അമ്പുകുത്തി മല

From Wikipedia, the free encyclopedia

അമ്പുകുത്തി മലmap
Remove ads

കേരളത്തിലെ വയനാട് ജില്ലയിലെ ഒരു മലയാണ് അമ്പുകുത്തി മല(11°37′47.25″N 76°14′2.25″E). (നവീന ശിലായുഗ കാലഘട്ടത്തിലെ) ഇടക്കൽ ഗുഹകൾ അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലായി ആണ് സ്ഥിതിചെയ്യുന്നത്. ഒരു പ്രധാന വിനോദസഞ്ചാര സന്ദർശന സ്ഥലമാണ് ഇവിടം. ഗുഹകളിൽ‍ കൊത്തി ഉണ്ടാക്കിയ ചുവർ ലിഖിതങ്ങളും ചിത്രങ്ങളും കാണാം. മൂന്ന് ഗുഹകളാണ് മലമുകളിൽ ഉള്ളത്. ക്രിസ്തുവിന് മുമ്പ് 6,000 വർഷത്തോളം ഈ ഗുഹകളിലെ ചിത്രങ്ങൾക്ക് പഴക്കമുണ്ട്.[അവലംബം ആവശ്യമാണ്] ഫ്രെഡ് ഫോസെറ്റ് എന്ന ബ്രിട്ടീഷുകാരൻ തന്റെ നായാട്ടുകൾക്ക് ഇടയ്ക്കാണ് ഈ ഗുഹകൾ കണ്ടെത്തിയത്.

Thumb
അമ്പുകുത്തി മല
Remove ads

എത്തുവാനുള്ള വഴി

മലമുകളിലേക്ക് 1 കിലോമീറ്ററോളം ടാർ ഇട്ട റോഡാണ്. മലമുകളിലെ 1 കി.മീ ഉയരത്തിലുള്ള വിനോദസഞ്ചാര ഓഫീസ് വരെ ജീപ്പ് ലഭിക്കും. ഗുഹകളിൽ എത്താൻ ഇവിടെ നിന്ന് 200 മീറ്ററോളം മല കയറണം. ഗുഹകൾക്കും മുകളിൽ 100 മീറ്റർ ഉയരത്തിൽ നിന്ന് കേരളം, കർണാടകം, തമിഴ്‌നാട് എന്നീ മൂന്നു സംസ്ഥാനങ്ങളുടെ കാട്ടിലൂടെയുള്ള ദൃശ്യങ്ങൾ കാണാം.

Remove ads

പരിസ്ഥിതി ഭീഷണി

മലയിലെ പാറപൊട്ടിക്കൽ ഇടയ്ക്കലിന്റെ പരിസ്ഥിതിക്കും പുരാതന ചരിത്രാവശിഷ്ടങ്ങൾക്കും ഒരു ഭീഷണിയാണ്. അനുമതി ലഭിച്ചിട്ടുള്ള മൂന്നു പാറമടകളേ ഇടയ്ക്കലിൽ ഉള്ളൂ എങ്കിലും അനധികൃതമായി 50-ഓളം പാറമടകൾ പ്രവർത്തിക്കുന്നു.

ഇതും കാണുക

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads