Map Graph

ഇന്റുഇറ്റ്

ഇന്റു‌ഇറ്റ്(NASDAQ: INTU) ഒരു അമേരിക്കൻ സോഫ്റ്റ്‌വെയർ കമ്പനിയാണ്. ചെറുകിട വ്യവസായികൾ, സ്വകാര്യവ്യക്തികൾ എന്നിവർക്കുവേണ്ട ധനകാര്യസം‌ബന്ധിയായ സോഫ്റ്റ്‌വെയർ നിർമ്മിക്കുന്നു. കാലിഫോർണിയയിലെ മൗണ്ടൻവ്യൂ ആണ് ആസ്ഥാനം. സാസൻ ഗുഡാർസിയാണ് സിഇഒ. ഫോർച്യൂൻ മാഗസിൻ, ലോകത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന സോഫ്റ്റ്‌വെയർ കമ്പനിയായി, ഇന്റു‌ഇറ്റിനെ 2009-ൽ തെരഞ്ഞെടുത്തു. തുടർച്ചയായി 'ഫോർച്യുൻ 100 മികച്ച ജോലിസ്ഥലങ്ങൾ ' പട്ടികയിൽ സ്ഥാനം നേടുന്ന ഇന്റുഇറ്റിന്റെ പ്രധാന ഉത്പന്നങ്ങൾ നികുതി കണക്ക് തയ്യാറാക്കുന്ന ആപ്ലിക്കേഷനായ ടർബോടാക്സ്(TurboTax) വ്യക്തിഗത ധനകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ആപ്പ് മിന്റ്, ചെറുകിട ബിസിനസ്സ് അക്കൗണ്ടിംഗ് പ്രോഗ്രാമായ ക്വിക്‌ബൂക്സ്(QuickBooks), ക്രെഡിറ്റ് മോണിറ്ററിംഗ് സേവനം നടത്തുന്ന ക്രെഡിറ്റ് കർമ്മ, ഇമെയിൽ മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ മെയിൽചിമ്പ്(Mailchimp) എന്നിവയാണ്. മൈക്രോസോഫ്റ്റിന്റെ ഏറ്റെടുക്കലിനെ അതിജീവിച്ച ഇന്റുഇറ്റിന്റെ തന്ത്രങ്ങൾ ഗവേഷണവിഷയമായിട്ടുണ്ട്. "ഇൻസൈഡ് ഇന്റുഇറ്റ്" എന്ന പേരിൽ രചിക്കപ്പെട്ട കേസ് സ്റ്റഡി വളരെ പ്രശസ്തമാണ്‌.2019-ലെ കണക്കനുസരിച്ച്, അതിന്റെ വരുമാനത്തിന്റെയും വരുമാനത്തിന്റെയും 95%-ലധികം വരുന്നത് യുണൈറ്റഡ് സ്റ്റേറ്റ്‌സിനുള്ളിലെ അതിന്റെ പ്രവർത്തനങ്ങളിൽ നിന്നാണ്.

Read article
പ്രമാണം:Intuit_logo_2022.svgപ്രമാണം:2700coastavenue.jpg