ഉടുമ്പഞ്ചോല
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം From Wikipedia, the free encyclopedia
Remove ads
ഇടുക്കി ജില്ലയിലെ ഒരു ഗ്രാമപ്രദേശവും അഞ്ച് താലൂക്കുകളിൽ ഒന്നുമാണ് ഉടുമ്പഞ്ചോല. താലൂക്കിന്റെ ആസ്ഥാനം നെടുങ്കണ്ടമാണ്. ഉടുമ്പഞ്ചോല താലൂക്കിന്റെ വടക്കേ അതിർത്തി മൂന്നാറിൽ നിന്ന് 20 കിലോമീറ്റർ മാത്രം മാറിയുള്ള ചിന്നക്കനാലാണ്. ഈ താലൂക്കിന്റെ മറ്റൊരു അതിർത്തിയിൽ തമിഴ്‌നാട് നീണ്ടുനിവർന്നു കിടക്കുന്നു. 2002 ൽ ഭൂമി കയ്യേറ്റത്തിലൂടെ വിവാദം സൃഷ്ടിച്ച മതികെട്ടാൻ മലനിരകൾ ഈ താലൂക്കിലാണ് ഉൾപ്പെടുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം കാറ്റുവീശുന്ന സ്‌ഥലമെന്ന് അനർട്ട് സർവ്വേയിലൂടെ കണ്ടെത്തിയ സ്ഥലമായ രാമക്കൽമേടും ഈ താലൂക്കിലാണ്. കേരള സർക്കാർ അനർട്ടിന്റെ സഹായത്തോടെ നിർമ്മിക്കുന്ന വാതോർജ്ജ പദ്ധതി രാമക്കൽമേട്ടിലാണുള്ളത്. പ്രകൃതിമനോഹരമായ ഈ സ്ഥലം നല്ലൊരു ടൂറിസ്‌റ്റു കേന്ദ്രം കൂടിയാണ്. താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടത്തു നിന്ന് 15 കിലോമീറ്റർ സഞ്ചരിച്ചാൽ തമിഴ്‌നാടിനോടു ചേർന്നു കിടക്കുന്ന രാമക്കൽമേട്ടിലെത്താം.
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |


ഉടുമ്പഞ്ചോല താലൂക്ക് പൊതുവേ അറിയപ്പെടുന്നത് സംരക്ഷിത ഏലമലകൾ എന്നാണ് (കാർഡമം ഹിൽ റിസർവ്വ്). ഏലം കൃഷിക്കായി സർക്കാർ കുത്തകപ്പാട്ടത്തിനു നൽകിയതുൾപ്പെടെയുള്ള ഭൂമിയുള്ളതിനാലാണ് ഈ പേരു വരാൻ കാരണം. ഏലത്തിനൊപ്പം കുരുമുളക്, കാപ്പി, തേയില, വാനില എന്നിവയാണ് താലൂക്കിലെ പ്രധാന കൃഷികൾ.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
