യാമസെററ്റോപ്സ്
From Wikipedia, the free encyclopedia
Remove ads
അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് യാമസെററ്റോപ്സ്. മംഗോളിയയിലെ ഗോബി മരുഭൂമിയിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത്.
Remove ads
ഫോസിൽ
ഹോളോ ടൈപ്പ് IGM 100/1315 ആയിട്ടുള്ള സ്പെസിമെൻ ഒരു ഭാഗികമായ തലയോട്ടി ആണ്. 2002 ലും 2003ലും കിട്ടിയ മറ്റു ചില ഫോസിൽ ഭാഗങ്ങളും ഇവയുടേതായി കണക്കാക്കിയിട്ടുണ്ട് . തലക്ക് പിൻ ഭാഗത്തായി അസ്ഥിയുടെ ആവരണം ആയ ഫ്രിൽ ഉണ്ടായിരുന്നു. [1]
ആഹാര രീതി
തത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. മറ്റു സെറാടോപിയ ദിനോസറുകളെ പോലെ സസ്യഭോജി ആയ ഇവ ഇതുപയോഗിച്ച് ഇവ കോൻ, പൈൻ എന്നി സസ്യങ്ങൾ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.
കുടുംബം
സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ്. നാലു കാലിൽ സഞ്ചരിച്ചിരുന്ന സസ്യഭോജികൾ ആയിരുന്നു ഇവ.
അവലംബം
ഇതും കാണുക
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads