ചെത്തല്ലൂർ
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
10°55′0″N 76°18′0″E പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ, തച്ചനാട്ടുകര പഞ്ചായത്തിൽപ്പെട്ട ഒരു ഗ്രാമമാണ് ചെത്തല്ലൂർ.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
പഴയവള്ളുവനാട് താലൂക്കിൽ പെട്ട ഈ പ്രദേശം സാംസ്കാരികമായി വെള്ളിനേഴി, ശ്രീകൃഷ്ണപുരം എന്നീ സമീപഗ്രാമങ്ങളോട് അടുത്തു നിൽക്കുന്നു. നാറാണത്ത് ഭ്രാന്തൻ ജന്മമെടുത്ത സ്ഥലം കൂടിയാണ് ചെത്തല്ലൂർ[അവലംബം ആവശ്യമാണ്]. ഭ്രാന്തന്റെ മനയും ഉരുട്ടിക്കയറ്റി എന്ന് വിശ്വസിക്കപ്പെടുന്ന ഒരു കല്ലും ഭ്രാന്തന്റെ പിൻഗാമികളും ഇന്നും ചെത്തല്ലൂരുണ്ട്.
Remove ads
ക്ഷേത്രങ്ങൾ
നൂറ്റാണ്ടുകളുടെ പഴക്കവും ഐതിഹ്യവും ഉള്ള ശ്രീ പനങ്കുറുശ്ശി ഭഗവതി ക്ഷേത്രമാണ് ചെത്തല്ലൂരിലെ പ്രധാനപ്പെട്ട ഒരു ക്ഷേത്രം.വടക്കോട്ട് ദർശനമായ രീതിയിൽ ഉള്ള ഇവിടുത്തെ വിശാലമായ ശ്രീകോവിലിൽ സപ്തമാതൃക്കൾ,വീരഭദ്രൻ എന്നീ പ്രതിഷ്ഠകളും പ്രധാന ദേവതയും ഉഗ്രരൂപിയായ ഭദ്രകാളി ചാമുണ്ടി സങ്കൽപ്പത്തിലും ആണ് പ്രതിഷ്ഠ ചെയ്യപ്പെട്ടിട്ടുള്ളത് .അഞ്ചടിയോളം ഉയരമുള്ള പുരാതന ദാരുബിംബ പ്രതിഷ്ടയാണ് പ്രധാന പ്രതിഷ്ഠയായ ഭദ്രകാളിക്ക് ഇവിടെയുള്ളത്. ഈ ക്ഷേത്രം ഇന്നും ഹിന്ദു മത ധർമ്മസ്ഥാപന ബോർഡിന്റെ കീഴിലും മൂത്താൻ -ഗുപ്തൻ എന്നറിയപ്പെടുന്ന ഏഴു വീട്ടുകാർ ഉൾപ്പെടുന്ന സമുദായത്തിന്റെ ഊരായ്മയിലും അവരുടെ പരദെവതാമൂർത്തിയായും നിലനിന്നു വരുന്നു.കുംഭ മാസത്തിൽ താലപ്പൊലിയോട് കൂടി ആരംഭിക്കുന്ന കളം പാട്ട്, ചൊവ്വായ ,വിശേഷാവസരങ്ങളിൽ നടത്തുന്ന ചതുശ്ശതം എന്നിവ ഇവിടത്തെ പ്രധാന വിശേഷ ങ്ങളാണ് . കൂടാതെ ചെത്തല്ലൂരിലെ വലിയൊരു തട്ടകത്തിലെ ജനങ്ങളുടെ മുഖ്യ ആരാധ്യദെവതയയും കൂടിയാണ് പനങ്കുറുശ്ശി ഭഗവതി.ഇന്നും ഉത്സവ കാലത്ത് നടത്തിവരുന്ന കൂത്ത് ചില പ്രത്യക സമുദായക്കാർ ക്ക് അവകാശപ്പെട്ടതാണ്.ഇതെല്ലം ഈ ദേവിയുടെ ദേശാധിപത്യത്യെ സൂചിപ്പിക്കുന്നു.എല്ലാ വർഷവും നടക്കുന്ന പൂരാഘോഷം വളരെ പ്രസിദ്ധമാണ്. നാൽപ്പതോളം ആനകൾ പങ്കെടുക്കുന്ന പൂരം എഴുന്നള്ളിപ്പ് കാണാൻ ദൂരദിക്കുകളിൽ നിന്നു പോലും ആയിരക്കണക്കിനു പേർ എത്തുന്നു. വർഷത്തിൽ ആറു മാസം ഭഗവതിക്ക് കളം പാട്ടും ഇവിടെ ഉണ്ട്. നാഗദൈവങ്ങളെ ആരാധിക്കുന്ന അത്തിപ്പറ്റ മനയിലെ നാഗേനി വളരെ പ്രസിദ്ധമാണ്. തൈപ്പൂയം നാളിൽ നാഗേനി ക്ഷേത്രത്തിൽ തൊഴുകാനായി അന്യജില്ലകളിൽ നിന്നു പോലും ആയിരങ്ങളാണ് ചെത്തല്ലൂരിലേക്ക് ഒഴുകിയെത്തുന്നത്.
പുരാതനമായ ശ്രീകൃഷ്ണക്ഷേത്രവും അത്യപൂർവ്വമായ ബലരാമക്ഷേത്രവും (രാമൻതൃക്കോവിൽ) ചെത്തല്ലൂരിന്റെ മഹത്തായ സനാതന പൂർവ്വകാലത്തിന്റെ സ്മരണകളാണ്. ചെത്തല്ലൂരിൽ അടുത്തിടെ നിർമ്മിച്ച ഒരു മുസ്ലീം പള്ളിയും ഉണ്ട്.
Remove ads
വിദ്യാഭ്യാസം
ചെത്തല്ലൂർ അത്തിപ്പറ്റമനയുടെ മാനേജ്മെന്റിലുള്ള എൻ.എൻ.എൻ.എം.യു.പി സ്കൂളാണ് വിദ്യാഭ്യാസ രംഗത്ത് എക ആശ്രയമായി ഉണ്ടായിരുന്നത്. ഏതാനും വർഷം മുമ്പ് വിദ്യാനികേതൻ ആരംഭിച്ച ശ്രീ പദ്മനാഭ വിദ്യാനികേതനും അടുത്ത് പ്രവർത്തനമാരംഭിച്ച ഐ.ടി.സി കോളേജും പ്രതീക്ഷ നൽകുന്നുണ്ട്. ഒരു ഹൈസ്ക്കൂളും ,പ്ലസ് ടൂ സ്കൂളും ചെത്തല്ലൂരിൽ ഉണ്ടാവണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ഇപ്പോൾ ചെത്തല്ലൂരിലെ വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി കിലോമീറ്ററുകൾ അകലെയുള്ള കരിങ്കല്ലത്താണി,വെള്ളിനേഴി, പെരിന്തൽമണ്ണ ,മണ്ണാർക്കാട് എന്നീ സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആണ് ആശ്രയിക്കുന്നത്.
Remove ads
സ്ഥിതിവിവരക്കണക്കുകൾ
ഗ്രാമത്തിലെ 5000ത്തിൽ അധികം വരുന്ന ജനസംഖ്യയിൽ 80% ഹിന്ദുക്കളും 20% മുസ്ലീങ്ങളുമാണ്. ഇവിടെ ക്രൈസ്തവർ ആരും തന്നെ താമസിക്കുന്നില്ല. ഗ്രാമത്തിലെ 70% പേരും കൃഷിക്കാരോ, തൊഴിലാളികളോ ആണ്. പുതിയ തലമുറയിൽപ്പെട്ട യുവാക്കളിൽ പലരും ഉന്നത ഉദ്യോഗങ്ങൾ സ്വീകരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലോ വിദേശ രാജ്യങ്ങളിലോ ജോലി ചെയ്യുന്നുണ്ട്.
മധുരപലഹാര നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി ചെത്തല്ലൂരുകാർ സ്വയം തൊഴിൽ കണ്ടെത്തിയിരിക്കുന്നു. തമിഴ്നാട്ടിലും ഇന്ത്യയിലെ മറ്റ് പ്രധാനപ്പെട്ട നഗരങ്ങളിലുമൊക്കെ ജിലേബി അടക്കമുള്ള മധുരപലഹാരങ്ങൾ നിർമ്മിച്ച് ബേക്കറികളിൽ വിതരണം ചെയ്യുന്നതിലൂടെ നിരവധി പേർ ഉപജീവനം നയിക്കുന്നു.
സ്ഥാപനങ്ങൾ
ആയുർവേദ ചികിർത്സ, ജ്യോതിഷം എന്നീ മേഖലകളിലും ചെത്തല്ലൂരിൽ നിരവധി സ്ഥാപനങ്ങളുണ്ട്. യശശ്ശരീരനായ പ്രസിദ്ധ ജ്യോതിഷപണ്ഡിതൻ കൃഷ്ണൻ കുട്ടിഗുപ്തൻ (1937-2012) സ്ഥാപിച്ച ജ്യോതിഷ കലാലയം എന്ന ജ്യോതിഷ പഠനകേന്ദ്രം ഇവിടെ പ്രവർത്തിക്കുന്നു.കേരളത്തിലെ അറിയപ്പെടുന്ന പഞ്ചാംഗ ഗണിത കർത്താക്കളിൽ ഒരു വ്യക്തിയും ആയിരുന്നു ചെത്തല്ലൂർ കൃഷ്ണൻ കുട്ടി ഗുപ്തൻ . ഇന്ന് കേരളത്തിലെ പ്രസിദ്ധ പഞ്ചാംഗങ്ങളിൽ ഒന്നായ ഭാരതപഞ്ചാംഗം (http://www.bharathapanchangam.com) കൃഷ്ണന്കുട്ടി ഗുപ്തന്റെ (Late) മകനും പ്രമുഖ ജ്യോതിഷ പണ്ഡിതനുമായ ചെത്തല്ലൂർ പി വിജയകുമാർ ഗണിച്ചു പ്രസിദ്ധീകരിച്ചു വരുന്നുണ്ട് . മാത്രമല്ല പനംകുറിശ്ശി കാവിനു സമീപം കളരിക്കൽരാജൻ പണിക്കരും
പെരിന്തൽമണ്ണ (പട്ടാമ്പി റൂട്ടിൽ അർബൺ ബാമ്കിന് എതിർവശം നൂരിയ ബിൽഡിങ്ങിൽ) മാമ്പ്ര കളരിക്കൽ സുധീഷ് പണിക്കരും ദേശത്തിൻ യശസ്സുയർത്തുന്നു ബ്ചെക്ത്തല്ലൂസർവ്വീസ് സഹകരണ ബാങ്കിനടുത്ത് പുനർനവ ആയുർവേദ റിസോർട്ട് എന്ന പേരിൽ ആയുർവേദ ചികിത്സാ കേന്ദ്രം പ്രവർത്തിക്കുന്നു. വിദേശികൾ ഉൾപ്പെടെയുള്ളവർ ഇവിടെ ചികിത്സ തേടുന്നുണ്ട്. ഗവണ്മെന്റ് ആയുർവേദ ആശുപത്രിയും, ഗവണ്മെന്റ് മൃഗാശുപത്രിയും ചെത്തല്ലൂരിൽ ഉണ്ട്. ആഴ്ചയിൽ ഒരു ദിവസം ഡോക്ടർ സന്ദർശിക്കുന്ന ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവും ഈ ഗ്രാമത്തിലുണ്ട്. ബി.എസ്.എൻ.എല്ലിന്റെ ഒരു ടെലഫോൺ എക്സ്ചേഞ്ച്, പോസ്റ്റ് ഓഫീസ്, വില്ലേജ് ഓഫീസ് എന്നീ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു.
Remove ads
എത്തിച്ചേരാനുള്ള വഴി
പി.ഡബ്ബ്യു.ഡി നിർമ്മിച്ച അഞ്ചു കിലോമീറ്റർ നീളമുള്ള ഒരു മികച്ച റോഡ് ചെത്തല്ലൂരിനെ കോഴിക്കോട് പാലക്കാട് ദേശീയപാതയുമായി കരിങ്കല്ലത്താണി എന്ന ജങ്ക്ഷനിൽ ബന്ധപ്പെടുത്തുന്നു. പെരിന്തൽമണ്ണയിൽ നിന്നും കരിങ്കല്ലത്താണിയിലേക്ക് 13 കിലോമീറ്ററും മണ്ണാർക്കാടു നിന്ന് കരിങ്കല്ലത്താണിയിലേക്ക് 18 കിലോമീറ്ററും ദൂരം ഉണ്ട്. കരിങ്കല്ലത്താണി ജങ്ക്ഷനിൽ നിന്നും ഏകദേശം 5 കിലോമീറ്റർ ദൂരമാണ് ചെത്തല്ലൂരിലേക്കുള്ളത്.ചെത്തല്ലൂർ സ്കൂൾ പടിക്കൽ നിന്നും ആരംഭിച്ച് നാറാണത്ത് ഭ്രാന്തൻ കുന്നിന്റെ അരികു ചേർന്ന് ആലിപ്പറമ്പിലേക്ക് പോകുന്ന ഒരു മികച്ച റോഡ് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചിട്ടുണ്ട്. ഇപ്പോൾ നിർമ്മാണം പൂർത്തിയായ മുറിയംകണ്ണിപ്പാലം വഴി ശ്രീകൃഷ്ണപുരേത്തയ്ക്ക് 9 കിലോമീറ്റർ ദൂരം ഉണ്ട് . ചെത്തല്ലുരിൽ നിന്നും ശ്രീകൃഷ്ണ പുരം ,കോങ്ങാട് വഴി പാലക്കാട്ടെക്ക് 45 കിലോമീറ്റർ ദൂരം യാത്രചെയ്താൽ എത്താനാവും .തൃശൂർ ,കോഴിക്കോട് ഭാഗത്ത് നിന്നും വരുന്നവർക്ക് അങ്ങാടിപ്പുറം , ഷൊർണ്ണൂർ എന്നിവയാണ് ചെത്തല്ലൂരിന്റെ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ. ഷൊർണ്ണൂർ ജങ്ക്ഷനിൽ ഇറങ്ങിയാൽ, ഷൊർണ്ണൂർ-നിലമ്പൂർ പാസഞ്ചർ ട്രെയിനിൽ കയറി അങ്ങാടിപ്പുറത്ത് എത്താം. ബാംഗ്ലൂർ ,ചെന്നൈ,കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നും വരുന്നവർക്ക് പാലക്കാട് ആണ് അടുത്ത റയിൽവേ സ്റ്റേഷൻ..കോഴിക്കോട് വീമാനത്താവളം ഏകദേശം 63 കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്നു.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
