അയർക്കുന്നം
കോട്ടയം ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia
Remove ads
പാലായ്ക്കും കോട്ടയത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് അയർക്കുന്നം. അയർക്കുന്നം ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള 20 ഗ്രാമപഞ്ചായത്ത് വാർഡുകളിലൊന്നാണിത്.
Remove ads
ജനസംഖ്യ
2011-ലെ കനേഷുമാരി പ്രകാരമുള്ള അയർക്കുന്നം ഗ്രാമത്തിന്റെ ലൊക്കേഷൻ കോഡ് അല്ലെങ്കിൽ വില്ലേജ് കോഡ് 628159 ആണ്. അയർക്കുന്നം ഗ്രാമത്തിന്റെ ജില്ലാ ആസ്ഥാനവും ഉപജില്ലാ ആസ്ഥാനവുമായ കോട്ടയം നഗരത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഗ്രാമത്തിന്റെ മൊത്തം വിസ്തീർണ്ണം 2513 ഹെക്ടറാണ്. അയർക്കുന്നത്തെ ആകെ ജനസംഖ്യ 28,718 ആണ്. അയർക്കുന്നം വില്ലേജിൽ 7,063 വീടുകളുണ്ട്. ഏറ്റുമാനൂർ ആണ് അയർക്കുന്നത്തിന് ഏറ്റവും അടുത്തുള്ള മുനിസിപ്പാലിറ്റി. കോട്ടയവും പാലയും അയർക്കുന്നത്ത് നിന്ന് ഏകദേശം 15 കിലോമീറ്റർ ദൂരത്തായി സ്ഥിതിചെയ്യുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads