യോസ്

From Wikipedia, the free encyclopedia

Remove ads

സ്പൈറില്ലം ജനുസ്സിൽ പെടുന്ന ബാക്ടീരിയ ഉണ്ടാക്കുന്ന ചർമ്മത്തെയും അസ്ഥികളെയും ബാധിക്കുന്ന രോഗമാണ് യോസ്.[1][2] ഉഷ്ണമേഖലയിലാണ് ഈ അസുഖം കൂടുതലായും കാണപ്പെട്ടുവരുന്നത്. പ്രധാനമായും ട്രെപ്പൊണിമ പലീഡം (Treponema pallidum), ട്രെപ്പൊണിമ എൻഡമിക്കം (Treponema endemicum) എന്നീ സ്പീഷീസുകളിൽ പെട്ട ബാക്ടീരിയകളാണ് ഈ അസുഖത്തിന്റെ കാരണക്കാർ. സിഫിലിസ് (ഗുഹ്യരോഗം), പിന്റ, ബെജെൽ എന്നീ അസുഖങ്ങളുണ്ടാക്കുന്നതും ഇതേ ജനുസ്സിൽ പെട്ട ബാക്ടീരിയകളാണ്.

വസ്തുതകൾ യോസ്, സ്പെഷ്യാലിറ്റി ...
Remove ads

ചരിത്രം

1.5 മില്ല്യൺ വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ഹൊമിനിഡുകളിൽ വരെ യോസ് ഉണ്ടായിരുന്നെന്നത് ഫോസിൽ പഠനങ്ങളിലൂടെ സ്ഥിതീകരിക്കപ്പെട്ടിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിലും, അമേരിക്കയിലും താമസിച്ചിരുന്ന കരീബ് ജനത ഈ അസുഖത്തെ വിളിച്ചിരുന്ന, മുറിവ് എന്ന അർഥം വരുന്ന പേരാണ് 'യായാ'.[3] ഈ വാക്കിൽ നിന്നാണ് 'യോസ്' എന്ന ഇംഗ്ലിഷ് നാമത്തിന്റെ ഉദ്ഭവം എന്ന് കരുതപ്പെടുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഉഷ്ണമേഖലയിൽ ഉദ്ഭവിച്ച ഈ രോഗം പിന്നീട് അടിമക്കച്ചവടത്തിലൂടെയും കുടിയേറ്റത്തിലൂടെയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നതാവാം എന്ന് കരുതപ്പെടുന്നു.

Remove ads

സാംക്രമികരോഗശാസ്ത്രം

തെക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് യോസ് കൂടുതലായും കണ്ടുവരുന്നത്.[4]1950 കളിൽ 50-150 മില്ല്യൺ ആളുകൾക്ക് ഈ അസുഖം ബാധിച്ചിരുന്നു. എന്നാൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം മൂലം വളരെ അപൂർവ്വമായേ ഇക്കാലത്ത് യോസ് കാണപ്പെടുന്നുള്ളൂ. 2006 ലാണ് ഇന്ത്യയിൽ അവസാനമായി യോസ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്.[5] അഞ്ചു വർഷങ്ങൾക്കു ശേഷം 19 സെപ്റ്റംബർ 2011 ന് ഇന്ത്യയിൽ നിന്നും യോസ് പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്തതായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു.[6][7]

Remove ads

രോഗലക്ഷണങ്ങൾ

രോഗമുള്ളവരുടെ ചർമ്മത്തിൽ നിന്ന് മറ്റുള്ളവരുടെ മുറിവുകളിലേക്ക് ബാക്ടീരിയയുടെ സംക്രമണം വഴി രോഗം പിടിപെടും. 90 ദിവസങ്ങൽക്കുള്ളിൽ 'മാതൃ-യോ' എന്ന് വിളിക്കുന്ന ആദ്യത്തെ നൊഡ്യൂൾ കാണപ്പെടും. അല്പദിവസങ്ങൾക്കകം ചെറിയ നൊഡ്യൂളുകളും (daughter yaws) പ്രത്യക്ഷപ്പെടും. ആറു മാസങ്ങൾക്കകം ഈ പ്രാധമിക ഘട്ടം സ്വയം ശമിക്കും. ദ്വിതീയ ഘട്ടം തുടങ്ങാൻ മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം. വലിയ പാടുകളായി വളരെയധികം വ്യാപ്തിയിൽ ചർമ്മത്തെ നശിപ്പിക്കാൻ കഴിവുള്ള 'ക്രാബ് യോ'കളാണ് ദ്വിതീയ ഘട്ടത്തിൽ ഉണ്ടാവുന്നത്.

ചികിത്സ

പെനിസിലിൻ, ടെട്രാസൈക്ലിൻ, എറിത്രോമൈസിൻ, മറ്റ് ബീറ്റാ ലാക്ടം ആന്റിബയോട്ടിക്കുകൾ എന്നിവയാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads