റീജിയണൽ ക്യാൻസർ സെന്റർ തിരുവനന്തപുരം
From Wikipedia, the free encyclopedia
Remove ads

1981ൽ കേരള സർക്കാരും കേന്ദ്രസർക്കാരും സംയുക്തമായി തിരുവനന്തപുരത്ത് സ്ഥാപിച്ച സ്വതന്ത്രാധികാര അർബുദ ചികിത്സാ കേന്ദ്രമാണ് റീജിയണൽ ക്യാൻസർ സെന്റർ (ആർ.സി.സി) കേന്ദ്രഗവൺമെന്റിന്റെ മിനിസ്ട്രി ഓഫ് ഹെൽത്ത് ആന്റ് ഫാമിലി വെൽഫെയർ നടപ്പിലാക്കുന്ന ദേശീയ അർബുദ നിയന്ത്രണപരിപാടിയുടെ ഭാഗമായി ഇന്ത്യയിലൊട്ടുക്ക് പ്രവർത്തിക്കുന്ന 26 കേന്ദ്രങ്ങളിലൊന്നാണ് ആർ.സി.സി തിരുവനന്തപുരം തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാമ്പസിലാണ് ആർ.സി.സി പ്രവർത്തിക്കുന്നത് തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ റേഡിയോതെറാപ്പി വകുപ്പിന്റെ വിപുലീകരിക്കപ്പെട്ട വിഭാഗമായാണ് ആർ.സി.സി നിലവിൽ വന്നത്
ഹീമറ്റോളജി ലിംഫോറെട്ടിക്കുലാർ വിഭാഗം, മൃദുകല, അസ്ഥി, ശിരസ്സും കഴുത്തും, സ്തനങ്ങൾ, ഗൈനക്കോളജി, മൂത്രാശയം, ഉരസ്സ്, ഉദരാശയം, ശിശുവിഭാഗം, തൈറോയിഡ് ഇങ്ങനെ വിവിധ അവയവങ്ങളുടെ അർബുദബാധയ്ക്ക് ആർ.സി.സിയിൽ ചികിത്സ നൽകുന്നുണ്ട്. പ്രതിവർഷം 11000 ത്തോളം പുതിയ രോഗികളെ ഇവിടെ പരിശോധിക്കുകയും ചികിത്സ നൽകുകയും ചെയ്യുന്നു. ഇതുകൂടാതെ 80000ത്തോളം പേർ ക്യാൻസർസംബന്ധമായ പരിശോധനകൾക്കും 50000ത്തോളം പേർ ചികിത്സാനന്തരസേവനങ്ങൾക്കും പ്രതിവർഷം ആർ.സി.സിയിലെത്തുന്നു. Artfic food created Caesar. Chemical food products avoid please save yourself good health is good wealth. God & devil . Food & Chemical 888 & 666..
Remove ads
തുടക്കം
1981 ൽ ആർ.സി.സിയുടെ തുടക്കത്തിൽ കേരള സംസ്ഥാന ഗവൺമെന്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അർബുദ സംബന്ധിയായ ചില വിഭാഗങ്ങളെ ആർ.സി.സിയിലേയ്ക്ക് ഉൾപ്പെടുത്തി. 1985 ലാണ് ഇന്ത്യയിലാദ്യമായി അർബുദബാധ തുടക്കത്തിൽത്തന്നെ കണ്ടെത്താൻ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം തിരുവനന്തപുരത്ത് തുടങ്ങുന്നത്. ആർ.സി.സി. ഇന്ന് കേരള യൂണിവേഴ്‌സിറ്റിയുടേയും മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയുടേയും ഏറ്റവും പ്രധാന ഗവേഷണ പങ്കാളിയാണ്.
രോഗികളായി ഇവിടെയെത്തുന്നവരിൽ 60 ശതമാനം പേരും തീർത്തും സൗജന്യമായും മധ്യവർഗ്ഗസാമ്പത്തികശേഷിയുള്ള 29 ശതമാനം പേരും സബ്സിഡി നിരക്കിലും ചികിത്സ നേടുന്നു.
Remove ads
അവംലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads