ചീനിക്കുഴി

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

ചീനിക്കുഴിmap
Remove ads

9.93209°N 77.1615°E / 9.93209; 77.1615

വസ്തുതകൾ

ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചീനിക്കുഴി. തൊടുപുഴയിൽ നിന്ന് 20 കിലോമീറ്ററും പഞ്ചായത്ത് ആസ്ഥാനത്തു നിന്ന് 5 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ബൗണ്ടറി, മഞ്ചിക്കൽ, പരിയാരം, പെരിങ്ങാശ്ശേരി, മലയിഞ്ചി, കിഴക്കുംപാടം എന്നിവയാണ് സമീപപ്രദേശങ്ങൾ.

Remove ads

പൊതുസൗകര്യങ്ങൾ

ഉടുമ്പന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഒരു ശാഖ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഒരു പോസ്റ്റ് ഓഫീസും ചെറിയ ഒരു ക്ലിനിക്കും ഇവിടെയുണ്ട്. പനയുടമകൾക്കായി ഒരു പനയുടമ സംഘവും ഇവിടെ പ്രവർത്തിക്കുന്നു.

ഗതാഗതം

ചീനിക്കുഴി കവലയിൽ നിന്നും പാത മഞ്ചിക്കൽ, പെരിങ്ങാശ്ശേരി, മലയിഞ്ചി, പരിയാരം എന്നിവിടങ്ങളിലേക്ക് നാലായി പിരിയുന്നു. തൊടുപുഴയിൽ നിന്നും ഇടുക്കിയിലേക്കുള്ള ദൂരം കുറഞ്ഞ പാത ചീനിക്കുഴിയിലൂടെ കടന്നു പോകുന്നു. ഈ പാത പെരിങ്ങാശ്ശേരി, ഉപ്പുകുന്ന് വഴി ഇടുക്കി തൊടുപുഴ പാതയിലെ കുളമാവിനു സമീപമുള്ള പാറമടയിൽ എത്തിച്ചേരുന്നു. ചീനിക്കുഴി വരെ മാത്രം സ്വകാര്യ ബസ് സർവീസുണ്ടായിരുന്ന കാലത്ത് ഇവിടെ നിന്നും ജീപ്പിലായിരുന്നു സമീപ പ്രദേശങ്ങളിലേക്കുള്ള യാത്ര.

Remove ads

കൃഷി

റബ്ബറാണ് ഇവിടുത്തെ പ്രധാന കൃഷി, കൂടാതെ നെല്ല്, കുരുമുളക്, മരച്ചീനി, തുടങ്ങിയ മറ്റു കാർഷികവിളകളും ഇവിടെ കൃഷി ചെയ്യുന്നു.

മതം

Thumb
ദീപാലംകൃതമായ ചീനിക്കുഴി സെന്റ് മേരീസ് ദേവാലയം

ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം മതവിഭാഗങ്ങളിലുള്ളവർ ഇവിടെ വസിക്കുന്നു. ചീനിക്കുഴി കവലയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ദേവാലയമാണ് ഏക ക്രൈസ്തവ ദേവാലയം. ചീനിക്കുഴി കവലയ്ക്കു സമീപം തന്നെ സ്ഥിതി ചെയ്യുന്ന കാവുംപാറ ഭഗവതി ക്ഷേത്രമാണ് ഏക ഹിന്ദു ആരാധനാലയം. മുസ്ലീം ആരാധനാലയ കേന്ദ്രമുള്ളത് ബൗണ്ടറി എന്നറിയപ്പെടുന്ന സമീപ പ്രദേശത്താണ്.

ആദിവാസി ഗോത്രമായ ഊരാളി വിഭാഗക്കാരും ഈ മേഖലയിൽ വസിക്കുന്നുണ്ട്.

Remove ads

വിനോദസഞ്ചാരം

കീഴാർകുത്തു വെള്ളച്ചാട്ടമാണ് സമീപത്തുള്ള ഏക വിനോദസഞ്ചാര കേന്ദ്രം.

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads