ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ, പുളിയനം

എറണാകുളം ജില്ലയിലെ വിദ്യാലയം From Wikipedia, the free encyclopedia

ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ, പുളിയനംmap
Remove ads

കേരളത്തിലെ എറണാകുളം ജില്ലയിലെ പാറക്കടവ് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഹയർസെക്കന്ററി വിദ്യാലയമാണ് ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ, പുളിയനം. അങ്കമാലി നിയോജകമണ്ഡലത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1947ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അങ്കമാലിയിൽ നിന്നും പുളിയനം വഴി എളവൂർക്ക് പോകുന്ന വഴിയിലാണ് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. ലോകപ്രശസ്ത ചിത്രകാരൻ ബോസ് കൃഷ്ണമാചാരി ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്.

വസ്തുതകൾ ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ, പുളിയനം, Address ...
Remove ads

ചരിത്രം

1947ൽ പുളിയനം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഭദ്രകാളി മറ്റപ്പിള്ളി മനയുടെ കീഴിൽ ഒരു ലോവർപ്രൈമറി വിദ്യാലയം ആരംഭിച്ചു. ശ്രീ.ഭദ്രകാളി മറ്റപ്പള്ളി മന വക പട്ടരുമഠം എന്ന കെട്ടിടത്തിലായിരുന്നു ഈ സ്ക്കൂൾ ആരംഭിച്ചത്. ശ്രീ.ദേവൻ വാസുദേവൻ നമ്പൂതിരിപ്പാട് ആയിരുന്നു മനയിലെ കാരണവർ. പിന്നീട് മന അധികാരികൾ ഈ വിദ്യാലയം സർക്കാരിലേക്ക് വിട്ടുനൽകി. 1963-ൽ അപ്പർപ്രൈമറിയായും, 1966-ൽ ഹൈസ്ക്കുളായും, 1997-ൽ ഹയർ സെക്കൻററി സ്ക്കൂൾ ആയും ഉയർത്തി.

Remove ads

ഹെഡ് മാസ്റ്റർമാർ

  • കിട്ടുണ്ണിഅയ്യപ്പൻ
  • കെ.പി.നാരായണൻ നായർ
  • പി.ടി.വർഗ്ഗീസ്
  • നാരായണപിള്ള
  • കെ.വർഗ്ഗീസ്
  • കെ.ഡി.ആന്റണി
  • പി.നാരായണൻ നമ്പ്യാർ‍
  • പി.കൗസല്ല്യ
  • കെ.ഇ.മാത്യൂ
  • കെ.യു.ബാലൻ
  • പി.വി.രവീന്ദ്രൻ.
  • പി.എസ്സ്.സോമശേഖരൻനായർ
  • കെ.ഐ.ജേക്കബ്
  • സുഹ്ര ബീവി
  • വി.പി.ലീല
  • റീത്ത ജോൺ ഫെർണാണ്ടസ്
  • എൻ.സി.ലീലാമ്മ
  • പി.ഒ.ത്രേസ്യാമ്മ
  • കെ.വി.തംകമ്മ
  • വി.ജെ.മേരി
  • വിമല
  • ശാലിനി
  • വി.ജെ.ഭാനുമതിയമ്മ
  • പി.എ.യാസ്മിൻ
  • കെ.കെ.ശാന്ത

പ്രിൻസിപ്പാൾമാർ

പ്രിൻസിപ്പാൾ(ചാർജ്ജ്)

  • റീത്ത ജോൺ ഫെർണാണ്ടസ്
  • എൻ.സി.ലീലാമ്മ
  • പി.ഒ.ത്രേസ്യാമ്മ
  • എ .എം നൗഷാദ്

പ്രിൻസിപ്പാൾ

  • പി.എം.മായ
  • പുഷ്പകുമാരി
  • കെ.ഓമന
  • വൽസ വർഗ്ഗീസ്
  • എ .എം നൗഷാദ്

സൗകര്യങ്ങൾ

  • റീഡിംഗ് റൂം
  • ലൈബ്രറി
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ്

ചിത്രശാല

ഇതുംകാണുക

പുളിയനം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads