അരുവിപ്പുറം
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
8.4219000°N 77.096750°E തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന ഗ്രാമമാണ് അരുവിപ്പുറം. ഇവിടുത്തെ അരുവിപ്പുറം ശിവക്ഷേത്രം ദക്ഷിണ കേരളത്തിലെ ഒരു പ്രധാന ഒരു ഹൈന്ദവ തീർഥാടനകേന്ദ്രമാണ് . കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായ ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ നടന്നത് ഇവിടെവച്ചാണ്. 1888 ലാണ് നാരായണ ഗുരു അരുവിപ്പുറത്ത് ശിവലിംഗം പ്രതിഷ്ഠിക്കുന്നത്. ഇവിടുത്തെ അരുവിപ്പുറം ശിവരാത്രി വളരെ പ്രശസ്തമാണ്.
Remove ads
പേരിനു പിന്നിൽ

തിരുവനന്തപുരം നഗരത്തിൽ നിന്ന് 22.5 കി.മീ. തെ.കി. നെയ്യാറ്റിൻകര പട്ടണത്തിൽ നിന്നും ഉദ്ദേശം 3. കി.മീ. കി. നെയ്യാറിന്റെ തീരത്തുള്ള പ്രകൃതിരമണീയമായ ഗ്രാമമാണ് അരുവിപ്പുറം. നദിയിൽ മുൻപുണ്ടായിരുന്ന വെള്ളച്ചാട്ടമാണ് അരുവിപ്പുറം എന്ന പേരിനു കാരണമായിട്ടുള്ളത്.
അരുവിപ്പുറം ക്ഷേത്രം
പ്രതിഷ്ഠ
ഇവിടത്തെ ശിവക്ഷേത്രത്തിലുള്ളത് ശ്രീനാരായണഗുരു നടത്തിയ ആദ്യത്തെ പ്രതിഷ്ഠയാണ്. സവർണമേധാവിത്വത്തിന് എതിരെയുള്ള ഏറ്റവും വിപ്ളവാത്മകമായ ഒരു സമാരംഭമായിരുന്നു ഈ ക്ഷേത്ര സ്ഥാപനം.
പ്രത്യേകതകൾ
പ്രസ്തുത ക്ഷേത്രത്തിന്റെ ഭരണ നിർവഹണ സമിതിയാണ് പിൽക്കാലത്ത് ശ്രീനാരായണ ധർമ്മപരിപാലന (എസ്.എൻ.ഡി.പി.) യോഗമായി വികസിച്ചത്. അരുവിപ്പുറത്ത് ആറ്റിലെ പാറക്കെട്ടുകൾക്കിടയിലുള്ള ഗുഹകളിലൊന്നിൽ കുറേ കാലം ശ്രീനാരായണഗുരു തപസ്സനുഷ്ഠിച്ചിരുന്നു. ക്ഷേത്രത്തിന്റെ മുകൾഭാഗത്തായി എഴുന്നു നിൽക്കുന്ന കൊടിതൂക്കിമല സ്വാമികളുടെ തപോവനമായിരുന്നു. കുമാരനാശാൻ സംഘം കാര്യദർശിയെന്ന നിലയിൽ ഇവിടെ താമസിച്ചിട്ടുണ്ട്. ഇവിടത്തെ ശിവരാത്രി ഉത്സവം വമ്പിച്ച ജനതതിയെ ആകർഷിച്ചു വരുന്നു.
Remove ads
മറ്റ് പ്രത്യേകതകൾ
നെയ്യാറ്റിൻകര താലൂക്കിലെ പെരുങ്കടവിള പഞ്ചായത്തിൽപ്പെട്ട അരുവിപ്പുറം കാർഷിക പ്രധാനമായ ഗ്രാമമാണ്. രാജീവ് ഗാന്ധി തുടങ്ങിയ മുൻ പ്രധാനമന്ത്രിമാർ, പ്രസിഡന്റുമാർ തുടങ്ങി ഒട്ടനവധി ദേശീയ നേതാക്കളും ഇവിടം സന്ദർശിച്ചിട്ടുണ്ട്.
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads