഭാവികമല്ലാത്ത ബെഞ്ച്മാർക്കുകളാൺ കൂടുതലും.

റൂബി ഓൺ റെയിൽസിന്റെ പ്രവർത്തനവേഗം റൂബി 1.8.6 ൽ ആയിരുന്നതിനേക്കാൾ 15 ശതമാനം വേഗത കൂടുതൽ യാർ‌വിൽ പ്രദർശിപ്പിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[3] എങ്കിൽ ആക്റ്റീവ്റെക്കോർഡിന്റെ പ്രാരംഭവേഗം കുറഞ്ഞുതന്നെയാണ്‌ കാണപ്പെടുന്നത്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads