നെട്ടൂർ

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

നെട്ടൂർmap
Remove ads

9.927°N 76.31°E / 9.927; 76.31 എറണാകുളം ജില്ലയിൽ കൊച്ചി നഗരത്തിനടുത്തുള്ള ഗ്രാമമാണ് നെട്ടൂർ (Nettoor). മരട് മുനിസിപ്പാലിറ്റിയിൽ ( മുൻപ് മരട് പഞ്ചായത്തിൽ) സ്ഥിതി ചെയ്യുന്നു. വേമ്പനാട് കായലിൽ കിടക്കുന്ന ഒരു ദ്വീപാണിത്. ദേശീയപാത 544, ദേശീയപാത 49 എന്നിവ നെട്ടൂരു കൂടി കടന്നു പോകുന്നു.

വസ്തുതകൾ

നെട്ടൂരിലെ മഹാദേവ ക്ഷേത്രം (നെട്ടൂർ തൃക്കെ അമ്പലം-ശിവ ക്ഷേത്രം) കർക്കിടക വാവു ബലിക്ക് പ്രശസ്തമാണ്. ഇവിടത്തെ ശിവ പ്രതിഷ്ഠ തിരുനെട്ടൂരപ്പൻ എന്നറിയപ്പെടുന്നു.

തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയിൽ നിന്നും ഈ ദേശത്തെ നെട്ടൂർ തങ്ങൾ കൊച്ചി രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരം പങ്കെടുക്കുമായിരുന്നു. കരിങ്ങാച്ചിറ കത്തനാർ, ചെമ്പിലരയൻ തുടങ്ങിയവരായിരുന്നു മറ്റു പ്രമുഖർ.

എറണാകുളത്തു നിന്നും വൈറ്റില ജംഗ്ഷനിൽനിന്നും എൻ. എച്ച് .47 നിൽ കൂടി തെക്കോട്ട് ഏകദേശം 4 കി. മീറ്റർ. കുണ്ടന്നൂർ ജംഗ്ഷൻ കഴിഞ്ഞ് നെട്ടൂർ- കുണ്ടന്നൂർ പാലം കടന്നാൽ നെട്ടൂരായി. ആദ്യ ജംഗ്ഷൻ ഐ.എൻ‍.ടി.യു.സി. ജംക്ഷൻ തുടർന്ന് മസ്ജിദ് ജംഗ്ഷൻ. ഇവിട് മുസ്ലിം പള്ളിയായ മസ്ജിദ് അൽ ഹിമായ. തുടർന്ന് നെട്ടൂർ പാലം കടന്നാൽ ലേക്‌ഷോർ ഹോസ്പിറ്റൽ. എൻ. എച്ച് .47 കഴിഞ്ഞാൽ നെട്ടൂർ-പനങ്ങാട് പി.ഡബ്ല്യൂ റോഡാണ് പ്രധാന പാത.


നെട്ടൂരിനു തെക്ക് മാടവന, പനങ്ങാട്, പടിഞ്ഞാറ് കുമ്പളം, തേവര, കോന്തുരുത്തി, വടക്ക് കടവന്ത്ര, ചെലവന്നൂർ, കിഴക്ക് കുണ്ടന്നൂർ, മരട് തുടങ്ങിയവയണ്‌. നെട്ടൂരിന്റെ തെക്കുഭാഗത്തെ അതിർത്തി അണ്ടിപ്പിള്ളി തോട് മറ്റിടങ്ങളിൽ കായലുകൾ

Remove ads

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

എസ്.വി.യു.പി.സ്കൂൾ (സ്റ്റേറ്റ് സിലബസ് നെട്ടൂരിലെ ആദ്യ സ്കൂൾ ആണിത്) മാടവന എൽ.പി. സ്കൂൾ (സ്റ്റേറ്റ് സിലബസ്) ഹോളി എയ്ഞ്ജ്ൽസ് പബ്ലിക് സ്കൂൾ(സി.ബി.എസ്.സി. സിലബസ്) മരിയാ ഗൊരേത്തി പബ്ലിക് സ്കൂൾ(സി.ബി.എസ്.സി.സ്റ്റേറ്റ് സിലബസ്)

മറ്റു സ്ഥാപനങ്ങൾ

അന്താരാഷ്ട്ര പച്ചക്കറി മാർക്കറ്റ്, വിവിധ കാർ വിൽപ്പന കേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രം. ക്രിസ്ത്യൻ, ഹിന്ദു, മുസ്ലീം ദേവാലയങ്ങൾ.

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads