പുല്ലുവഴി

എറണാകുളം‍ ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia

പുല്ലുവഴിmap
Remove ads

പുല്ലുവഴി, കേരളത്തിലെ എറണാകുളം ജില്ലയിലുള്ള രായമംഗലം ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ്. എം.സി. റോഡിൽ സ്ഥിതിചെയ്യുന്ന ഇത് പെരുമ്പാവൂർ, മൂവാറ്റുപുഴ, കോതമംഗലം എന്നീ പട്ടണങ്ങളുമായി വളരെ സാമീപ്യമുളള ഗ്രാമമാണ്.

വസ്തുതകൾ പുല്ലുവഴി, Country ...

കേരള നിയമസഭയിലെ നിരവധി ജനപ്രതിനിധികളുടെ ജന്മ സ്ഥലമാണ് പുല്ലുവഴി. ഏഴാം കേരളനിയമസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും ആരോഗ്യമന്ത്രിയായി സേവനമനുഷ്ടിക്കുകയും ചെയ്തിരുന്ന കെ.ജി. രോഹിതാക്ഷൻ കർത്ത (കെ.ജി.ആർ. കർത്താ), കമ്യൂണിസ്റ്റ് പാർട്ടി നേതാവും ദേശാഭിമാനിയുടെ മുൻ ചീഫ് എഡിറ്ററുമായിരുന്ന പി. ഗോവിന്ദ പിള്ള, പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ റവ. കെ.സി. പൈലി എന്നിവരുടെ ജനനസ്ഥലം പുല്ലുവഴിയാണ്. പ്രമുഖ നങ്ങേലിൽ ആയുർവേദ മർമ്മ ചികിത്സകർ പുല്ലുവഴി നങ്ങേലിപ്പടിയിലുള്ള തറവാട്ടിൽ നിന്നും ഉള്ളവരാണ്. പ്രമുഖ സാഹിത്യകാരൻ എം.പി. നാരായണപിള്ള പുല്ലുവഴിയിലാണ് ജനിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവ് എസ്.ശിവശങ്കരപ്പിള്ള (ഇടപ്പള്ളി ശിവൻ), പി.ആർ.ശിവൻ, മുൻ എംഎൽഎയും പ്രശസ്ത നാടക സംവിധായകനുമായ കാലടി ഗോപി എന്നിവരും പുല്ലുവഴിയിൽ നിന്നുള്ളവരായിരുന്നു. മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായർ പുല്ലുവഴിയിലായിരുന്നു താമസം. ഇൻഡോർ റാണി എന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയ വട്ടലിൽ ഈ ഗ്രാമത്തിലാണ് ജനിച്ചത്.

പൊതുജനങ്ങളെ ജോലി ചെയ്യുന്നതിനും യാത്ര ചെയ്യുന്നതിനും ഷോപ്പിംഗിനും വിലക്കിക്കൊണ്ടുള്ള ഇന്ത്യയിലെ ഒരു പൊതു പണിമുടക്ക് സമ്പ്രദായമായ ഹർത്താലിനെതിരായ ഐക്യത്തിന്റെ പേരിൽ പുല്ലുവഴി ഗ്രാമം പ്രശസ്തമാണ്. കേരളത്തിലെ ഹർത്താൽ രഹിത ഗ്രാമമായി അറിയപ്പെടുന്ന ഈ ഗ്രാമത്തിൽ ഹർത്താൽ ദിനം ഗ്രാമം വളരെ സജീവമാണ്.

Remove ads

ജനസംഖ്യ

ഗ്രാമത്തിലെ ആകെ ജനസംഖ്യ 12,841 പുരുഷന്മാരും 12,850 സ്ത്രീകളും ഉൾപ്പെടെ 25,691 ആയിരുന്നു.[1] ഇവിടെയുള്ള കുടുംബങ്ങളുടെ എണ്ണം 5,928 ആണ്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads