വർഷം
ഭൂമിയുടെ പരിക്രമണ കാലഘട്ടം; 365.24 ദിവസം From Wikipedia, the free encyclopedia
Remove ads
ഭൂമി അതിന്റെ പരിക്രമണ പാതയിലൂടെ സൂര്യനെ ഒരു തവണ ചുറ്റാൻ ആവശ്യമായ സമയമാണ് ഒരു വർഷം. വിസ്തൃതമായ കാഴ്ചപ്പാടിൽ ഇത് ഏത് ഗ്രഹത്തെ ബന്ധപ്പെടുത്തിയും പ്രയോഗിക്കാവുന്നതാണ്. ഉദാഹരണമായി ഒരു "ചൊവ്വാ വർഷം" എന്നാൽ ചൊവ്വ അതിന്റെ പരിക്രമണ പാതയിലൂടെ ഒരുവട്ടം ചുറ്റിവരുവാനെടുക്കുന്ന സമയമാണ്. കലണ്ടറിൽ ഒരേ പേരിലുള്ള രണ്ട് ദിവസങ്ങൾക്കിടയിലുള്ള സമയമാണ് ഒരു കലണ്ടർ വർഷം. ഒരു കലണ്ടർ വർഷത്തിന്റെ ശരാശരി ദൈർഘ്യം 365.2425 ദിവസമാണ്.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads