അന്തിനാട്

കോട്ടയം‍ ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia

അന്തിനാട്map
Remove ads

കോട്ടയം ജില്ലയിലെ (മീനച്ചിൽ താലൂക്ക്) പാലാ നഗത്തിൽ നിന്ന് 6 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ കാർഷിക ഗ്രാമമാണ് അന്തിനാട്. ളാലം ബ്ലോക്ക്പഞ്ചായത്തിൽ, കാരൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഇത്. അന്തിനാട് ഗ്രാമത്തിലൂടെ കടന്നുപോകുന്ന മെയിൻ ഈസ്റ്റേൺ ഹൈവേ (മൂവാറ്റുപുഴ-പുനലൂർ റോഡ്) ഗ്രാമത്തെ അയൽപക്കത്തുള്ള രണ്ട് പട്ടണങ്ങളായ തൊടുപുഴ, പാല എന്നിവയുമായി ബന്ധിപ്പിക്കുന്നു.

വസ്തുതകൾ അന്തിനാട് അന്തിനാട്, Country ...

മേലുകാവ് (10 കിലോമീറ്റർ) മുത്തോലി (8 കിലോമീറ്റർ), രാമപുരം (7 കിലോമീറ്റർ), ഭരണങ്ങാനം (6 കിലോമീറ്റർ), കാരൂർ (3 കിലോമീറ്റർ) എന്നിവയാണ് അന്തിനാട് ഗ്രാമത്തിന് സമീപമുള്ള മറ്റ് ഗ്രാമങ്ങൾ. ഈ ഗ്രാമം പടിഞ്ഞാറ് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത്, കിഴക്ക് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്, വടക്ക് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്, കിഴക്ക് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തിയിലാണ് ഈ ഗ്രാമം. ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണം ഈ പ്രദേശത്തിന് വടക്കാണ് സ്ഥിതിചെയ്യുന്നത്.

Remove ads

പ്രവേശനം

കോട്ടയത്ത് നിന്ന് 35 കിലോമീറ്ററും (പാലായിൽ നിന്ന് 6 കിലോമീറ്റർ) തൊടുപുഴയിൽ നിന്ന് 22 കിലോമീറ്ററും അകലെയാണ് അന്തിനാട് ഗ്രാമം. പാലാ, തൊടുപുഴ എന്നിവിടങ്ങളിൽ നിന്ന് അന്തിനാട്ടിലേക്ക് ബസുകൾ പതിവായി ഓടുന്നു. ഗ്രാമത്തോട് ഏറ്റവും അടുത്തുള്ള വിമാനത്താവളം ഏകദേശം 65 കിലോമീറ്റർ അകലെയുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഏറ്റുമാനൂരുമാണ്.

Thumb
അന്തിനാട് സെൻ്റ് ജോസഫ്സ് ദേവാലയം.
Remove ads

അവലംബം

Thumb
അന്തിനാട് ശ്രീ മഹാദേവ ക്ഷേത്രം
Thumb
അന്തിനാട് സ്കൂൾ
Thumb
അന്തിനാട് ബസ് സ്റ്റോപ്പ്
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads