അയ്മനം

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

അയ്മനംmap
Remove ads

9.6246600°N 76.4851070°E / 9.6246600; 76.4851070 കോട്ടയം ജില്ലയിലെ സ്പെഷ്യൽ ഗ്രേഡ് ഗ്രാമപഞ്ചായത്താണ് അയ്മനം. കോട്ടയം പട്ടണത്തെ അതിരിട്ടു നിൽക്കുന്ന മീനച്ചിലാറിന്റെ മറുകരയാണ് ഈ ഗ്രാമം.

വസ്തുതകൾ
Remove ads

ഭൂമിശാസ്ത്രം

ഗ്രാമത്തിൻ്റെ പടിഞ്ഞാറ്, കുമരകത്തിനടുത്തായി സ്ഥിതിചെയ്യുന്ന വേമ്പനാട് കായിലിലേയ്ക്കാണ് മീനച്ചിൽ നദി ഒഴുകുന്നത്. പതിവായി മഴക്കാലമായ ജൂൺ മുതൽ ഓഗസ്റ്റ് വരെ ഇവിടെ വെള്ളപ്പൊക്കമുണ്ടാകുന്നു. ഗ്രാമത്തിൻ്റെ മൂന്നിൽ രണ്ട് ഭാഗവും നെൽവയലുകളാണ്. ആർപ്പൂക്കര, കുമാരനല്ലൂർ, തിരുവാർപ്പ്, കുമരകം എന്നീ ഗ്രാമങ്ങളും കോട്ടയം മുനിസിപ്പാലിറ്റിയും ഉൾപ്പെടുന്ന ഗ്രാമത്തിന്റെ അതിർത്തികൾ കൂടുതലും നദികളാലും കനാലുകളാലും വലയം ചെയ്യപ്പെട്ടിരിക്കുന്നു.

Remove ads

എത്തിച്ചേരാൻ

കോട്ടയം പട്ടണത്തിൽ നിന്നും 4 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം.

സാഹിത്യത്തിൽ

അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത നോവലായ ഗോഡ് ഓഫ് സ്മോൾ തിംഗ്സിലെ പ്രധാന കഥാഭാഗം നടക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നത് അയ്മനം ഗ്രാമത്തിലാണ്.

ശ്രദ്ധേയരായ വ്യക്തികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads