അതിവേഗഗതാഗതം
From Wikipedia, the free encyclopedia
Remove ads
ഭൂമിക്കടിയിലൂടെയോ, ഉയരത്തിൽ നിർമ്മിച്ച പാളങ്ങളിലൂടെയോ, അതിവേഗം വളരെയധികം യാത്രക്കാർക്ക് ഒന്നിച്ച് സഞ്ചരിക്കാൻ കഴിയുന്ന ഗതാഗതമാർഗ്ഗത്തേയാണ് അതിവേഗഗതാഗതം എന്നു പറയുന്നത്. [1][2][3] സാധാരണ രീതിയിൽ ഇത് ഭൂഗർഭ പാതയോ, ഉയരത്തിൽ നിർമ്മിച്ചതോ ആണെങ്കിലും ചിലയിടങ്ങളിൽ ഇത് ഉപരിതലത്തിലും ഉണ്ട്.

പാത
പല രീതിയിലുള്ള അതിവേഗഗതാഗത പാതകൾ നിലവിലുണ്ട്. ഇന്ത്യയിൽ പ്രധാനമായും മൂന്നു തരം പാതകളാണ് ഉപയോഗിക്കുന്നത്:- ബ്രോഡ് ഗേജ് (1.676 മീറ്റർ), സ്റ്റാൻഡേട് ഗേജ് (1.435 മീറ്റർ), മോണോറെയിൽ. ബ്രോഡ് ഗേജ് പാതകൾക്കാണ് ഏറ്റവുമധികം ആളുകളെ വഹിക്കാൻ ശേഷിയുള്ളത്. മോണോറെയിലുകൾക്ക് ഏറ്റവും കുറച്ചും. ദില്ലി, ചെന്നൈ, കൊൽക്കൊത്ത, മുംബൈ പോലുള്ള വലിയ നഗരങളിൽ ബ്രോഡ് ഗേജും, കൊച്ചി പോലുള്ള ഇടത്തരം നഗരങളിൽ സ്റ്റാൻഡേട് ഗേജും, ചെറുനഗരങളിൽ മോണോറെയിലും ഉപയോഗിക്കുന്നു. തിരുവനന്തപുരത്തും, കോഴിക്കോടും മോണോറെയിൽ ഉപയോഗിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ മോണോറെയിലിനുപോലും ചെലവു കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ചെലവുകൂടിയതെങ്കിലും കൂടുതൽ ആളുകളെ വഹിക്കാൻ ശേഷിയുള്ള ബ്രോഡ് ഗേജ് അല്ലെങ്കിൽ സ്റ്റാൻഡേട് ഗേജ് ഉപയോഗിക്കാൻ കേരളസർക്കാർ തീരുമാാനിച്ചു.[4]
Remove ads
രൂപം
അതിവേഗഗതാഗതസംവിധാനങ്ങൾ പല രൂപത്തിലാവാം. എന്നാൽ പ്രധാനമായും നാലായി തിരിക്കാം - 1) ഒരു നീണ്ട പാത (കൊൽക്കത്ത, കൊച്ചി), 2) നെടുകേയും കുറുകേയും ഓരോ പാത (ചെന്നൈ, ബംഗളുരു), 3) നെടുകേയും കുറുകേയും കുറേ പാതകൾ (ദില്ലി, ന്യൂ യോർക്ക്), 4) വൃത്തവും കുറുകേയുള്ള പാതകളും (ലണ്ടൻ, മോസ്കോ).
നിർമ്മാണം
അതിവേഗഗതാഗത സംവിധാനങ്ങൾ മൂന്ന് രീതിയിൽ നിർമ്മിക്കപ്പെടാം. ഒരു ഏകീകൃത പദ്ധതിയനുസരിച്ച് നിർമ്മിക്കുന്നതാണ് ഏറ്റവും നല്ലത്. എന്നൽ ഇതിന് നിർമ്മാണഘട്ടത്തിൽ ചെലവ് കൂടുതലാണ്. ലോകത്തിലെത്തന്നെ ഏറ്റവും മികച്ച അതിവേഗഗതാഗത സംവിധാനങ്ങളിൽ ഒന്നായ പാരീസ് മെട്രോ ഇത്തരത്തിൽ നിർമ്മിക്കപ്പെട്ടതാണ്. പാരീസ് നഗരത്തിൽ എവിടെനിന്നും അര കിലോമീറ്റർ ദൂരത്തിൽ ഒരു മെട്രോ നിലയം ഉണ്ടാകും. ഘട്ടംഘട്ടമായി നിർമ്മിക്കുന്നതാണ് രണ്ടാമത്തെ രീതി. ഇന്ത്യയിലെ എല്ലാ അതിവേഗഗതാഗത സംവിധാനങ്ങളും ഈ വിഭാഗത്തിൽപ്പെടുന്നു. പല സ്വകാര്യ കമ്പനികൾ നിർമിച്ചശേഷം സർക്കാർ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കുന്നതാണ് മൂനാമത്തെ രീതി. ഏറ്റവും കാര്യക്ഷമത കുറഞ്ഞ രീതിയാണിത്. ഉദാഹരണം ലണ്ടൻ അണ്ടർഗ്രൗണ്ട്, ന്യൂ യോർക്ക് മെട്രോ. ഇങ്ങനെ ചെയ്യുമ്പോൾ പല ഭാഗങ്ങളും തമ്മിൽ യോജിപ്പിക്കാൻ കഴിയില്ല എന്നതാണ് ഒരു പ്രശ്നം. ഉദാഹരണത്തിന് ന്യൂ യോർക്ക് മെട്രോയിൽ ചെറിയ ഏ ഡിവിഷൻ പാതകളും വലിയ ബീ ഡിവിഷൻ പാതകളുമുണ്ട്. ഒന്നിലോടുന്ന തീവണ്ടികൾ മറ്റേതിൽ ഓടില്ല. ലാഭകരമായ റൂട്ടുകളിൽ കമ്പനികൾ മത്സരിച്ച് പാത നിർമ്മിക്കുകയും തിരക്കുകുറഞ്ഞ റൂട്ടിൽ ആരും പാത നിർമ്മിക്കാതിരിക്കുകയും ചെയ്യുന്നതാണ് മറ്റൊരു ദോഷഫലം. ലണ്ടനിൽ ബേക്കർ സട്രീറ്റ് - കിങ്ങ്സ് ക്രോസ് റൂട്ടിൽ മൂന്ന് വ്യത്യസ്ത പാതകളാണുള്ളത്.
കല
അതിവേഗഗതാഗത സംവിധാനങ്ങൾ നഗരത്തിന്റെ ഒരു സുപ്രധാന ഭാഗമായതിനാൽ ചിത്രകല, ലൈറ്റിങ്ങ്, ആർക്കിറ്റെക്ചർ എന്നിവ ഒഴിച്ചുകൂടാനാവില്ല.
അതിവേഗഗതാഗതം ഇന്ത്യയിൽ
ചിത്രങ്ങൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads