പഞ്ചനേത്രി
From Wikipedia, the free encyclopedia
Remove ads
ഏഷ്യയിൽ കാണുന്ന Satyrinae ഉപകുടുംബത്തിൽപ്പെട്ട[1][2][3] പൂമ്പാറ്റയാണ് പഞ്ചനേത്രി (Common Fivering, Ypthima_baldus).[4][5]
Remove ads
പേരിനുപിന്നിൽ
ചിറകിൽ കണ്ണുകൾ പോലുള്ള അഞ്ചു പൊട്ടുകൾ ഉള്ളതിനാലാണ് പഞ്ചനേത്രി എന്ന് പേര് കിട്ടിയത്.
ജീവിതരീതി
കാട്ടുപ്രദേശങ്ങളിലാണ് ഇവയുടെ താമസം. എന്നാൽ ഇടതൂർന്ന കാടുകൾ ഇവയ്ക്ക് ഇഷ്ടമല്ല. ചിറകുകൽ പകുതി തുറന്ന് വെയിൽ കായുന്ന സ്വഭാവമുണ്ട്. വേനൽ കാലങ്ങളിൽ അരുവികൾക്കരികിൽ പറന്ന് നടക്കുന്നത് കാണാം. വർഷത്തിൽ ഏത് കാലത്തും കാണാവുന്ന ശലഭമാണ് പഞ്ചനേത്രി.
പ്രത്യേകതകൾ
ചിറകുകൾ തവിട്ടുനിറമാണ്. മുൻചിറകുകളിൽ സ്വർണ്ണവൃത്തത്തിൽ കാണുന്ന വലിയ പൊട്ടുകൾ ഇതിന്റെ ആകർഷണിയതയാണ്. സൂക്ഷിച്ച് നോക്കിയാൽ ഏഴ് പൊട്ടുകൾ കാണാം.
മുട്ടയിടൽ
പുൽവർഗ്ഗസസ്യങ്ങളിലാണ് ഇവ മുട്ടയിടുന്നത്.
ചിത്രശാല
- ഈർപ്പമുള്ള കാലാവസ്ഥയിൽ ഒരു പഞ്ചനേത്രി ശലഭം
- ഇണചേരുന്ന പഞ്ചനേത്രി, കൂവേരിയിൽ നിന്നുമുള്ള ദൃശ്യം
അവലംബം
പുറം കണ്ണികൾs
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads