അരീക്കോട്

മലപ്പുറം ജില്ലയിലെ പട്ടണം From Wikipedia, the free encyclopedia

അരീക്കോട്map
Remove ads

11.237716°N 76.050088°E / 11.237716; 76.050088

വസ്തുതകൾ

കേരളത്തിലെ മലപ്പുറം ജില്ലയിലെ വടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന പട്ടണമാണ് അരീക്കോട്. കേരളത്തിലെ നീളം കൂടിയ നദികളിലൊന്നായ ചാലിയാർ ഈ പ്രദേശത്തുകൂടി ഒഴുകുന്നു.

കാൽ പന്തുകളിയുടെ മക്ക എന്നറി യപെടുന്ന അരീക്കോട് ഒരുപാടു ഫുട്ബോൾ താരങ്ങളെ രാജ്യത്തിന്‌ സംഭാവന ചെയ്തിട്ടുണ്ട്. സുല്ലമുസ്സലാം ആർട്സ് ആന്റ് സയൻസ് കോളേജ്, സുല്ലമുസ്സലാം അറബിക് കോളേജ്, സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ, അരീക്കോട് ഗവർണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, ഗവർണ്മെന്റ് മാപ്പിള അപ്പർ പ്രൈമറി സ്കൂൾ, ഗവർമന്റ്റ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ അരീക്കോട് വെസ്റ്റ്‌, ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യുട്ട്, മജ്മഅ് ദഅവ കോളേജ് അരീക്കോട് തുടങ്ങിയവ ഇവിടുത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ആയിരത്തി തൊള്ളായിരത്തി അഞ്ചിൽ ഇവിടത്തെ ആദ്യ വിദ്യാലയം പുത്തലത്ത് പ്രവർത്തനമാരംഭിച്ചു. പ്രശസ്ത എഴുത്തുകാരനും ചിന്തകനും കാർട്ടൂണിസ്റ്റുമായ ഒ.വി. വിജയൻ തന്റെ സ്കൂൾ വിദ്യാഭ്യാസം ആരംഭിക്കുന്നത് ഇന്നത്തെ ജി.എം.യു.പി സ്കൂളിലാണ്.

കേരള മുസ്‌ലിം നവോത്ഥാന ശില്പികളിൽ ഒരാളായിരുന്ന എൻ വി അബ്ദുസ്സലാം മൗലവി (1913-1997) യുടെ ജന്മനാട് അരീക്കോടാണ്. മുസ്‌ലിം ലീഗിന്റെ പ്രഥമ വൈസ് പ്രസിഡണ്ടും കേരള നദ്‌വത്തുൽ മുജാഹിദീന്റെ പ്രഥമ ജനറൽ സിക്രട്ടറിയും അരീക്കോട് ജംഇയ്യത്തുൽ മുജാഹിദീന്റെ സ്ഥാപക പ്രസിഡൻ്റുമാണ് അബ്ദുസ്സലാം മൗലവി.

ഏറനാട് താലൂക്കിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. മുക്കം, തിരുവമ്പാടി, നിലമ്പൂർ, മഞ്ചേരി, കൊണ്ടോട്ടി,എടവണ്ണ എന്നിവയാണ് തൊട്ടടുത്ത പട്ടണങ്ങൾ.

Remove ads

ചരിത്രം

അരീക്കോട് പ്രദേശത്തെ കുറിച്ച് എഴുതപ്പെട്ട രേഖകൾ ഏറെയൊന്നും കാണാനില്ല. 1917ൽ, അന്നത്തെ അരീക്കോടിന്റെ തലസ്ഥാനമായിരുന്ന താഴത്തങ്ങാടിയിൽ നടന്ന ഒരു സംഭവത്തെ അധികരിച്ച് മാപ്പിള മഹാകവി മുണ്ടമ്പ്ര ഉണ്ണിമമ്മദ് എഴുപത്തിരണ്ട് ഇശലുകളിൽ കോർത്തിണക്കി, അറബിമലയാളത്തിലെഴുതിയ "കൊടികേറ്റം" എന്ന മാപ്പിള ഖണ്ഡകാവ്യമാണ് അരീക്കോടിന്റെ ആദ്യ വരമൊഴി ചരിത്രരേഖ. അതാകട്ടെ അരീക്കോടിന്റെ മാത്രമല്ല, അക്കാലത്തെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക സാമ്പത്തിക ചരിത്രത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു.

മമ്പുറം തങ്ങളുടെയും പൊന്നാനി ഖാസിമാരുടെയും നേതൃത്വത്തിൽ മലബാറിലെ ഇസ്ലാം മതവിശ്വാസികൾ ഐക്യത്തോടെ ഒരൊറ്റ സമുദായമായി നിലകൊണ്ടിരിക്കുന്ന കാലത്താണ് മഹാരാഷ്ട്രയിനിന്നും മുഹമ്മദ് ഷാ എന്നൊരാൾ കൊണ്ടോട്ടിയിലെത്തുന്നത്. സൂഫി പരിവേഷത്തിൽ കൊണ്ടോട്ടിയിലെത്തിയ ഷാ, വലിയ്യ് എന്ന് സ്വയം പരിചയപ്പെടുത്തി ധാരാളം അനുയായികളെ ആകർഷിച്ചു. യഥാർത്ഥ സുന്നത്ത് ജമാഅത്തിന് വിരുദ്ധമായ ആശയങ്ങളും ആചാരങ്ങളും കൊണ്ടുവന്ന അദ്ദേഹത്തെ വഴി തെറ്റിയവനെന്ന് പൊന്നാനി ഖാസിമാരും മമ്പുറം തങ്ങളും വിലയിരുത്തി. മുഹമ്മദ് ഷായുമായി ബന്ധം പുലർത്തുന്നത് പിഴച്ചവിശ്വാസത്തിലേക്ക് നയിക്കുമെന്നതിനാൽ വിശ്വാസികൾക്ക് അദ്ദേഹവുമായി യാതൊരു തരത്തിലുള്ള ബന്ധങ്ങളും പാടില്ലെന്നും അവർ മതവിധി പുറപ്പെടുവിച്ചു.

ശിയാ ചിന്താഗതികളും ആചാരങ്ങളുമാണ് മുഹമ്മദ് ഷാ പ്രചരിപ്പിച്ചിരുന്നതെന്ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പുസ്തകത്തിൽ പറയുന്നുണ്ട്. ഏതായാലും പൊന്നാനി ഖാസിക്ക് കീഴിലുള്ളവരും ഷായുടെ അനുയായികളും എന്നിങ്ങനെ ശക്തരായ ഇരുവിഭാഗങ്ങളായി പിരിഞ്ഞതോടെ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിൽ സമുദായത്തിനകത്ത് കലഹത്തിന് തുടക്കമായി. ഇത് പലപ്പോഴും സംഘട്ടനങ്ങളിൽ വരെ എത്തിച്ചേർന്നു. ഇതോടെ, ലോകത്തിന്റെ ഇതര ഇടങ്ങളിലെന്ന പോലെ, മലബാറിലെ മുസ്ലിം സമൂഹവും ഷിയാക്കളെന്നും സുന്നികളെന്നും ഇരുവിഭാഗങ്ങളായി വിഘടിച്ചു നിന്നു.

പൊന്നാനി ഖാസിമാരുടെ നേതൃത്വം അംഗീകരിക്കുന്നവർ പൊന്നാനിക്കൈക്കാർ എന്നും മുഹമ്മദ് ഷായെ അംഗീകരിക്കുന്നവർ കൊണ്ടോട്ടിക്കൈക്കാർ എന്നും അറിയപ്പെട്ടു.

പൊന്നാനി ഖാസിമാരും പൊന്നാനിക്കൈക്കാരും വിദേശ അധിനിവേശവിരുദ്ധ പോരാളികളായിരുന്നു വാക്കും വാളും ഉപയോഗിച്ച് അവർ പോരാടി. എന്നാൽ കൊണ്ടോട്ടി തങ്ങൾമാരും കൊണ്ടോട്ടിക്കൈക്കാരും ബ്രിട്ടീഷ് അനുകൂലിളായിരുന്നു. കൊണ്ടോട്ടി തങ്ങൾ കുടുംബത്തിന്ന് അരീക്കോട് താഴത്തങ്ങാടിയിൽ ഒരു തഖിയ ഉണ്ടായിരുന്നു. ഇവിടെയുള്ള തങ്ങൾ കുടുംബം അരീക്കോട് തഖിയേക്കൽ എന്നറിയപ്പെട്ടു. താഴത്തങ്ങാടി നിവാസികൾ നൂറ് ശതമാനവും മുസ്ലിംകളും പൊന്നാനി കൈക്കാരുമായിരുന്നു. അഥവാ, വിശ്വാസാദർശങ്ങളിലും രാഷ്ട്രീയ സാംസ്കാരിക സമീപനങ്ങളിലും അരീക്കോട്ടുകാരും കൊണ്ടോട്ടി തങ്ങൾമാരും തമ്മിൽ ധ്രുവാന്തരമുണ്ടായിരുന്നു എന്ന് സാരം.

ഈ വൈരുദ്ധ്യങ്ങളുടെ സംഘർഷമാണ് കൊടികേറ്റത്തിന്റെ അന്തഃസത്ത. അരീക്കോടിന്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, ജീവിതത്തിന്റെ നേർചിത്രം വരച്ചുകാണിക്കുന്ന ഒരു ചരിത്രകൃതി കൂടിയാണ് "കൊടികേറ്റം".

"കൊടികേറ്റ"ത്തിലെ സൂചന പ്രകാരം, ചുരുങ്ങിയത് പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ അരീക്കോട്ട് ഷിയാ, സുന്നി വിഭാഗങ്ങൾ താമസിച്ചു പോരുന്നുണ്ട്. കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന്റെ അതേ രൂപമാതൃകയുള്ള താഴത്തങ്ങാടിയിലെ, ചെറിയ പള്ളിയാണ് ഈ പ്രദേശത്തെ ആദ്യ മുസ്ലിം ദേവാലയം.

വരമൊഴിയെക്കാൾ, വാമൊഴിയാണ് അരീക്കോട് ചരിത്രത്തെ സമ്പുഷ്ടമാക്കുന്നത്.

1921ലെ മലബാർ കലാപം അടിച്ചമർത്താൻ ബ്രിട്ടീഷുകാർ രൂപം കൊടുത്ത പ്രത്യേക സായുധ സേനയായ മലബാർ സ്‌പെഷ്യൽ പോലീസിന്റെ ആസ്ഥാനങ്ങളിലൊന്ന് അരീക്കോട്ട് സ്ഥിതി ചെയ്തിരുന്നു. ഇപ്പോൾ മാവോയിസ്റ്റ് തീവ്രവാദ വിരുദ്ധ സേനയായ തണ്ടർ ബോൾട്ടിന്റെ ക്യാമ്പായി പ്രവർത്തിക്കുന്നു. ഇതോടെ മലബാർ സ്‌പെഷ്യൽ പോലീസിന്റെ ക്യാമ്പിൽ പ്രവർത്തിച്ചു വന്നിരുന്ന ഒ വി വിജയൻ സ്മാരക ലൈബ്രറി അനാഥമായി.

Remove ads

അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്

മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിലാണ് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഊർങ്ങാട്ടീരി, കാവന്നൂർ, കീഴുപറമ്പ്, എടവണ്ണ, പുൽപ്പറ്റ, ചീക്കോട്, അരീക്കോട്, മുതുവല്ലൂർ, കുഴിമണ്ണ എന്നീ എട്ടു ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്. ഊർങ്ങാട്ടീരി, വെറ്റിലപ്പാറ, കാവന്നൂർ, കീഴുപറമ്പ്, പുൽപറ്റ, ചീക്കോട്, മുതുവല്ലൂർ, കുഴിമണ്ണ, അരീക്കോട് എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്നു.

Remove ads

ഭൂമിശാസ്ത്രം

അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന് 273.74 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണവും 16 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് കോഴിക്കോട് ജില്ലയും, കിഴക്കുഭാഗത്ത് വണ്ടൂർ, നിലമ്പൂർ ബ്ലോക്കുകളും, തെക്കുഭാഗത്ത് മഞ്ചേരി മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് മലപ്പുറം, കൊണ്ടോട്ടി ബ്ലോക്കുകളുമാണ് അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ അതിരുകൾ. മലപ്പുറം ജില്ലയിലെ 14 ബ്ലോക്കുകളിൽ വിസ്തൃതിയിലും ജനസംഖ്യയിലും മുമ്പിൽ നിൽക്കുന്ന ബ്ലോക്കാണ് അരീക്കോട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

അറിയപ്പെട്ട ഇസ്ലാം മത പഠന കേന്ദ്രമായിരുന്നു അരീക്കോട്. നാലകത്ത് മോലിക്കുട്ടി മുസ്ല്യാർ സദർ മുദരിസ്സായിരുന്ന ദർസ്, അദ്ദേഹത്തിന് ശേഷം മകനും പ്രശസ്ത പണ്ഡിതനുമായ നാലകത്ത് മരക്കാരുട്ടി മുസ്ല്യാർ നയിച്ചു. മർക്കാരുട്ടി മുസ്ല്യാർ മഞ്ചേരിയിലേക്ക് മാറിയ ശേഷം അനിയൻ നാലകത്ത് അഹമദ്കുട്ടി മുസ്ല്യാർ സദർ മുദരിസായി.

1945ൽ പ്രവർത്തനമാരംഭിച്ച സുല്ലമുസ്സലാം അറബിക് കോളേജ് മതപഠന രംഗത്ത് പുതിയ കാൽ വെയ്പായി.

ഭൗതിക വിദ്യാഭ്യാസ രംഗത്തെ ആദ്യ വിദ്യാലയം 1905ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ സ്ഥാപിതമായ ലോവർ എലമെന്ററി സ്കൂളാണ്. 1911ൽ ജില്ലാ ബോർഡ് തന്നെ സ്ഥാപിച്ച ഇന്ന് പുളിക്കൽ സ്കൂൾ എന്നറിയപ്പെടുന്ന എലിമെന്ററി സ്കൂളാണ് രണ്ടാമത്തെത്. 1911 ൽ സ്ഥാപിച്ചുവെന്ന് അവകാശപ്പെടുമ്പോഴും 1914 മുതലുള്ള രേഖകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. പെൺകുട്ടികൾക്കു മാത്രമായി താഴത്തങ്ങാടിയിൽ എലമെന്ററി സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത് 1931ലാണ്. എസ് എൻ എം എ എൽ പി എസ് ഉഗ്രപുരം ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണ്.

ജംഇയ്യത്തുൽ മുജാഹിദീൻ സ്ഥാപിച്ച സുല്ലമുസ്സലാം ഓറിയന്റൽ ഹൈസ്കൂളാണ് ആദ്യത്തെ ഉപരിപഠന കേന്ദ്രം. ഒന്നാം ഇ എം എസ് മന്ത്രിസഭയുടെ സാർവത്രിക വിദ്യാഭ്യാസം പദ്ധതിയുടെ ഭാഗമായി 1957ൽ ഗവൺമെന്റ് ഹൈസ്കൂൾ സ്ഥാപിതമായി. എൻവി കുട്ടി മുഹമ്മദ് മാസ്റ്റർ, പി എം കുമാരൻ മാസ്റ്റർ തുടങ്ങിയവരുടെ തീവ്രശ്രമത്തിൻ്റെ ഫലമായി സ്ഥാപിതമായ ഇന്ന് പെരുമ്പറമ,പ ിൽ പ്രവർത്തിച്ചുവരുന്നു. ചെമ്രക്കാട്ടൂരിലെ കാന്തക്കര പുല്ലൂർ മണ്ണ ഇല്ലമാണ് സ്കൂൾ സ്ഥാപിക്കാനാവശ്യമായ പതിനൊന്ന് ഏക്കർ ഭൂമി സൗജന്യമായി നൽകിയത്.

1972ൽ ആദ്യത്തെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനം ഗവൺമെന്റ് ഐ ടി ഐ അരീക്കോട്ട് സ്ഥാപിതമായി. ഇതിനാവശ്യമായ ഭൂമിയും നാമമാത്ര വിലയ്ക്ക് കാന്തക്കര പുല്ലൂർ മണ്ണഇല്ലം തന്നെയാണ് നൽകിയത്.

1979ൽ ആദ്യ എസ് എസ് എൽസി ബാച്ചുമായി മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കൻഡറി സ്കൂളും (SSHSS) അരീക്കോടിന്റെ വിദ്യാലപ്പട്ടികയിൽ ഇടം പിടിച്ചു.

1995ൽ ജംഇയ്യത്തുൽ മുജാഹിദീൻ പെരുമ്പറമ്പിൽ സ്ഥാപിച്ച ആർട്സ് ആന്റ് സയൻസ് കോളേജാണ് ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനം. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി മജ്മഉം അരീക്കോടിന്റെ വിദ്യാഭ്യാസ മികവിന് പിന്തുണ നൽകുന്നു.

Remove ads

പുറമെക്കുള്ള കണ്ണികൾ

http://lsgkerala.in/areacodeblock/ Archived 2013-11-30 at the Wayback Machine

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads