കാതറിൻ, നോർത്തേൺ ടെറിട്ടറി
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഒരു പട്ടണമാണ് കാതറിൻ. ഇത് ഡാർവിന് തെക്കുകിഴക്കായി 320 കിലോമീറ്റർ അകലെ കാതറിൻ നദിയ്ക്കു സമീപം സ്ഥിതി ചെയ്യുന്നു. നോർത്തേൺ ടെറിട്ടറിയിലെ നാലാമത്തെ വലിയ വാസസ്ഥലമാണിത്. റോയൽ ഓസ്ട്രേലിയൻ എയർ ഫോഴ്സിനു സമീപമുള്ള ഒരു പ്രധാന നഗരം കൂടിയാണ് കാതറിൻ. ഇവിടെ നിന്നും തെക്കുകിഴക്കായി 17 കിലോമീറ്റർ അകലെയാണ് എയർ ഫോഴ്സ് സ്ഥിതി ചെയ്യുന്നത്. അവിടെ സേവനമനുഷ്ടിക്കുന്ന പ്രതിരോധ ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് വിദ്യാഭ്യാസം, ആരോഗ്യം, പ്രാദേശിക സർക്കാർ സേവനങ്ങൾ, തൊഴിലവസരങ്ങൾ എന്നിവ കാതറിനിൽ നിന്നും ലഭിക്കുന്നു. 2016-ലെ കണക്കെടുപ്പ് പ്രകാരം നഗര ജനസംഖ്യ 6,300 ആയിരുന്നു.
Read article