നീണ്ടൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

From Wikipedia, the free encyclopedia

നീണ്ടൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രംmap
Remove ads

കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് കോട്ടയം ജില്ലയിലെ നീണ്ടൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന നീണ്ടൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ താരകാസുരനിഗ്രഹഭാവത്തിലുള്ള ഉഗ്രമൂർത്തിയായ സുബ്രഹ്മണ്യൻ ആണ്. കൂടാതെ ധാരാളം ഉപദേവതകളും ഉണ്ട്.

വസ്തുതകൾ നീണ്ടൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, നിർദ്ദേശാങ്കങ്ങൾ: ...
Remove ads

ക്ഷേത്രം

അഗസ്ത്യ മഹർഷിയാൽ പ്രതിഷ്ടിതമായതും വേദവ്യാസന്റെയും വില്യമംഗലത്തു സ്വമിയാരുടെയും പാദസ്പർശത്താൽ പവിത്രമായതുമായ ക്ഷേത്രമാണ് കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ചുമതലയിലുള്ള നീണ്ടൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. നീണ്ടൂരിന്റെ ദേശാധിപദേവനായി ശ്രീ സുബ്രഹ്മണ്യസ്വാമി കിഴക്കോട്ടു ദർശനമായി വൃത്തശ്രീകോവിലിൽ നിലകൊള്ളുന്നു. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിന്റെയും ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന്റെയും നിർമ്മാണം ഒരേ ഘട്ടത്തിൽ നടന്നതായി പറയപ്പെടുന്നു.

താരകാസുരനിഗ്രഹഭാവത്തിൽ പടച്ചട്ടയണിഞ്ഞു നിൽക്കുന്നതും അത്യപൂർവമായി വേൽ തലകീഴായി പിടിച്ചും രൗദ്രഭാവത്തിൽ ഉത്തരീയം കൈത്തണ്ടയിൽ വീണു കിടക്കുന്നതുമായിട്ടാണ് ശിലാവിഗ്രഹം. ചങ്ങനാശ്ശേരിയിലെ പെരുന്ന ക്ഷേത്രത്തിലെ സുബ്രഹ്മണ്യവിഗ്രഹവുമായി രൂപസാദൃശ്യമുണ്ട് ഇവിടത്തെ വിഗ്രഹത്തിന്. ഏറ്റൂമാനൂരപ്പനും പുത്രൻ സുബ്രഹ്മണ്യസ്വാമിയും മുഖാമുഖം ഒരേ ദിശയിൽ പ്രതിഷ്ഠിക്കപ്പെട്ടതാണെന്ന് വിശ്വസിച്ചുപോരുന്നു. ക്ഷേത്രം ഊരാഴ്മക്കാർ ആയിരുന്ന മംഗലത്തുമന, ഏട്ടന്നോശ്ശേരി, ചെന്തിട്ട, പട്ടമന എന്നീ മനകളിലെ ഊരഴ്മക്കാർ 1984 ഏപ്രിൽ ഒമ്പതാം തിയതി കേരള ക്ഷേത്രസംരക്ഷണസമിതിക്ക് ഉടമ്പടി എഴുതി. ഇപ്പോൾ ക്ഷേത്രം കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ കീഴിലാണ് ക്ഷേത്രം. ക്ഷേത്രത്തിലെ താന്ത്രികാവകാശം നട്ടാശ്ശേരി സൂര്യകാലടി മനക്കാർക്കാണ്.

Remove ads

ഉപദേവതകൾ

ക്ഷേത്രത്തിൽ ഉപദേവതകളായി ദക്ഷിണാമൂർത്തി, ഗണപതി, അയ്യപ്പൻ, ദുർഗ്ഗ, തൂണിന്മേൽ ഭഗവതി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർ കുടികൊള്ളുന്നു. നാലമ്പലത്തിനകത്ത് പ്രധാന ശ്രീകോവിലിൽത്തന്നെ തെക്കേ നടയിൽ തെക്കോട്ട് ദർശനമായാണ് ദക്ഷിണാമൂർത്തി-ഗണപതി പ്രതിഷ്ഠകൾ. നമസ്കാരമണ്ഡപത്തിന്റെ തെക്കുപടിഞ്ഞാറേതൂണിൽ ഭദ്രകാളീഭാവത്തിലുള്ള തൂണിന്മേൽ ഭഗവതിയെ സങ്കൽപ്പിച്ചു പൂജ നടത്തുന്നു. അതും അത്യപൂർവമായി നിലകൊള്ളുന്ന പ്രതിഭാസമാണ്. നാലമ്പലത്തിനുപുറത്ത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകമായി നിർമ്മിച്ച കോവിലിൽ ശാസ്താവും, വടക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകമായി നിർമ്മിച്ച കോവിലിൽ ശ്രീദുർഗ്ഗാദേവിയും കുടികൊള്ളുന്നു. വടക്കുകിഴക്കുഭാഗത്ത് സർപ്പദൈവങ്ങൾ, രക്ഷസ്സ് തുടങ്ങിയ ഉപദേവന്മാർ യഥാസ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.

Remove ads

ക്ഷേത്ര ആചാരങ്ങൾ

നിത്യേന മൂന്ന് പൂജകൾ ഉണ്ട്. പുലർച്ചെ അഞ്ച് മണിയ്ക്ക് നടതുറക്കുന്നു. തുടർന്ന് നിർമ്മാല്യദർശനം. നിർമ്മാല്യത്തിനുശേഷം വിഗ്രഹത്തുന്നു.അഭിഷേകത്തിനുശേഷം വിഗ്രഹം അലങ്കരിയ്ക്കുന്നു. മലർ നിവേദ്യമാണ് അടുത്ത ചടങ്ങ്. എഴുമണിയോടുകൂടി നിവേദ്യത്തിനു ശേഷം ഉഷപൂജ, ഇതിന് നട അടച്ചുപൂജയുണ്ട്. കടുംപായസമാണ് പ്രധാന നിവേദ്യം.ഒൻപതു മണിയോടുകൂടി നിവേദ്യത്തിനു ശേഷം ഉച്ചപൂജ. ഇതിന് നട അടച്ചുപൂജയുണ്ട്.പാൽപായസമാണ് പ്രധാന നിവേദ്യം.പത്തുമണിയോടെ നടയടയ്ക്കുന്നു. (ചൊവ്വാഴ്ച്ച ദിവസങ്ങളിലും ഷഷ്ഠി ദിവസങ്ങളിലും രാവിലെ നാലിന് നടതുറക്കുന്നതും ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അടയ്ക്കുന്നതാണ്.)

വൈകീട്ട് അഞ്ച്മണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടക്കുന്നു. തുടർന്ന് രാത്രി ഏഴുമണിയോടെ അത്താഴപൂജ നടത്തുന്നു. ഇതിനും അടച്ചുപൂജയുണ്ട്. വെള്ള നിവേദ്യവും കടുംപായസവുമാണ് നിവേദ്യങ്ങൾ. ഏഴരയോടെ വീണ്ടും നടയടയ്ക്കുന്നു.

വഴിപാടുകൾ

ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനായി ചൊവ്വാഴ്ച ദിവസങ്ങളിൽ ഭക്തർ ഒറ്റനാരങ്ങമാല വഴിപാട് സമർപ്പണം നടത്തിവരുന്നു. ഉരിയരിപ്പായസം, ഇടിച്ചുപിഴിഞ്ഞുപായസം, പാൽപായസം, പഞ്ചാമൃതം, കാർത്തിക ഊട്ട് തുടങ്ങിയവ പ്രധാന വഴിപാടുകളാണ്. കൂടാതെ അഭിഷേകവും നാരങ്ങാമാല ചാർത്തലും പ്രധാനമാണ്. എല്ലാ മാസവും വെളുത്തപക്ഷത്തിലെ ഷഷ്ഠി ദിവസങ്ങളിൽ ഷഷ്ഠിവ്രതവും, മഹാഗണപതിഹോമവും, ശ്രീ ഗണേശസുബ്രഹ്മണ്യ സംഗീതാരാധനയും (നീണ്ടൂരപ്പൻ സംഗീത സേവ) നടന്നുവരുന്നു. ചിങ്ങമാസത്തിലെ ഷഷ്ഠി ദിവസം പ്രത്യക്ഷ ഗണപതി പൂജ, ആനയൂട്ട് എന്നിവ നടന്നുവരുന്നു. എല്ലാ ചൊവ്വാഴ്ചകളിലും വിശേഷ ദിവസങ്ങളിലും ഭക്തജനങ്ങളുടെ വഴിപാടായി മഹാപ്രസാദം ഊട്ട് നടത്തി വരുന്നു.

Remove ads

ആട്ടവിശേഷങ്ങൾ

മേടമാസത്തിലെ ഷഷ്ഠി ആറാട്ടായി വരത്തക്കവിധം ആറ് ദിവസമാണ് നീണ്ടൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ തിരുവുത്സവം. തിരുവുത്സവത്തിന് ദേവപാർഷതവൃന്ദങ്ങളെ പ്രീതിപ്പെടുത്തുന്ന പൂജകൾക്കൊപ്പം ഭക്തിസാന്ദ്രമായ എഴുന്നള്ളിപ്പുകളും വിവിധ കലാപരിപാടികളും നടത്തി വരുന്നു. തിരുവുത്സവത്തിന് മുൻപ് എല്ലാ വർഷവും ക്ഷേത്രത്തിൽ മുറജപം നടത്താറുണ്ട്‌. തൈപ്പൂയം, സ്കന്ദഷഷ്ഠി, നവരാത്രി ആഘോഷങ്ങൾ, മണ്ഡലവൃതം, മകരവിളക്ക്‌-രഥഘോഷയാത്ര, രാമായണ മാസാചരണം, കളമെഴുത്തും പാട്ടും, നിറപുത്തരി മുതലായവ നടത്തി വരുന്നു. എല്ലാവർഷവും കുംഭ മാസത്തിലെ പൂരം നാളിൽ ( നീണ്ടൂർ പൂരം - വിളക്ക് എഴുന്നള്ളിപ്പ് ) നീണ്ടൂർ കുറ്റ്യാനികുളങ്ങര ഭഗവതി ക്ഷേത്രത്തിലേക്ക് ദേശനാഥനായ നീണ്ടൂർ സുബ്രഹ്മണ്യസ്വാമിയുടെ എഴുന്നള്ളത്ത് നടക്കാറുണ്ട്.

Remove ads

ക്ഷേത്രത്തിൽ എത്തിച്ചേരാനുള്ള വഴി

ഏറ്റുമാനൂരിൽ നിന്നും നീണ്ടൂർ റൂട്ടിൽ ആറ്‌ കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. മെയിൻ റോഡിൽ ക്ഷേത്രത്തിന്റെ കിഴക്കേനട ജംഗ്ഷനിൽ പേരോടുകൂടിയ ബോർഡ്‌ കാണാം. അവിടെനിന്നു 200 മീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ക്ഷേത്രത്തിലേക്ക് എത്താൻ 4.5 കിലോമീറ്ററും. കോട്ടയത്തുനിന്നും 17 കിലോമീറ്ററും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 80 കിലോമീറുമാണ് ഇവിടേയ്ക്കുള്ള ദൂരം.

Remove ads

പുറത്തുനിന്നുള്ള കണ്ണികൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads