Map Graph

ഈശോസഭ

റോമൻ കത്തോലിക്കാ സഭയിലെ ഒരു പുരുഷ സന്യാസസമൂഹമാണ് ഈശോസഭ അല്ലെങ്കിൽ സൊസൈറ്റി ഓഫ് ജീസസ്. ജെസ്യൂട്ടുകൾ എന്നും ഇവർ അറിയപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിൽ സ്പെയിൻകാരനായ ഇഗ്നേഷ്യസ് ലൊയോള സ്ഥാപിച്ചതാണിത്. പാശ്ചാത്യക്രിസ്തീയതയിൽ വലിയ കോളിളക്കം സൃഷ്ടിച്ച പ്രൊട്ടസ്റ്റന്റ് നവീകരണത്തെ തുടർന്നുള്ള കാലത്ത് സ്ഥാപിക്കപ്പെട്ട ഈ സമൂഹം, ലൂഥറുടേയും മറ്റും കലാപത്തിന് മറുപടിയായി കത്തോലിക്കാ സഭ സംഘടിപ്പിച്ച പ്രതിനവീകരണത്തിൽ വലിയ സംഭാവന നൽകി.

Read article
പ്രമാണം:Ihs-logo.svg