ഇടക്കൊച്ചി

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

ഇടക്കൊച്ചിmap
Remove ads

എറണാകുളം ജില്ലയിലെ വേമ്പനാട്ട് കായലിൽ സ്ഥിതി ചെയ്യുന്ന ഒരു തുരുത്ത് ഗ്രാമമാണ്‌ ഇടക്കൊച്ചി (എടക്കൊച്ചി എന്ന പേരിലും അറിയപ്പെടാറുണ്ട്). കൊച്ചി നഗരത്തിന്റെ പ്രവേശന കവാടം എന്ന നിലയിൽ വളരെയധികം പ്രാധാന്യമുള്ള ഒരു പ്രദേശമാണിത്. കൊച്ചി രാജ്യത്തിനും തിരുവിതാംകൂർ രാജ്യത്തിനും ഇടക്ക് സ്ഥിതി ചെയ്യുന്ന പ്രദേശം എന്നത് കൊണ്ടാണ്‌ "ഇട കൊച്ചി" എന്ന പേര്‌ കിട്ടിയതെന്ന് പറയപ്പെടുന്നു[അവലംബം ആവശ്യമാണ്].ഇത് എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിൽ പെടുന്ന ഒരു പ്രദേശമാണ് . ഇടക്കൊച്ചി വില്ലേജ് ആണെങ്കിലും കൊച്ചി നഗരസഭയുടെ ഭാഗമായിട്ടാണ്‌ അറിയപ്പെടുന്നത്.

വസ്തുതകൾ Edakochi, Country ...
Thumb
ഇടക്കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന സെന്റ്. ലോറൻസ് പള്ളി
Remove ads

ഗതാഗതം

ഒരു ദശകം മുൻപ് വരെ എറണാകുളം ജില്ലയെ ആലപ്പുഴ ജില്ലയുമായി ബന്ധിപ്പിച്ചിരുന്ന ജലഗതാഗതത്തിന്റെ പ്രധാന കവാടമായിരുന്നു. എറണാകുളം ജില്ലയിലെ കുമ്പളം,കുമ്പളങ്ങി എന്നീ ദ്വീപുകളെ കൊച്ചി നഗരവുമായി ബന്ധിപ്പിച്ചിരുന്നത് ഇടക്കൊച്ചി വഴിയായിരുന്നു. എന്നാൽ ഇടക്കൊച്ചി-അരൂർ പാലത്തിന്റെ വരവോടെ ജലഗതാഗതത്തിന്റെ പ്രാധാന്യം കുറഞ്ഞു.ദേശീയ പാത 47 ആലപ്പുഴ- എറണാകുളം ജില്ലകളെ ബന്ധിപ്പിച്ചു ആദ്യത്തെ പാലം ആയിരുന്നു ഇത്.1960ൽ അന്നത്തെ ഗതാഗത വാർത്താവിനിമയ വകുപ്പുമന്ത്രി ഡോ.പി.സുബ്ബരായനാണ് അരൂർ-ഇടക്കൊച്ചി പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ആലപ്പുഴ-എറണാകുളം ജില്ലകളുടെ വികസനത്തിന് പാലം ആക്കംകൂട്ടി. സമുദ്രോത്പന്ന വ്യവസായരംഗത്ത് അരൂർ മേഖല ലോകശ്രദ്ധ പിടിച്ചുപറ്റാനും കാരണമായത് ഇടക്കൊച്ചി പാലമാണ്. അരൂർ മേഖലയിൽ നിന്നും കൊച്ചി തുറമുഖത്തേക്ക് വളരെ പെട്ടെന്ന് എത്തിപ്പെടാമെന്നായതോടെ പാലത്തിന് ജില്ലയിലെ മറ്റു പാലങ്ങളേക്കാൾ പ്രാധാന്യം കൈവന്നു. എന്നാൽ അരൂർ-കുമ്പളം പാലം നിലവിൽ വരികയും ബൈപാസ് വഴിയുള്ള യാത്ര ലാഭകരമാകുകയും ചെയ്തതോടെ ഇടക്കൊച്ചി പാലത്തിന്റെ സുവർണ കാലം അസ്തമിച്ചു.

ദേശീയപാത 47A ഇടക്കൊച്ചിയിലൂടെ കടന്നു പോകുന്നു. ദേശീയപാത 47A-ന്‌ സമാന്തരമായി നിർമ്മിച്ചിട്ടുള്ള വി.എ.ടി റോഡാണ്‌ മറ്റൊരു പ്രധാനപ്പെട്ട ഗതാഗത മാർഗ്ഗം. ഇതു കൂടാതെ ദേശീയപാത 47A-ൽ പാമ്പായി മൂലയിൽ നിന്നാരംഭിച്ച്,ഇടക്കൊച്ചിയുടെ തെക്കെ അറ്റം മുതൽ വടക്കെ അറ്റം വരെ ബന്ധിപ്പിക്കാൻ സഹായിക്കുന്ന കണ്ണങ്ങാട്ട് റോഡ്, ഇന്ദിരാ ഗാന്ധി റോഡ് എന്നിവയും പ്രധാനപ്പെട്ട പാതകളാണ്‌. ഇടക്കൊച്ചിയുടെ തെക്കേ അതിർത്തിയിലുള്ള ഇടക്കൊച്ചി ബസ് സ്റ്റേഷനിൽ നിന്നും ജില്ലയിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലേക്കെല്ലാം ബസ് സർ‌വ്വീസ് ലഭ്യമാണ്‌.

Remove ads

അതിർത്തികൾ

കിഴക്ക് ഇടക്കൊച്ചി കായലിനപ്പുറം എറണാകുളം ജില്ലയിലെ വൈറ്റില ബ്ലോക്ക് പഞ്ചായത്തിലെ കുമ്പളം ദ്വീപ്. തെക്കുഭാഗം കൈതപ്പുഴക്കയൽ കഴിഞ്ഞ് ആലപ്പുഴ ജില്ലയിലെ അരൂർ,പടിഞ്ഞാറ് കുമ്പളങ്ങി ദ്വീപ്,പഷ്ണിത്തോട് കനാലിനപ്പുറം പള്ളുരുത്തി പഞ്ചായത്ത് ,വടക്ക് ഭാഗം വെല്ലിഗ്ംടൺ ഐലന്റ് എന്നിവയുമാണ് അതിർത്തി പ്രദേശങ്ങൾ.

വ്യവസായങ്ങൾ

ജില്ലയിലെ പ്രമുഖ സമുദ്രോല്പ്പന്ന സംസ്ക്കരണശാലകൾ പലതും ഇടക്കൊച്ചിയിലാണ്‌ സ്ഥിതി ചെയ്യുന്നത്.കൂടാതെ ഒട്ടനവധി ബോട്ട് നിർമ്മാണ ശാലകളും ഇവിടെ പ്രവർത്തിക്കുന്നു.

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads