വാളവയൽ
വയനാട് ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ വയനാട് ജില്ലയുടെ തെക്കുകിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു അങ്ങാടിയാണ് വാളവയൽ.
വാളവയൽ വിദ്യാലയവും, തപാൽ ആഫീസും, പ്രാഥമിക ആരോഗ്യ കേന്ദ്രവും , ഹോമിയോ ആശുപത്രിയും, വായനശാലയും, കലാ കായിക ക്ലബും ഇവിടെ ഉണ്ട്. നരസിപുഴ വാളവയലിൽ കൂടെ ഒഴുകി പിന്നീട് പനമരം പുഴയിൽ ചെന്ന് ചേരുന്നു.കലാ കായിക മേളകൾക്കായി മൈതാനവും അതിനോടൊപ്പം സ്റ്റേജും ഉണ്ട്. സ്കൂൾ പഞ്ചായത്തുതല മത്സരങ്ങൾ, വോളിബാൾ, ഫുട്ബാൾ, ക്രിക്കറ്റ്, വടം വലി മത്സരങ്ങൾ മുതലായവ ഇവിടെ വച്ച് നടത്താറുണ്ട്.
Remove ads
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- വാളവയൽ ഗവ.ഹൈസ്കൂൾ
- വാളവയൽ അംഗൻവാടി
പ്രധാന ആരോഗ്യ സ്ഥാപനങ്ങൾ
- വാളവയൽ പ്രാഥമിക ആരോഗ്യ കേന്ദ്രം
- വാളവയൽ ഹോമിയോ ആശുപത്രി
കാലാവസ്ഥ
മിത-ശീതോഷ്ണ കാലാവസ്ഥയാണുള്ളത്. വർഷം മുഴുവൻ അമിതമായ ചൂടോ അമിതമായ തണുപ്പോ ഇവിടെ അനുഭവപ്പെടാറില്ല.
എങ്ങനെ എത്തിച്ചേരാം
വയനാട്ടിലെ സുൽത്താൻ ബത്തേരി ആണ് വാളവയലിനു അടുത്തുള്ള വലിയ നഗരം. വാളവയലിലേക്ക് മീനങ്ങാടി, മൂന്നാനക്കുഴി, ഇരുളം, പുല്പള്ളി എന്നിവിടങ്ങളിൽ നിന്നും ബസ്സുകൾ ലഭ്യമാണ്.
Valavayal എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads