കപ്പാട്
From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ഒരു ചെറിയ ഗ്രാമമാണ് കപ്പാട്. ജില്ലാ തലസ്ഥാനമായ കോട്ടയത്തിന് ഏകദേശം 33 കിലോമീറ്റർ കിഴക്കുഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒരു മലയോര പ്രദേശമായ ഇത് കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ, കാഞ്ഞിരപ്പള്ളി പട്ടണത്തിൽ നിന്ന് ഏകദേശം ആറു കിലോമീറ്റർ അകലെയാണ്. പാലാ നഗരത്തിൽനിന്നും പ്രാന്തപ്രദേശങ്ങളിൽനിന്നും കുടിയേറിപ്പാർത്തവരുടെ പിന്മുറക്കാരാണ് ഇവിടയുള്ള താമസക്കാരിൽ ബഹുഭൂരിപക്ഷവും. ഈ ഗ്രാമം കാഞ്ഞിരപ്പള്ളി അസംബ്ലി നിയോജക മണ്ഡലത്തിലും പത്തനംതിട്ട പാർലമെൻ്ററി മണ്ഡലത്തിലും ഉൾപ്പെട്ടിരിക്കുന്നു.
കാപ്പാടിന്റെ പ്രധാന ആകർഷണം ഇവിടെ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഹോളി ക്രോസ് ദേവാലയമാണ്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
