ചീനിപ്പാറ
ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചീനിപ്പാറ. മാവടി, മഞ്ഞപ്പാറ, പൊന്നാമല, കട്ടക്കാലാ എന്നിവയാണ് ഉടുമ്പഞ്ചോല താലൂക്കിൽ കൽക്കൂന്തൽ വില്ലേജിൽ ഉൾപ്പെടുന്ന ചീനിപ്പാറയുടെ സമീപ പ്രദേശങ്ങൾ. 1990ൽ വൈദ്യുതിയെത്തി, 2001-ൽ ടെലിഫോണും, 2008-ൽ മൊബൈൽ ഫോൺ റെയിഞ്ച് ലഭ്യമായി. ബസുകൾ ഓടിത്തുടങ്ങിയുരുന്നെങ്കിലും പിന്നെ ഓട്ടം നിർത്തി. റോഡെല്ലാം തകർന്നതും ടാക്സി ജീപ്പുകാരുടെ എതിർപ്പും ഒക്കെ ഇതിനു കാരണമായി. മാവടി സെന്റ് തോമസ് കത്തോലിക്കാ പള്ളി, സെന്റ് തോമസ് എൽ . പി. സ്കൂൾ , ചീനിപ്പാറ അംഗൻവാടി, മാവടിയിലെ സർക്കാർ ഹോമിയോ ഡിസ്പെൻസറി, പോസ്റ്റ് ഓഫീസ് എന്നിവയാണ് പ്രധാന സ്ഥാപനങ്ങൾ .
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
