നാരങ്ങാനം ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia

നാരങ്ങാനം ഗ്രാമപഞ്ചായത്ത്map
Remove ads

9°19′50″N 76°44′5″E

വസ്തുതകൾ

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരികോഴഞ്ചേരി താലൂക്കിൽ ]]പതിനാലോളം വാർഡുകളിലായി പരന്നു കിടക്കുന്ന മലയോര ഗ്രാമമാണ് നാരങ്ങാനം ഗ്രാമം. നാരങ്ങാനം ഗ്രാമത്തിലെ മടുക്കക്കുന്ന്, ജില്ലയിലെ തന്നെ ഉയരം കൂടിയ കുന്നാണ്[അവലംബം ആവശ്യമാണ്] . കൃഷിക്ക് ഇവിടത്തെ പ്രധാന തൊഴിൽ. വയൽ പരപ്പുകൾ വിവിധ കൃഷിയിടങ്ങളാക്കിയിരിക്കുന്നു. പടയണി ഗ്രാമങ്ങളായകടമ്മനിട്ടയും, നാരങ്ങാനം പടയണി ഇവിടെയാണു. കവി കടമ്മനിട്ട രാമകൃഷ്ണന്റെ യുും മുൻ ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാനും പടയണി ആചാര്യനുമായ പ്രൊഫ കടമ്മനിട്ട വാസുദേവൻ പിള്ളയുടെയും ജന്മദേശം ഇവിടെയാണ്. പമ്പാ നദി അയലത്തുകൂടെ ഒഴുകുന്നുവെങ്കിലും ചെറുകോൽ പകുതിയിൽ നിന്നും വേർപെട്ട ശേഷം ഇപ്പോൾ സ്വന്തമായി നദിയില്ലാത്ത ഗ്രാമമാണു നാരങ്ങാനം. ലോകത്തിനുമുന്നിൽ നാരങ്ങാനം പഞ്ചായത്തിന് അഭിമാനമാണ് പൈതൃക ഗ്രാമമായ കടമ്മനിട്ട, കടമ്മനിട്ട കാവ്യശില്പം, കടമ്മനിട്ട പടയണി ഗ്രാമം, കടമ്മനിട്ട രാമകൃഷ്ണ സ്മൃതിമണ്ഡപം, മടുക്കക്കുന്ന്, എന്നിവകൾ

സഞ്ചാരികളെ ആകർഷിക്കുന്നു.

പ്രശസ്തമായ കടമ്മനിട്ട ഗ്രാമം നാരങ്ങാനം പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത് ഏകദേശം 8 നൂറ്റാണ്ടുകളുടെ കാലപ്പഴക്കം കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിന് ഉണ്ട് എന്ന്  ക്ഷേത്ര ഐതിഹ്യത്തിൽ പറയപ്പെടുന്നു. പത്തു ദിവസം നീണ്ടു നിൽക്കുന്ന ലോകപ്രശസ്തമായ കടമ്മനിട്ട പടയണി ഈ ക്ഷേത്രം മുറ്റത്താണ് അരങ്ങേറുന്നത്. കലാകാരന്മാരുടെ ഒരുകേന്ദ്രമാണ് കടമ്മനിട്ട എന്ന ഗ്രാമം.

ശ്രീരാമ പ്രതിഷ്ഠിതമായ ആലുങ്കൽ തേവര്

ശ്രീരാമനും മറ്റും വനത്തിലൊളിച്ചു താമസിച്ച സമയം വച്ചാരാധന നടത്തിയ കോവിലാണ് ആലുങ്കൽ തേവരുടേത്.ഗോത്ര മൂപ്പന്മാരുടെ അധീനതയിലായിരുന്നിടം നാട്ടു രാജ്യമായി തീരുകയും നാട്ടുരാജ്യമായി വികസിക്കുകയും ക്ഷത്രിയരെ ഇടപ്രഭുക്കളായി സ്ഥാപിക്കുകയും ചെയ്തു. ഇടപ്പള്ളി സ്വരൂപം,ഒടനാട്,കൈപ്പുഴ രാജ്ഞി ഇവിടം കൈയടക്കി. അവസാനം മാർത്താണ്ഡ വർമ്മ തൃപ്പടിത്താനം നടത്തുന്നതിനു മുമ്പ് വരെ ഇടപ്പള്ളി സ്വരൂപം സാമന്തരായവരെ ദത്ത് നല്കി തുണ്ട് കാട് വെട്ടി ആലയം നിർമ്മിച്ചു നല്കി ഭരണം നടത്തുകയും കുടുംബ വിസ്തൃതി കൂടി വന്നു ക്ഷയിക്കുകയും ചെയ്തു. പിന്നീട് പന്തളത്തിന് തിരുവിതാംകൂർ കരം പിരിക്കാൻ വേണ്ടി കോട്ടയം പറമ്പ് മുതലായ മില്ലക്കാരെ ചുമതലപ്പെടുത്തുകയും ചെയ്തു.


ശ്രീരാമചന്ദ്രനാൽ പ്രതിഷ്ഠിതമായ കുടുംബ സമേതനായ പരമേശരനെയാണ് ആലുങ്കൽ തേവരെന്ന നാമത്തിൽ പ്രതിഷ്ഠിച്ചതും ഖ്യാതികേട്ടതും. പിന്നീട് അവിടെ സമ്പത്ത് കുമിഞ്ഞു കൂടിയപ്പോൾ തീവെട്ടിക്കൊള്ളക്കാരുടെ ആക്രമണത്തിൽ അവിടം നശിപ്പിച്ച് പണവും പണ്ടങ്ങളും കൈക്കലാക്കി. എന്നാൽ തിരുമുറ്റം കളരി അന്ത്യാളൻകാവ് അടപ്പക്കുന്ന് എന്നിവിടങ്ങളിൽ നിന്നും ഈ വിവരം അറിഞ്ഞ് സ്വർണ്ണവും മറ്റു സമ്പാദ്യങ്ങളും ചെമ്പുകളിലാക്കി കുളത്തിലിട്ടു. കൈയിലെടുക്കാവുന്നതുമായി നാടുവിടുകയും ചെയ്തു. യും

5043 ഏക്കർ(20.40 ച കിലോമീറ്റർ) ചുറ്റളവിൽ കിടക്കുന്ന നാരങ്ങാനം ഗ്രാമപഞ്ചായത്ത് ഒരു നാട്ടുരാജ്യമായിരുന്നു.സാമന്തൻമാരും ഇടപ്രഭുക്കളും. വിവിധ പലയാന കുടിയേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച പുണ്യ ഫലഭൂയിഷ്ടമായതും വെള്ളപ്പൊക്കം മുതലായ പ്രകൃതി ക്ഷോഭങ്ങൾ കാര്യമായി ബാധിക്കാത്ത ഇടം.

നാരങ്ങാനത്തിന്റെ  ഏറ്റവും ഉയരം കൂടിയ  മടുക്കക്കുന്നിന്റെ മുകളിൽ നിന്നും ആലപ്പുഴ വരെയുള്ള ദൃശ്യങ്ങൾ കാണാൻ സാധിക്കും. ആ മടുക്കക്കുന്നിന്റെ ചുവട്ടിൽ ഉരുമിയാണ് പമ്പ ഒഴുകുന്നത്. അയിരൂർ അസ്ഥാനമാക്കിയും ചെറുകോൽ പകുതിയിലും കുമ്പഴ പകുതിയിലും(വില്ലേജ്) മാർത്താണ്ഡ വർമ്മയുടെ കാലത്തോളം പഴക്കമുള്ള ചില രേഖകൾ ലഭ്യവുമാണ്. പിന്നീട് നാരങ്ങാനം മഠത്തുംപടിയിൽ ആസ്ഥാനമാക്കി വില്ലേജ് പ്രവർത്തിച്ചു പിന്നീടത് ആലുങ്കലേക്ക് മാറി.       

ആലുങ്കൽ തേവരുടെ അധീനതയിൽ ഗ്രാമ്യരാജ്യങ്ങളായി നിലനിന്നിരുന്നപ്പോൾ ഉണ്ടായിരുന്ന ഇടത്തിട്ട /മല്ലടി/എഴുന്നള്ളുംപുറം/മൺകോട്ട/ മുതലായ പേരുകളിൽ പ്രസിദ്ധമായ സ്ഥലത്ത് തിരുവാറന്മുളയപ്പന്റെ എഴുന്നെള്ളും പുറമായിരുന്നു എന്നും ആദ്യ കതിര് കോട്ടപ്പാറ മലയ്ച്ഛനും/തേവർക്ക്   രണ്ടാം കതിർ  നിറപുത്തരിയായി കെട്ടിയും. മൂന്നാം കതിർ ഹൃഷികേശമഠത്തിനോ സമർപ്പിച്ച ശേഷം കരവക ഒരു കെട്ടും  കെട്ടിയശേഷമേ ബാക്കിയുള്ള  നെല്ല് കൊയ്തിരുന്നുള്ളു.  കൊയ്ത്ത് കഴിഞ്ഞ് കൊയ്ത്തുത്സവം നടത്തുമായിരുന്നു. ഈ കൊയ്ത്തുത്സവം   വഞ്ചിപ്പാട്ടോടുകൂടിയാണ് സമാപിക്കുക.  തുടർന്ന് നാടുവാഴി(ഇടപ്രഭു) ശേഖരിച്ചു വച്ചിരുന്ന നെല്ലുമായി ചിങ്ങമാസം  വെള്ളം ആവുന്ന വരെ കാത്ത്

ആറന്മുള വലിയ തോടുവഴി  പണ്ട് കൃഷി കഴിഞ്ഞ്  നായിരിങ്ങാനം നിന്നും തുണവള്ളങ്ങളുമായി വിളകൾ കയറ്റി ആറന്മുളക്ക് പോയിരുന്നു എന്ന് നാരങ്ങാനത്തെ ഇപ്പോൾ   പതിമൂന്നാം വാർഡിൽ താമസിക്കുന്ന കോലടിയാട്ടം നടത്തിയിരുന്ന ആശാൻ പറഞ്ഞിട്ടുണ്ട്. പല വാമൊഴിചരിതവും ഇപ്പോഴും ഹൃദിസ്ഥമായ മനുഷ്യനാണ്. പ്രാചീന രാമായണകഥപ്പാട്ട്, ശ്രീരാമൻ കുടുംബ സമേതരായി  പ്രതിഷ്ഠിച്ച  ആലുങ്കൽ തേവരുടെ കഥയും അദ്ദേഹത്തിനറിയാം.

ആറന്മുള വലിയ തോട്  :

കുംഭംകുഴി മുരുപ്പിൽ നിന്നും  ചിറയത്ത് മലയിൽ /സൂചിമല നിന്നും ഉത്ഭവിച്ച് മഠത്തുംപടിയിൽ സംഗമിച്ച് തെക്കേമല ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു സമീപത്തുകൂടി  പമ്പയിലേക്ക് ചേരുന്നതാണ്  ആറന്മുള വലിയ തോട്.

തിരുനിഴൽമാലയിൽ നാരങ്ങാനത്തെപ്പറ്റി പ്രതിപാദിക്കുന്നു. നാന്മൊഴിയുമേടം നാരങ്ങാനം എന്നതിലൂടെ നാലുവേദങ്ങളുടേയും പഠന കേന്ദ്രമായിരുന്ന ഇവിടുത്തെ ക്ഷേത്രവും , ബ്രാഹ്മണരുടെ ആധിപത്യവും കാലക്രമേണ കുറഞ്ഞു. ബ്രാഹ്മണ്യേത്ത്, നമ്പ്യാത്ത്, പയ്യക്കോട് , അറയ്ക്കൽ, നിലയ്ക്കലേത്ത് എന്നീ വീട്ടുപേരുകൾ ഇന്നും മാറ്റമില്ലാതെ തുടരുന്നു. ആയിരം ബ്രാഹ്മണർ വരുമ്പോൾ ആയിരം ബ്രാഹ്മണർ പഠനം കഴിഞ്ഞു പോയിരുന്ന സത്രമായിരുന്നു പയ്യക്കോട്.

ആലുങ്കൽ തേവരുടെ ക്ഷേത്രം നശിക്കപ്പെട്ടിട്ട് ഏറെ വർഷങ്ങൾ കഴിഞ്ഞിട്ടും ക്ഷേത്ര അവശിഷ്ടങ്ങൾ ഇന്നും പൂതക്കുഴി എംടി എൽ പി സ്കൂളിനു സമീപം കാണാനാവും. ഹോമ പറമ്പ്, ബലിക്കളം , ചെമ്പകത്തിനാൽ എന്നീ സ്ഥലങ്ങൾ നാരങ്ങാനം എന്ന ബോർഡ് പി ഡബ്ല്യു ഡി സ്ഥാപിച്ചതിന് നേരെ കാണാവുന്നതാണ്. ഇതിന്റെ വിവരണം തിരുനിഴൽമാലയിൽ അയിരൂർ ഗോവിന്ദൻ ആറന്മുളയുടെ പത്ത് പ്രതികളെപ്പറ്റി പ്രതിപാദിക്കുന്നിടത്ത് പറഞ്ഞിട്ടുണ്ട്. തിരുനിഴൽമാലയുടെ പഠനങ്ങൾ ഇപ്പോൾ ആർസി കരിപ്പത്ത് , ഡോ എം.എം.പുരുഷോത്തമൻ നായർ എന്നിവർ സംഗ്രഹിച്ചെഴുതിയിട്ടുണ്ട്.ആറന്മുളയിൽ തിരുനിഴലുഴലിച്ചയ്ക്കായി വന്ന മലയർ രുനിഴൽമാലയിലെ പാട്ട് കണ്ണേറ്റു നാവേറ് പാട്ടുപാടി കണ്ണൂർ കാസർകോഡ് ജില്ലകളിൽ തിരുവാറന്മുളയപ്പനെ സ്തുതിച്ച് ജീവിക്കുന്നു.

ആധികാരിക ഗ്രന്ഥങ്ങൾ :

1.ആറന്മുള വിലാസം ഹംസപ്പാട്ട് , നെടുമ്പയിൽ കൊച്ചുകൃഷ്ണനാശാൻ

2.ഐതിഹ്യമാല, കൊട്ടാരത്തിൽ ശങ്കുണ്ണി

3.ശ്രീരംഗനാഥൻ കെപി,ആറന്മുള ഐതിഹ്യവും ,ചരിത്ര സത്യങ്ങളും

4.ഹരികുമാർ, പുഴ.കോം(ഓൺലൈൻ)

5.ആവേദകർ

Remove ads

പ്രധാന സ്ഥലങ്ങൾ

കടമ്മനിട്ട,

കണമുക്ക്, ആലുങ്കൽ , , വലിയകുളം , മഠത്തുംപടി, തോന്യ മല , ദേവിപുരം, തറ ഭാഗം, വട്ടകാവ് കക്കണ്ണിമല ,മാഹാണിമല,കാവട,കോട്ടപ്പാറ, അന്ത്യാളൻകാവ്, അഞ്ചുതോട്, വട്ടക്കാവ് , ചാന്തുരത്തിൽപടി, വളഞ്ഞിലേത്ത്പടി, പയ്യക്കോട്ട് പടി, കുംഭംകുഴി, നിരവത്ത്, തൂളികുളം, ഇവ നാരങ്ങാനത്തെ പ്രധാന സ്ഥലങ്ങളാണ്.

കടമ്മനിട്ട പടയണി ഗ്രാമം , കക്കണ്ണിമല

കേന്ദ്ര ടൂറിസം വകുപ്പിന് കീഴിലുള്ള പടയണി പരിശീലന പഠനകേന്ദ്രം കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിനു സമീപം. കടമ്മനിട്ട പടയണി ഗ്രാമം, (കടമ്മനിട്ട ഗോത്രകലാകളരി) , കേരള സാംസ്കാരിക വകുപ്പിന് കീഴിലുള്ള കടമ്മനിട്ട കാവ്യശില്പം , കടമ്മനിട്ട രാമകൃഷ്ണ സ്മൃതിമണ്ഡപം, നാരങ്ങാനത്തെ മറ്റൊരു പ്രധാന അകർഷണമാണ് കക്കണ്ണിമല, ഒരു ടൂറിസ്റ്റ്‌ കേന്ദ്രം കുടിയാണിത് ശബരിമല യാത്രക്ക് എറ്റവും അനുയോജ്യ സ്ഥലം ആണ് നാരങ്ങാനം കക്കണ്ണിമല ഇത്രയും പ്രച്ചരമാക്കിയത് കൊച്ചൂഞ്ഞ് എന്ന വ്യക്തിയാണ്

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads