Map Graph

കാട്ടാക്കട

തിരുവനന്തപുരം ജില്ലയിലെ ഒരു പ്രധാനപ്പെട്ട താലൂക്കും പട്ടണവുമാണ് കാട്ടാക്കട. തിരുവനന്തപുരം-നെയ്യാർ ഡാം റൂട്ടിൽ തിരുവനന്തപുരം നഗരത്തിൽ നിന്ന് 18 കിലോമീറ്റർ വടക്കു-കിഴക്കുമാറി ഈ പട്ടണം സ്ഥിതി ചെയ്യുന്നു. ഒരു പ്രധാന യാത്ര മാർഗം എന്നത് കാട്ടാക്കട ബസ്സ് ഡിപോ ആണ്. തിരുവനന്തപുരം ജില്ലയിലോട്ടും മറ്റു നഗരങ്ങളിലേക്കും അന്യ ജില്ലയിലേക്കും ഇവിടെ നിന്നും സർവീസ് ഉണ്ട്.മലയോര മേഖല ആയ കോട്ടൂർ, അമ്പൂരി, വാഴിച്ചൽ, പന്ത, കള്ളിക്കാട്, നെയ്യാർഡാം എന്നിവിടങ്ങളിലേക്ക് ദിനവും ഇവിടെ നിന്നും സർവീസ് നടത്തുന്നു.

Read article
പ്രമാണം:India-locator-map-blank.svg