സീവ് സുരാസ്കി
From Wikipedia, the free encyclopedia
Remove ads
ഒരു ഇസ്രായേലി പ്രോഗ്രാമർ, പി.എച്ച്.പി. ഡെവലപ്പർ[1][2], സെൻഡ് ടെക്നോളജീസിന്റെ സഹസ്ഥാപകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ആളാണ് സീവ് സുരാസ്കി (ഹീബ്രു: זאב סורסקי ഉച്ചരിക്കുന്നത് [zeˈʔev suˈʁaski]). ഇസ്രായേലിലെ ഹൈഫ എന്ന സ്ഥലത്തുള്ള ടെക്നോണിയിലെ ബിരുധധാരിയായ സുരാസ്കി ആൻഡി ഗുട്ട്മാനുമായി ചേർന്ന് 1997 ൽ പിഎച്ച്പി 3 സൃഷ്ടിച്ചു.[3] 1999 ൽ അവർ പിഎച്ച്പി 4 അധിഷ്ഠിതമായ സെൻഡ് എഞ്ചിൻ എഴുതുകയും, സെൻഡ് ടെക്നോളജീസ് സ്ഥാപിക്കുകയും ചെയ്തു. അതിനുശേഷം പിഎച്ച്പി മുന്നേറ്റങ്ങൾക്ക് മേൽനോട്ടം വഹിച്ചു.[4]സെൻഡ് എന്ന പേര് അവരുടെ മുൻനാമങ്ങളായ സീവ്, ആൻഡി എന്നിവയുടെ ഒരു പോർട്ട്മാന്റോ ആണ്.

അപ്പാച്ചെ സോഫ്റ്റ്‌വേർ ഫൗണ്ടേഷന്റെ എമെറിറ്റസ് അംഗമാണ് സൂരസ്കി, 1999 ൽ സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പുരോഗതിക്കായി എഫ്എസ്എഫ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. സെൻഡ് ടെക്നോളജീസിന്റെ സിടിഒയാണ് സീവ് സുരാസ്കി.
1997 മുതൽ പിഎച്ച്പിയിലെ പ്രധാന സംഭാവകനായിരുന്നു അദ്ദേഹം.[5]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads