ടി.വി. പുരം

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

Remove ads

9°42′24.08″N 76°23′23.79″E

കേരളത്തിലെ കോട്ടയം ജില്ലയിൽ വൈക്കത്തിനടുത്തുള്ള ഒരു കായലോരഗ്രാമം ആണ്‌ ടി.വി. പുരം. തിരുമണി വെങ്കിടപുരം എന്ന മുഴുവൻ പേരിന്റെ ചുരുക്കമാണ്‌ ടി.വി. പുരം. വൈക്കത്തുനിന്നും വേമ്പാനാട്ടു കായലിന്റെ തീരത്തുകൂടി 5 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം. കായലോരമായതിനാൽ കായൽ മേഖലയെ ആശ്രയിച്ചു കഴിയുന്നവർ ധാരാളം ഉണ്ട്. മൂന്നു വശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ടി.വി. പുരം പഞ്ചായത്ത് കോട്ടയം ജില്ലയുടെ വടക്കുപടിഞ്ഞാറേ മൂലയിലാണ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ തെക്കും പടിഞ്ഞാറും അതിർത്തികൾ കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടുകായലാണ്. കിഴക്കേ അതിർത്തിയിൽ മൂവാറ്റുപുഴയാറിന്റെ കൈവഴിയായ കരിയാറാണ്. പഞ്ചായത്തിന്റെ തെക്കുകിഴക്കേ മൂലയിൽ വച്ച് കരിയാർ വേമ്പനാട്ടുകായലുമായി സന്ധിക്കുന്നു. വൈക്കം നഗരസഭയുമായി ചേരുന്ന വടക്കുഭാഗം മാത്രമാണു കര അതിർത്തിയിലുള്ളത്. ചരിത്രപ്രസിദ്ധമായ വൈക്കം നഗരത്തിന്റെ ഏറ്റവും സമീപസ്ഥമായ പഞ്ചായത്താണ് ടി. വി . പുരം. ടി.വി. പുരത്തിന് കിഴക്കുഭാഗത്തായി തലയാഴം പഞ്ചായത്ത് സ്ഥിതിചെയ്യുന്നു. വൈക്കത്തെ 108 ബ്രാഹ്മണ കുടുംബങ്ങളിൽ 64 എണ്ണവും തിരുമണി വെങ്കിടപുരത്തായിരുന്നു എന്ന് പറയപ്പെടുന്നു . മത്സ്യബന്ധനം , കക്കാശേഖരണം, കയർ, പായ നെയ്ത്ത് , കൃഷി തുടങ്ങിയവയാണ് ഉപജീവന മാർഗങ്ങൾ. പ്രമുഖ ദേവാലയങ്ങളായ ടി.വി. പുരം ശ്രീരാമസ്വാമിക്ഷേത്രം, ടി.വി. പുരം സരസ്വതിക്ഷേത്രം എന്നിവ ഈ പഞ്ചായത്തിലാണ്.


Remove ads

സ്ഥാനവും വിസ്തൃതിയും

വിസ്തീർണ്ണം  : കായൽ ഉൾപ്പെടെ 17.30 ച.കി ( കരപ്രദേശം 7.86 ച.കി )

അതിരുകൾ

  • വടക്ക്  : വൈക്കം മുനിസിപ്പാലിറ്റി
  • തെക്ക്  : വേമ്പനാട്ടുകായൽ
  • പടിഞ്ഞാറ്  : വേമ്പനാട്ടുകായൽ
  • കിഴക്ക്  : വല്യാനപ്പുഴ , കരിയാർ
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads