വണ്ടൻപതാൽ
കോട്ടയം ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് വണ്ടൻപതാൽ.
Remove ads
ഭൂമിശാസ്ത്രം
ഒരു വശത്ത് ട്രാവൻകൂർ റബ്ബർ & ടീ (TR&T) തോട്ടവും മറുവശത്ത് ഒരു തേക്കിൻ തോട്ടവുമുള്ള വണ്ടൻപതാൽ ഗ്രാമം സമൃദ്ധമായ ഹരിത സസ്യജാലങ്ങളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. കോട്ടയം, ഇടുക്കി ജില്ലകൾക്കിടയിലൂടെ ഒഴുകുന്ന മണിമലയാർ ഇരു ജില്ലകൾക്കുമിടയിലെ അതിർത്തി രേഖ വരയ്ക്കുന്നു.
സാമ്പത്തികം
ഈ ഗ്രാമത്തിലെ താമസക്കാരുടെ പ്രധാന ഉപജീവനമാർഗ്ഗം നാണ്യവിളയായ റബ്ബർ അടിസ്ഥാനമാക്കിയ കൃഷിയാണ്. ലാറ്റക്‌സിന് വിലയിടിഞ്ഞപ്പോൾ പല കർഷകരും വാനില കൃഷിയിലേയ്ക്ക് മാറി. റബ്ബറിന് പുറമെ മല്ലി, ഇഞ്ചി, മരച്ചീനി എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന കാർഷിക വിളകൾ. മുണ്ടക്കയത്ത് നിന്ന് 2 കിലോമീറ്റർ ദൂരമാണ് ഈ ഗ്രാമത്തിലേയ്ക്ക്. ഗ്രാമത്തിൽ സെൻ്റ് പോൾസ് പള്ളി സ്ഥിതിചെയ്യുന്നു. നാല് പതിറ്റാണ്ട് മുമ്പ് ഇത് ഒരു വനപ്രദേശമായിരുന്നു.
Remove ads
വിദ്യാലയങ്ങൾ
- സെൻ്റ് പോൾസ് എൽ.പി. സ്കൂൾ, വണ്ടൻപതാൽ
- വണ്ടൻപതാൽ അങ്കണവാടി
മതം
മതസൗഹാർദ്ദത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനും പേരുകേട്ടതാണ് വണ്ടൻപതാൽ ഗ്രാമം. വണ്ടൻപതാലിൽ സെൻ്റ് പോൾസ് ചർച്ച് എന്ന പേരിൽ ഒരു ദേവാലയവും കൂടാതെ ഒരു മുസ്ലീം പള്ളിയും ശ്രീനാരായണ ധർമ്മ പരിപാലന യോഗം (S.N.D.P) ക്ഷേത്രവും ഇവിടെ സ്ഥിതിചെയ്യുന്നു.
ഗതാഗതം
ഗ്രാമത്തിലെ ഭൂരിഭാഗം നിവാസികളും പൊതുഗതാഗതത്തെയാണ് ആശ്രയിക്കുന്നത്. കോരുത്തോടിനെയും മുണ്ടക്കയത്തേയും ബന്ധിപ്പിക്കുന്ന സ്വകാര്യ ബസുകൾ വണ്ടൻപതാൽ വഴിയാണ് കടന്നുപോകുന്നത്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads