ചമ്പക്കുളം

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

ചമ്പക്കുളംmap
Remove ads

9.411447°N 76.412723°E / 9.411447; 76.412723

വസ്തുതകൾ

ആലപ്പുഴക്കും ചങ്ങനാശ്ശേരിക്കും മദ്ധ്യേ നെടുമുടിയിൽ നിന്നും ഏകദേശം 5 കി.മി. തെക്കു ഭാഗത്താണ് ചമ്പക്കുളം ഗ്രാമം. പമ്പയാർ രണ്ടു കൈവഴികളായി തിരിഞ്ഞ് ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു. കുട്ടനാട്‌ മേഖലയിൽപ്പെട്ട ഒരു ഭൂപ്രദേശം ആണ് ചമ്പക്കുളം. ഇവിടുത്തെ ഒരു പ്രധാന ഉത്സവമാണ് ചമ്പക്കുളം മൂലം വള്ളംകളി. കൊണ്ടാക്കൽ, നടുഭാഗം, വൈശ്യംഭാഗം തുടങ്ങിയ സ്ഥലങ്ങൾ ഇവിടെയാണ്.

ചമ്പക്കുളത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടങ്ങിയ ഇംഗ്ലീഷ് വിക്കിപീഡിയ പേജ് ഇവിടെ ലഭ്യമാണ്.

Remove ads

നടുഭാഗം

Thumb
എരവേലിൽ പരദൈവപ്രതിഷ്ഠ

നെടുമുടി പഞ്ചായത്തിലെ പ്രധാനപ്പെട്ട ഒരു പ്രദേശമാണിത്. നെടുമുടി പഞ്ചായത്തിന്റെ നടുക്കായാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. അതുകൊണ്ടാവാം ഈ പ്രദേശത്തിന് നടുഭാഗം എന്നു പേർ കിട്ടിയത്. ഇവിടെ പ്രശ്സ്തമായ ചമ്പക്കുളം വലിയപള്ളി,കല്ലമ്പള്ളിക്ഷേത്രം,മഠം മഹാലക്ഷ്മീ ക്ഷേത്രം,ഗണപതി തേവലക്കടു ക്ഷേത്രം,കൊണ്ടാക്കൽ പള്ളി തുടങ്ങിയ ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്നത്.മത സൗഹാർദ്ദത്തിൻറെ പ്രതീകമാണ് ചമ്പക്കുളം മൂലം വള്ളംകളി.

Remove ads

കൊണ്ടാക്കൽ

നെടുമുടി പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമം ആണ് കൊണ്ടാക്കൽ. ചമ്പക്കുളത്തിന് ഏകദേശം ഒരു കി.മി. പടിഞ്ഞാറ് ഭാഗത്തായി കൊണ്ടാക്കൽ നില കൊള്ളുന്നു.

Thumb
ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് പള്ളി

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads