മുണ്ടയൂർ ശിവക്ഷേത്രം

From Wikipedia, the free encyclopedia

മുണ്ടയൂർ ശിവക്ഷേത്രംmap
Remove ads

10.5889448°N 76.1606277°E / 10.5889448; 76.1606277

വസ്തുതകൾ Mundayur Mahadeva Temple മുണ്ടയൂർ മഹാദേവ ക്ഷേത്രം, സ്ഥാനം ...

തൃശ്ശൂർ ജില്ലയിൽ മുണ്ടൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് മുണ്ടൂർ ശിവക്ഷേത്രം. പണ്ട് മുണ്ടയൂർ എന്നറിയപ്പെട്ടിരുന്ന ഈ ഗ്രാമം ഇന്ന് മുണ്ടൂർ എന്നാണ് അറിയപ്പെടുന്നത്. തൃശൂർ - കുന്നംകുളം റോഡിലായിട്ടാണീ ക്ഷേത്രം നിലകൊള്ളുന്നത്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.[1]

Thumb
മുണ്ടുർ ശിവക്ഷേത്രം

പരശുരാമപ്രതിഷ്ഠിതമായ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നാണിത്. ത്രേതായുഗത്തിൽ സീതാദേവിക്ക് പരിണയമായപ്പോൾ ദേവിയ്ക്ക് അനുയോജ്യനായ വരനെ കണ്ടെത്താൻ വേണ്ടി ദേവി പരമശിവനെ തപസ്സ് ചെയ്തുവത്രെ .ശിവൻ പ്രത്യക്ഷപ്പെട്ട് ഏതു വരം വേണം എന്ന് ചോദിച്ചപ്പോൾ തന്റെ മുഖത്തോട് സാമ്യമുള്ള പുരുഷനെ വിവാഹം കഴിക്കണമെന്ന് ദേവി ശിവനോട് അഭ്യർത്ഥിച്ചു പിതാവ് ജനകമഹാരാജൻ നടത്തുന്ന വില്ലൊടിമത്സരത്തിൽ അവസാനം വില്ലൊടിക്കുന്ന മഹാ പുരുഷനാവും തന്നെ വിവാഹം കഴിക്കുക എന്ന് വരവും കൊടുത്തു പെട്ടെന്ന് ശിവന്‌ പോകേണ്ടി വന്നപ്പോൾ സീതാദേവിയ്ക്ക് ശിവലിംഗം നൽകുകയും തനിക്ക് യോജ്യമായ സ്ഥലത്ത് പ്രതിഷ്‌ഠിക്കണമെന്ന് ഭഗവാൻ ശിവൻ സീതാദേവിക്ക് നിർദ്ദേശം കൊടുക്കുകയും ചെയ്‌തു .അങ്ങനെ സീതാദേവി സ്വപ്നത്തിൽ ശിവലിംഗം സ്ഥലം കണ്ടെത്തുകയും പിന്നീട് ആ സ്ഥലത്ത് സീതാദേവി അവിടെ പ്രത്യക്ഷപ്പെട്ട് ശിവലിംഗം പ്രതിഷ്‌ഠിച്ച് പൂജിക്കുകയും ചെയ്തു. അങ്ങനെ സീതാദേവി പ്രതിഷ്ഠിച്ച് പൂജിക്കപ്പെട്ട ശിവലിംഗമാണത്രെ തൃശ്ശൂർ ജില്ലയിലെ മുണ്ടയൂർ ശിവക്ഷേത്രം ഉണ്ടായതെന്ന് പറയപ്പെടുന്നു.

Remove ads

ചരിത്രം

കോഴിക്കോട് സാമൂതിരിയുടെ സൈന്യം ഈ ക്ഷെത്രേശനെ ധ്യാനിച്ചായിരുന്നു യുദ്ധത്തിനു പുറപ്പെട്ടിരുന്നത്. മുണ്ടയൂരപ്പൻ അവരെ കാത്തു രക്ഷിച്ചിരുന്നു എന്നു കരുതിയിരുന്നതിനാലാണ് അങ്ങനെയൊരു ആചാരം നടത്തിയിരുന്നത്.

പൂജാവിധികളും വിശേഷങ്ങളും

ശിവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. കുംഭമാസത്തിലെ കറുത്ത ചതുർദ്ദശിദിവസമാണ് ശിവരാത്രിയായി ആചരിച്ചുവരുന്നത്. അന്നേ ദിവസം വിശേഷാൽ പൂജകളും കലാപരിപാടികളുമുണ്ടാകും.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads