അരുമാനൂർ
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് അരുമാനൂർ. തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 25 കിലോമീറ്റർ മാറിയാണു ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. അരുമാനൂരിന്റെ തെക്ക് അതിർത്തി പട്ട്യക്കാലയും വടക്ക് അതിർത്തി തെറ്റിക്കാടുമാണു.

Remove ads
എത്തിച്ചേരാൻ
തിരുവനന്തപുരം നഗരത്തിൽ നിന്നും വരുന്നവർക്ക് നെയ്യാറ്റിൻകര - പഴയകട വഴിയോ വിഴിഞ്ഞം - പൂവാർ വഴിയോ അരുമാനൂരിൽ എത്തിച്ചേരാം. നെയ്യാറ്റിൻകരയിൽ നിന്നും അഞ്ചു കിലോമീറ്ററും പൂവാർ എത്തുന്നതിനു ഒരു കിലോമീറ്റർ മുൻപുമാണു അരുമാനൂർ. അരുമാനൂർ ഗ്രാമത്തിന്റെ അടുത്തുള്ള സ്ഥലമാണ് തിരുപുറം.
ഭൂപ്രകൃതി
ഇവിടുത്തെ ഭൂപ്രകൃതി നെൽകൃഷിക്ക് അനുയോജ്യമാണ്. കൂടാതെ പയർ, പാവൽ,ചീര മുതലായവയും കൃഷി ചെയ്യുന്നുണ്ട്.
സംസ്കാരം
ഈഴവ സമുദായാംഗങ്ങളുടെ പ്രബലമായ ഭൂരിപക്ഷം ഇവിടെ ദർശിക്കാമെങ്കിലും എല്ലാ ജാതിമതവിഭാഗങ്ങളുടെയും സാന്നിദ്ധ്യം ഇവിടെയുണ്ട്. നയിനാർ ദേവക്ഷേത്രമാണ് പ്രധാന ആരാധനാലയം. ഈ ക്ഷേത്രത്തിലെ നയിനാർ, നാച്ചിയാർ തുടങ്ങിയ വിഗ്രഹങ്ങൾ ഗുരുദേവന്റെ പ്രതിഷ്ഠയാണു.
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads