സൂചിപ്പാറ വെള്ളച്ചാട്ടം

From Wikipedia, the free encyclopedia

സൂചിപ്പാറ വെള്ളച്ചാട്ടംmap
Remove ads

11°30′40.88″N 76°9′43.71″E

വസ്തുതകൾ സൂചിപ്പാറ വെള്ളച്ചാട്ടം, Location ...
Thumb
സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ ഒരു ദൃശ്യം

കേരളത്തിലെ വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് സൂചിപ്പാറ വെള്ളച്ചാട്ടം അഥവാ സെന്റിനൽ പാറ വെള്ളച്ചാട്ടം. പല സ്ഥലങ്ങളിലും 100 മുതൽ 300 അടി വരെ ഉയരത്തിൽ നിന്നും വീഴുന്ന വെള്ളം നയനാനന്ദകരമാണ്. താഴെ വെള്ളം വന്നു വീഴുന്ന ചെറിയ തടാകത്തിൽ നീന്തുവാനും കുളിക്കുവാനും കഴിയും. സൂചിപ്പാറയിലുള്ള ഏറുമാടങ്ങളിൽ നിന്ന് പശ്ചിമഘട്ടത്തിന്റെയും താഴെയുള്ള അരുവിയുടെയും മനോഹരമായ കാഴ്ചകൾ കാണാം. 200 മീറ്ററിൽ അധികം ഉയരമുള്ള സൂചിപ്പാ‍റ (സെന്റിനൽ റോക്ക്) സാഹസിക മല കയറ്റക്കാർക്ക് പ്രിയങ്കരമാണ്.

വെള്ളച്ചാട്ടത്തിലെ വെള്ളം വീണ് ഉണ്ടായ കുളത്തിൽ ചെറിയ കുട്ടികൾക്കു പോലും നീന്താം. വെള്ളച്ചാട്ടത്തിനു ചുറ്റുമുള്ള പ്രകൃതി ദൃശ്യങ്ങൾ മനോഹരമാണ്.

കൽ‌പറ്റക്ക് 22 കിലോമീറ്റർ തെക്കായി ആണ് സൂചിപ്പാറ സ്ഥിതിചെയ്യുന്നത്. ഇവിടെ ഏറുമാടങ്ങളിൽ നിന്ന് ഉള്ള പ്രകൃതിദൃശ്യങ്ങൾ മനോഹരമാണ്. പശ്ചിമഘട്ടത്തിന്റെയും മനോഹരമായ ദൃശ്യങ്ങൾ സൂചിപ്പാറയിൽ നിന്നു കാണാം.

Remove ads

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads