കീഴാറ്റൂർ
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമംമലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ നിലമ്പൂർ ഭാഗത്തേക്ക് സഞ്ചരിച്ചാൽ കീഴാറ്റൂർ ഗ്രാമത്തിലെത്താം. കിഴക്കു നദി(ആറ്) ഒഴുകുന്നതു കൊണ്ടാണത്ര ഈ ഗ്രാമത്തിന് കീഴാറ്റൂർ എന്ന പേര് വരാൻ കാരണം.പടിഞ്ഞാറ് നദി ഒഴുകുന്ന തൊട്ടടുതത ഗ്രാമത്തിനു മേലാറ്റൂർ(മേർക്കാറ്റുർ)എന്നും കീഴാറ്റൂരിനും,മേലാറ്റൂരിനും ഇടയിലുള്ള ഗ്രാമത്തിനു എടയാറ്റൂർ എന്നുമാണ് പേർ. രണ്ട് എൽ.പി.സ്കൂളുകളും,ഒരു യു.പി സ്കൂളും,ഒരു ഫാർമസി കോളേജും ഈ ഗ്രാമത്തിലുണ്ട്. ഭക്തകവി പൂന്താനത്തിന്റെ ഇല്ലം കീഴാറ്റൂർ ഗ്രാമത്തിലാണ്. പൂന്താനത്തിന്റെ സ്മാരകമായി ഒരു യു.പി സ്കൂളും, വായനശാലയും,ഒരു ഓപ്പൺ ഓഡിറ്റോറിയവും കീഴാറ്റൂർ ഗ്രാമത്തിലുണ്ട്. വള്ളുവനാട്ടിലെ പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നായ മുതുകുർശ്ശിക്കാവിലെ താലപ്പൊലി ഉത്സവം കൊല്ലംതോറും ഇവിടെ നടക്കുന്നു.
Read article
Nearby Places

മങ്കട
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

മേലാറ്റൂർ ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
എടപ്പറ്റ ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
വെട്ടത്തൂർ ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

പട്ടിക്കാട്, പെരിന്തൽമണ്ണ
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
വലമ്പൂർ
മലപ്പുറം ജില്ലയിലെ ഗ്രാമം