ജാവ (ദ്വീപ്)
ഇന്തോനേഷ്യയുടെ കീഴിലുള്ള ഒരു ദ്വീപ് From Wikipedia, the free encyclopedia
Remove ads
ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്ത ഉൾപ്പെടുന്ന ദ്വീപാണ് ജാവ. പടിഞ്ഞാറ് ഭാഗത്തുള്ള സുമാത്രയുടെയും കിഴക്ക് സ്ഥിതി ചെയ്യുന്ന ബാലിയുടെയും ഇടയിലാണ് ജാവദ്വീപ് സ്ഥിതിചെയ്യുന്നത്. 13.5 കോടിയിലധികം ജങ്ങൾ താമസിക്കുന്ന ജാവ ലോകത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ദ്വീപാണ്. ഒരിക്കൽ ഹിന്ദു രാജവംശങ്ങളുടെയും പീന്നിട് ഡച്ച് കൊളോണിയൽ വാഴ്ചയുടെയും കേന്ദ്രമായിരുന്ന ജാവയാണ് ഇന്തോനേഷ്യയുടെ രാഷ്ട്രീയ, സാമ്പത്തിക ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്നത്. ഒട്ടേറെ അഗ്നിപർവ്വതങ്ങൾ ജാവയിലുണ്ട്. 540 കിലോ മീറ്റർ ദൈർഘ്യമുള്ള ബോഗ്ങവൻ സോളോയാണ് ഏറ്റവും വലിയ നദി. പ്രംബനൻ ശിവക്ഷേത്രം, ബോറോബുദൂരിലെ ബുദ്ധസ്മാരകം എന്നിവ ലോകപ്രശസ്തമായ ആകർഷണകേന്ദ്രങ്ങളും ചരിത്രസ്മാരകങ്ങളുമാണ്. ഭാരതീയസംസ്കാരങ്ങൾ ജാവനീസ് ജീവിതത്തിലുണ്ട്. ഹിന്ദു സാമ്രാജ്യമായ മജാപഹിത് ഉടലെടുത്തത് കിഴക്കൻ ജാവയിലാണ്. ഇന്തോനേഷ്യയിലെ ആദ്യ പ്രസിഡണ്ടായ സുകർണോയും പീന്നിട് വന്ന സുഹർത്തോയും വിഖ്യാത നോവലിസ്റ്റ് പ്രാമുദ്യ ആനന്ദതൂറും ജാവക്കാരായിരുന്നു. ജാവയിലെ ജനസംഖ്യയിൽ 90 % മുസ്ലികളാണ്. പൊതുവെ ഉഷ്ണമേഖലയായ ഇവിടം കുറഞ്ഞതോതിൽ മഴ പെയ്യാറുണ്ട്. വർഷത്തിൽ ചിലപ്പോൾ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന മഴപെയ്താൽ വെള്ളപ്പൊക്കമുണ്ടാകാറുണ്ട്. പടിഞ്ഞാറൻ ജാവ സുൻഡാനികളുടെ നാടാണ്. തി ജാവീസ് ജനങ്ങൾ മധ്യ-കിഴക്ക് ജാവയിലാണ് പാർക്കുന്നത്.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads